കുഴൽക്കിണർ വെള്ളത്തിന് അരുചി, നിറവ്യത്യാസം; കാരണമിതാകാം: അനുഭവം

bore-well
Representative Image: Photo credit:panic_attack /istock.com
SHARE

ജലക്ഷാമമുള്ള ചെറിയ പ്ലോട്ടുകളിൽ വീടുപണിയുന്നവർ കൂടുതലും കുഴൽകിണറുകളെ ആശ്രയിക്കാറുണ്ട്. കുഴൽക്കിണറിനെ കുറിച്ച് പല അഭിപ്രായങ്ങളും കേട്ടിട്ടുണ്ട്. 400, 500, അടി താഴ്ത്തിയിട്ടും വെള്ളം ലഭിക്കാത്തതും, കുഴൽ കിണറിലെ വെള്ളത്തിന്റെ നിറവ്യത്യാസത്തേയും രുചിവ്യത്യാസത്തേയും കുറിച്ചെല്ലാം പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ഈ വിഷയത്തിൽ എന്റെ അനുഭവം പറയാം..

എന്റെ വീട്ടിൽ കുഴൽകിണർ കുഴിച്ചത് 12 വർഷം മുൻപാണ്. 90 അടിയിൽ വെള്ളം ലഭിച്ചു. 90 + 50, 75 അടി കൂടുതൽ താഴ്ത്തുന്നതാണ് നല്ലത് എന്ന് പലരും പറഞ്ഞിരുന്നു. ഭൂപ്രകൃതി മനസ്സിലാക്കി 15 അടി മാത്രമാണ് ഞാൻ താഴ്ത്തിയത്. 50 അടിയൊ അതിനുമുകളിലൊ താഴ്ത്തിയാൽ യഥേഷ്ടം വെള്ളം ലഭിക്കും, പക്ഷേ വെളളത്തിന്റെ ഗുണമേൻമ നഷ്ടപ്പെടാനും വെള്ളത്തിന്റെ രുചിയിലും നിറത്തിലുമെല്ലാം മാറ്റം വരാനും സാധ്യതയുണ്ട് എന്നാണ് വിദഗ്ധർ പറഞ്ഞത്.

പക്ഷേ, താഴ്ച കുറയുമ്പോൾ ജലലഭ്യത കുറയാനും സാധ്യതയുണ്ട്. പക്ഷേ, ഗുണമേൻമയുള്ള വെള്ളം ലഭിക്കാൻ കൂടുതൽ താഴ്ത്താതിരിക്കുന്നതാണ് നല്ലത് എന്ന് അറിയാവുന്നതുകൊണ്ടുതന്നെ 90+20 = 110 അടി മാത്രമാണ് ഞാൻ താഴ്ത്തിയത്.

താഴ്ച കുറഞ്ഞതിന്റെ ഗുണവും ദോഷവും പറയാം: കിണർ കൂടുതൽ താഴ്ത്താത്തതുകൊണ്ടുതന്നെ 15 മിനിറ്റ് മോട്ടർ പ്രവർത്തിപ്പിച്ചാൽ വെള്ളം നിന്നുപോകും. 5 മിനിറ്റ് കഴിഞ്ഞ് വീണ്ടും മോട്ടോർ അടിച്ചാൽ പിന്നെയും 15 മിനിറ്റ് വെള്ളം ലഭിക്കും. 15 മിനിറ്റ് വെള്ളം കിട്ടിയാൽ തന്നെ വീട്ടിലെ 1500 ലീറ്ററിന്റെ ടാങ്ക് നിറയുകയും, ചെടികൾക്കെല്ലാം നനയ്ക്കാനും സാധിക്കും.

അയൽപക്കത്തുള്ള കിണറുകളിൽ മണിക്കൂറുകൾ മോട്ടർ വർക്ക് ചെയ്താലും വെള്ളം നിൽക്കുകയില്ല. എന്റെ അയൽപക്കത്തുള്ള കിണറുകളിലെയെല്ലാം വെള്ളം ഞങ്ങൾ പ്യൂരിറ്റി ലാബ് ടെസ്റ്റ് നടത്തിയപ്പോൾ അതിൽ ഏറ്റവും ശുദ്ധമായ വെള്ളം എന്റെ കിണറിലെ വെള്ളമാണ്.

എന്റെ വീടുള്ളത് 10 സെന്റ് വസ്തുവിലാണ്. വീട്ടാവശ്യത്തിനുള്ളത് 1000 + 1500 ലീറ്ററിന്റെ രണ്ടു ടാങ്കുകളാണ്. ഒന്നിൽ കിണർ വെള്ളം മാത്രമേ നിറയ്ക്കൂ. മറ്റേതിൽ കുഴൽകിണറിലേയും സർക്കാർ ഹൗസ് വാട്ടർ കണക്‌ഷനിലെയും വെള്ളം നിറയ്ക്കും.

തോട്ടം നനയ്ക്കുക പോലുളള വെള്ളത്തിന്റെ വലിയ ആവശ്യങ്ങൾ ഇല്ലാത്തതുകൊണ്ടു തന്നെ കിണർ കൂടുതൽ താഴ്ത്താതിരുന്നതാണ് ഞങ്ങൾക്ക് ഗുണമായത്. വെള്ളം അധികം ആവശ്യമില്ലാത്ത ചെറിയ കുടുംബങ്ങൾ കുഴൽകിണറിൽ വെള്ളം കണ്ടാൽ പിന്നെ കിണർ അമിതമായി താഴ്ത്താതിരിക്കുന്നതാണ് (ഇത് എല്ലാപ്രദേശങ്ങളിലും ബാധകമായ ആധികാരികമായ കാര്യമാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല) ശുദ്ധമായ വെള്ളം ലഭിക്കാൻ നല്ലത് എന്നതാണ് 'എന്റെ അനുഭവത്തിലൂടെ' ഞാനിവിടെ ഓർമിപ്പിക്കുന്നത്...

വീട് വിഡിയോ കാണാം...

English Summary- Bore Well Water Quality Concerns- Experience

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS