വിശ്വാസത്തിന്റെ ദൃഢതയും സൗന്ദര്യവുമാണ് ഐക്ലൗഡ് ഹോംസിന്റെ കരുത്ത്. ചെറിയ പ്രവര്‍ത്തനകാലയളവിനുള്ളില്‍തന്നെ പ്രീമിയം സെക്ടര്‍ ലക്ഷ്വറി വില്ലകളുടെ കാര്യത്തില്‍ ‘യുണീക്ക്’ ആയി മാറിക്കഴിഞ്ഞു ഐക്ലൗഡിന്റെ പ്രോജക്ടുകൾ.
രാജ്യാന്തര നിലവാരത്തിലുള്ള നിര്‍മാണവും വില്‍പനനാന്തരസേവനവുമാണ് ഐക്ലൗഡ് ഹോംസിന്റെ പ്രത്യേകതകള്. നക്ഷത്രഭവനം സ്വന്തമാക്കുന്നതിനൊപ്പം ഭാവിയിലേക്കുള്ള മൂല്യവത്തായ നിക്ഷേപംകൂടിയായിരിക്കും ഐക്ലൗഡ് ഹോംസിന്റെ പ്രോജക്ടുകളുമായുള്ള പങ്കാളിത്തം.
വെറുമൊരു 'ഹൗസ്' ആയല്ല, മറിച്ച് 'ഹോം' എന്ന വാക്കിന്റെ എല്ലാ അര്‍ഥവും അന്തരീക്ഷവുമുള്ള, ശാന്തതയും സമാധാനവും ഊർജ്ജവും സമ്മാനിക്കുന്ന ഒരിടമാണ് ഐക്ലൗഡ് ഹോംസ് തങ്ങളുടെ പ്രോജക്ടുകളിലൂടെ വാഗ്ദാനം ചെയ്യുന്നത്.
പാഷനും ഇന്നൊവേഷനും സര്‍ഗാത്മകതയും സാമൂഹികതയുമെല്ലാം സമന്വയിക്കുന്നതും അതുല്യമായ സൗകര്യങ്ങളുള്ളവയുമാണ് ഐക്ലൗഡിന്റെ പ്രോജക്ടുകൾ. അവ വെറും വീടുകളല്ല, മറിച്ച് സമ്പന്നമായൊരു ജീവിതചുറ്റുപാടാണ്.
'ലിവ് ദി ലക്സ് ലൈഫ്' (Live the Luxe Life) എന്ന ബ്രാൻഡ് ലൈനില്‍നിന്നുതന്നെ അത് വ്യക്തവുമാണ്. അടിസ്ഥാനസൗകര്യങ്ങള്‍, രൂപകല്‍പന, പാരിസ്ഥിതികബോധ്യത്തോടെയുള്ള നിര്‍മാണ ഇടപെടലുകള്‍, ലാന്‍ഡ്‌സ്കേപ്പിങ് , ഒപ്പം ചുറ്റുമുള്ള സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ നല്‍കുന്ന കൃത്യമായ ശ്രദ്ധ- ഇവയാണ് ഐക്ലൗഡ് ഹോംസിനെ വ്യത്യസ്തമാക്കുന്നത്. ഐക്ലൗഡിന്റെ പൂര്‍ത്തിയായതും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതുമായ പ്രൊജക്ട് സൈറ്റുകള്‍ നേരില്‍ സന്ദര്‍ശിച്ചാല്‍ അതുബോധ്യപ്പെടും.
വില്ലകളിലും അപ്പാര്‍ട്മെന്റുകളിലും താമസിക്കുന്ന സമൂഹത്തിൽ കൂട്ടായ്മയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ നിര്‍മാണത്തിലും അന്തരീക്ഷസൃഷ്ടിയിലും ഒത്തുതീര്‍പ്പുകള്‍ക്ക് ഐക്ലൗഡ് ഹോംസ് തയാറല്ല.
ഗംഭീരമായ രൂപകല്‍പനയും ഗുണനിലവാരമുള്ള നിർമാണവും മുതൽ ഹരിതവും പരിസ്ഥിതിസൗഹൃദമായ എന്‍ജിനീയറിങ് രീതികള്‍ സമന്വയിപ്പിക്കുന്നതുവരെ എല്ലാ അന്തരീക്ഷവും സൃഷ്ടിക്കാന്‍ കഴിവുള്ള മികച്ച ആർക്കിടെക്ടുകളെയും ലാൻഡ്സ്കേപ് ഡിസൈനർമാരെയും മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻമാരെയും ഐക്ലൗഡ് തങ്ങളുടെ പദ്ധതികളിൽ ഒരുമിപ്പിക്കുന്നു.
നിര്‍മാണത്തിനും അകത്തളങ്ങളുടെ സൗന്ദര്യവത്കരണത്തിനുമെല്ലാം ഉപയോഗിക്കുന്നത് പ്രമുഖ കമ്പനികളുടെ മുന്തിയ ഇനം സാമഗ്രികളാണ്. ഇടപാടുകാർക്ക് തങ്ങളുടെ പാഷനനുസരിച്ചുള്ള തെരഞ്ഞെടുപ്പിനുള്ള അവസരവും അതിലുണ്ട്. സ്വന്തമാക്കുന്ന സ്വപ്നഭവനത്തിലേക്ക് ആ അഭിമാനത്തോടെ ഏതൊരാള്‍ക്കും വലതുകാല്‍വച്ചുകയറാം.
10 മീറ്റര്‍ വീതിയില്‍ മനോഹരമായി രൂപകല്‍പന ചെയ്ത റോഡുകളും സ്വസ്ഥതയും ഊർജവും പകരുന്ന തുറസ്സായ ഇടങ്ങളും ടെന്നീസ് കോര്‍ട്ടും ഉള്‍പ്പെടെ മെച്ചപ്പെട്ട സൗകര്യങ്ങളുടെ വിശാലമായൊരു ലോകമാണ് ഐക്ലൗഡിന്റെ ആദ്യ പ്രൊജക്ടായ 'നിംബസ് ക്ലൗഡ് വില്ലാസ്' തുറന്നിട്ടത്. അന്‍പതില്‍പരം ഇടപാടുകാര്‍ ഏറെ സംതൃപ്തിയോടെ തങ്ങളുടെ മനസ്സിനും ജീവിതരീതിക്കും ഇണങ്ങിയ ലക്ഷ്വറി വീടുകള്‍ ഇവിടെ സ്വന്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം നഗരമധ്യത്തില്‍ പട്ടത്തിനുസമീപം 'ദി 44 ക്ലബ്, ടെക്നോസിറ്റിക്കു സമീപം മംഗലപുരത്ത് 'അണ്ടര്‍ ദ് ബ്ലൂ സ്‌കൈ', ആക്കുളത്ത് 'വിന്‍ഡ്‌സ് ഓഫ് ചെയ്ഞ്ച്' എന്നീ പ്രീമിയം വില്ല പ്രോജക്ടുകളും ആക്കുളത്ത് 'സ്റ്റോറീസ് ഇന്‍ ദ സ്‌കൈ’ എന്ന ലക്ഷ്വറി അപ്പാര്‍ട്മെന്റ് പ്രൊജക്ടുമാണ് ഐക്ലൗഡ് ഹോംസിന്റെ നിര്‍മാണം നടക്കുന്ന പ്രോജക്ടുകൾ. പേരുകളിൽ നിന്നുതന്നെ അവയുടെ സ്വഭാവവും അന്തരീക്ഷവും എന്താണെന്ന് മനസ്സിലാക്കാം.

ഹരിത സൗഹൃദമന്ദിരങ്ങള്‍ക്ക് നല്‍കുന്ന ഇന്‍ഡ്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ (ഐജിബിസി) പ്ലാറ്റിനം പ്രീസര്‍ട്ടിഫിക്കേഷന്‍ 'അണ്ടര്‍ ദ് ബ്ലൂ സ്‌കൈ', 'വിന്‍ഡ്‌സ് ഓഫ് ചെയ്ഞ്ച്' എന്നീ പദ്ധതികള്‍ക്ക് ലഭിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് അമിതമായ നാശം വരുത്താതെ പരിസ്ഥിതിസൗഹൃദ നിര്‍മാണോപാധികള്‍ ഉപയോഗിച്ചതാണ് ഈ സര്‍ട്ടിഫിക്കേഷനുകളുടെ പ്രധാന മാനദണ്ഡം.

'വിന്‍ഡ്‌സ് ഓഫ് ചെയ്ഞ്ച്' പദ്ധതിയോടനുബന്ധിച്ച് 14,000 ചതുരശ്രഅടിയിലേറെ വലിപ്പത്തില്‍ രണ്ടുനിലകളിലായി നിര്‍മിച്ചിട്ടുള്ള ക്ലബ് ഹൗസ് ഏതാണ്ട് പൂർണമായും സ്റ്റീല്‍ ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. കേരളത്തില്‍ അത്ര പ്രചാരത്തില്‍ വന്നിട്ടില്ലാത്ത സ്റ്റീല്‍ സ്ട്രക്ചർ ബെംഗളുരുവിൽനിന്ന് പ്രത്യേക സംഘമെത്തിയാണ് രൂപകൽപന ചെയ്തുനിർമിച്ചത്. ജിംനേഷ്യം, സ്പാ, ഇന്‍ഡോര്‍ ബാറ്റ്മിന്റൺ കോർട്ട്, സ്ക്വാഷ് കോർട്ട്, ടെന്നീസ് കോര്‍ട്ട്, 20 പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളുള്ള തിയേറ്റര്‍, ഗസ്റ്റ് റൂമുകൾ, കോണ്‍ഫറന്‍സ്- മീറ്റിങ് ഹാള്‍, ഡൈനിങ് ഹാള്‍, സ്ത്രീകള്‍ക്കും പുരുഷന്മാർക്കും പ്രത്യേകം നീന്തല്‍ക്കുളങ്ങള്‍ എന്നിവയെല്ലാം ഈ ക്ലബ് ഹൗസിലുണ്ട്.

കുട്ടികള്‍ക്ക് ആവശ്യമായ കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, വിവിധ കായികഇനങ്ങള്‍ക്കുള്ള സാകര്യങ്ങള്‍ തുടങ്ങിയവയൊക്കെ ഇവിടെയുണ്ട്. വില്ലകള്‍ക്കു മുന്നിലുടെയുള്ള റോഡുകള്‍ 7 മീറ്റര്‍ വീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. അര ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യുന്നതിനുള്ള സൗകര്യം, മീന്‍വളര്‍ത്താന്‍ ഉതകുന്ന കുളം, ഫുട്‌ബോള്‍, ക്രിക്കറ്റ്, ബാസ്കറ്റ് ബോള്‍ ടര്‍ഫുകള്‍, മാലിന്യസംസ്കരണത്തിന് ശാസ്ത്രീയമായ ഉപാധികള്‍ തുടങ്ങിയവയും ഈ പദ്ധതിയെ ആകര്‍ഷകമാക്കുന്നു. ഐക്ലൗഡ് ഹോംസിന്റെ പ്രോജക്ടുകളിലെ ഇത്തരം സൗകര്യങ്ങൾ മറ്റുപാർപ്പിടസമുച്ചയങ്ങളിൽ സങ്കല്‍പിക്കാനാകുന്നതിലും അപ്പുറമാണ്.
ആധുനിക സൗകര്യങ്ങളോടുകൂടിയ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകളുടെ നിര്‍മാണത്തിലും ഐക്ലൗഡ് ഹോംസ് പ്രത്യേക ശ്രദ്ധനല്‍കുന്നുണ്ട്. രണ്ടു ടവറുകളിലായി ഉയരുന്ന 'സ്റ്റോറീസ് ഇന്‍ ദ സ്‌കൈ’ പ്രൊജക്ടിന്റെ ഏറ്റവും വലിയ പ്രത്യേകത അപ്പാർട്ട്മെന്റുകള്‍ തമ്മിൽ വാള്‍ ഷെയറിങ് ഇല്ലെന്നതാണ്. ഒരുനിലയിൽ നാലു അപ്പാർട്മെന്റുകൾ വീതമുള്ള ഇവിടെ ഓരോന്നും പ്രത്യേകമായാണ് നിർമിക്കുക. ഇവിടെ മൂന്നു നിലകളിലായി പ്രത്യേകം ക്ലബ് ഹൗസും സജ്ജമാക്കുന്നുണ്ട്. ഈ രണ്ട് പ്രോജക്ടുകൾക്കുമായി ഒരുമിച്ച് ഡോക്ടര്‍ കണ്‍സള്‍ട്ടന്‍സി, ക്രഷ്, ട്യൂഷന്‍ സെന്ററുകള്‍, മെഡിറ്റേഷന്‍ ഹാള്‍, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയവ ഉള്‍പ്പെട്ട പ്രത്യേകമേഖലയുടെ നിര്‍മാണവും പുരോഗമിക്കുന്നു. ഇതിന്റെ നടത്തിപ്പ് ചുമതല പൂര്‍ണമായും ഐക്ലൗഡ് ഹോംസിനായിരിക്കും. ഇത് പൂര്‍ത്തിയാകുന്നതോടെ ഇവിടം പ്രത്യേക ടൗൺഷിപ്പായി മാറും.
സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽനിന്ന് ബില്‍ഡറായി മാറിയ ബിജു ജനാര്‍ദ്ദനന്‍ എന്ന സ്ഥിരോല്‍സാഹിയുടെ ബ്രെയിൻ ചൈല്‍ഡാണ് ഐക്ലൗഡ് ഹോംസ്. വീടുകള്‍ പിറവിയെടുക്കുന്നത് പരസ്പരസഹകരണത്തിന്റേയും ദൃഢബന്ധത്തിന്റേയും കരുത്തിൽനിന്നാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഒരു സോഫ്റ്റ്‌വെയറിൽ കോഡുകള്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതിന്റെ സങ്കീർണതയ്ക്കപ്പുറം അന്തിമ ഉത്പന്നത്തിൽ അതിന്റെ കൃത്യത സമ്മാനിക്കുന്ന പൂർണതയും സംതൃപ്തിയുമാണ് തന്റെ പ്രോജക്ടുകളിലും ബിജു ജനാർദനൻ മുന്നിൽകാണുന്നത്. ബിസിനസ് എന്നതിനുമപ്പുറം ജീവസ്സുറ്റതും സ്ഥിരോല്‍സാഹമുള്ളതുമായ സമൂഹത്തിന്റെ സൃഷ്ടിയാണ് ഹൗസിങ് പ്രോജക്ടുകളുടെ ശക്തിയെന്ന വിശ്വാസമാണ് ഐക്ലൗഡിന്റെ ആധാരശില.
Website- http://www.icloudhomes.in/
English Summary-icloud Homes- Premium Luxury Villas and Apartments at Trivandrum