സിമന്റ് ഉൽപാദിപ്പിക്കുക എന്നതിനപ്പുറം ഓരോ ആവശ്യത്തിനും അനുയോജ്യമായി കസ്റ്റമൈസ് ചെയ്ത ഉത്പന്നങ്ങൾ നിർമ്മിക്കാൻ രാംകോ സിമന്റ്സ് ശ്രദ്ധിക്കുന്നു. ഗവേഷണങ്ങൾ നടത്തുകയും എൻജിനീയർമാർ, ആർക്കിടെക്മാർ, ഡെവലപ്പേഴ്സ് എന്നിവരിൽ നിന്നുള്ള കസ്റ്റമർ ഫീഡ്ബാക്കുകൾ ശേഖരിക്കുകയും ചെയ്തശേഷം കമ്പനിയുടെ സാങ്കേതിക വൈദഗ്ധ്യവും വർഷങ്ങളുടെ പരിചയസമ്പത്തും കൃത്യമായി ഉപയോഗപ്പെടുത്തിയാണ് ഓരോ ആപ്ലിക്കേഷനും വേണ്ട സവിശേഷ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. വീടോ വൻകിട കെട്ടിടങ്ങളോ മറ്റ് ഏതൊരു നിർമ്മാണ പദ്ധതികളോ ആകട്ടെ ഓരോന്നിനും തനതായ ആവശ്യങ്ങളും പരിമിതികളുമായിരിക്കും ഉള്ളത്. ഇത് മനസ്സിലാക്കിയാണ് ചെലവ് അധികമാകാതെ തന്നെ ശക്തിയിലോ സ്ഥിരതയുടെ കാര്യത്തിലോ വിട്ടുവീഴ്ച ചെയ്യാത്തതരത്തിൽ ഓരോ ആവശ്യങ്ങൾക്കും അനുയോജ്യമായ വ്യത്യസ്ത ഉത്പന്നങ്ങൾ നിർമ്മിക്കാനായി രാംകോ സിമന്റ്സ് വിപുലമായ ഗവേഷണങ്ങൾ നടത്തിയത്.
ഭവന നിർമാണ മേഖല : ഘടനാപരമായ ഉപയോഗം

പല മുൻനിര ഭവനപദ്ധതികൾക്കുമായി ഉത്പന്നങ്ങൾ വിതരണം ചെയ്ത പരിചയത്തിലൂടെ ഭവന നിർമാണ മേഖലയ്ക്ക് വേണ്ടത് എന്താണെന്ന് രാംകോ സിമന്റ്സ് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. ഭാരം വഹിക്കേണ്ട ഫൗണ്ടേഷനുകൾ, തൂണുകൾ, സ്ലാബുകൾ, കോളമുകൾ, ബീമുകൾ എന്നിവയ്ക്ക് കൂടുതൽ ഈടു നിൽക്കുന്നതും കാര്യക്ഷമതയുള്ളതും ശക്തിയേറിയതുമായ സിമന്റാണ് ആവശ്യം. ഇതു മനസ്സിലാക്കി ഘടനാപരമായ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഉൽപന്നം രാംകോ പുറത്തിറക്കിയിട്ടുണ്ട്.
• രാംകോ സൂപ്പർക്രീറ്റ്
ഏറെക്കാലം ഈടു നിൽക്കുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്ന രാംകോ സൂപ്പർ സൂപ്പർക്രീറ്റ് ഒരു പോർട്ട്ലൻഡ് പൊസ്സൊലാന സിമന്റാണ്. ജലാംശം നിലനിർത്താനായി അധിക ജലം ആവശ്യമില്ലാത്തതിനാൽ കോൺക്രീറ്റിന് മുകളിൽ വിള്ളലുകൾ ഉണ്ടാകുന്നത് വലിയ അളവിൽ കുറയ്ക്കാൻ ഈ സിമന്റിന് സാധിക്കും.
സവിശേഷതകൾ
• ജലാംശം നിലനിർത്താൻ അധിക ജലത്തിന്റെ ആവശ്യമില്ല
• വളരെ വേഗത്തിൽ ഉറയ്ക്കുന്നു
• പ്രവർത്തനക്ഷമത
• ഉയർന്ന ബലം
• കൂടുതൽ കാലം ഈടു നിൽക്കുന്നു
• എം സാൻഡുമായി കൃത്യമായി യോജിച്ചു പോകുന്നു
• രാംകോ സൂപ്പർഗ്രേഡ്
രാംകോ സൂപ്പർഗ്രേഡ് പി പി സി ഗ്രേഡ് സിമന്റാണ്. പോർട്ട്ലാൻഡ് സിമന്റ് ക്ലിങ്കർ , ജിപ്സം , ഫ്ലൈ ആഷ് എന്നിവ അരച്ചു ചേർത്താണ് ഈ ഉത്പന്നം നിർമ്മിക്കുന്നത്. സാധാരണ പോർട്ട്ലാൻഡ് സിമന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രതികൂല കാലാവസ്ഥ ഏൽപ്പിക്കുന്ന ആഘാതങ്ങളെ ചെറുത്തുനിൽക്കാൻ രാംകോ സൂപ്പർഗ്രേഡിന് കൂടുതൽ കഴിവുണ്ട്. ജലാംശം നിലനിർത്താനായി അധികജലം വേണ്ടി വരുന്നില്ല. ഹൈഡ്രേഷൻ സമയത്ത് കാൽസ്യം ഹൈഡ്രോക്സൈഡ് പുറത്തുവിടുന്നതിനാൽ ചോർച്ച ഉണ്ടാവാതെ സംരക്ഷിക്കുന്നു. ഗുണനിലവാരത്തിൽ മികച്ചുനിൽക്കുന്ന രാംകോ സൂപ്പർഗ്രേഡ് നിർണായകമായ നിർമ്മാണ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
• രാംകോ സൂപ്പർ കോസ്റ്റ്
ജലത്തിലും മണ്ണിലും സൾഫേറ്റിന്റെ സാന്നിധ്യം അധികമായ തീരദേശ മേഖലയിൽ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ സിമന്റാണ് രാംകോ സൂപ്പർ കോസ്റ്റ്. ഇത് സൾഫേറ്റിനെ ചെറുത്തുനിൽക്കാൻ കഴിവുള്ള ഒരു പോർട്ട്ലാൻഡ് സിമന്റാണ്.
നോൺ സ്ട്രക്ചറൽ ഉപയോഗം
നോൺ സ്ട്രക്ച്ചറൽ ഉപയോഗങ്ങൾക്കായി രാംകോയുടെ ഡ്രൈ മോർട്ടർ വിഭാഗം പ്ലാസ്റ്ററുകൾ, വാൾ പുട്ടികൾ, ടൈൽ അഡ്ഹസീവുകൾ തുടങ്ങി വ്യത്യസ്ത ഉത്പന്നങ്ങൾ പുറത്തിറക്കുന്നുണ്ട്. നിർമ്മാണ സൈറ്റുകളിൽ മിക്സ് ചെയ്യുന്നതുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ ഗുണമേന്മയുള്ളവയാണ് ഇവ. നോൺ സ്ട്രക്ച്ചറൽ ഉപയോഗങ്ങൾക്കായി രാംകോ പുറത്തിറക്കുന്ന ഡ്രൈ മിക്സ് ബ്രാൻഡുകൾ :
• രാംകോ ടൈൽ ഫിക്സ്
രാംകോ ടൈൽ ഫിക്സ് ഒരു പോളിമർ ഫോർട്ടിഫൈഡ് ടൈൽ അഡ്ഹസീവാണ്. സെറാമിക് ടൈലുകൾ, പോർസലൈൻ ടൈലുകൾ, മാർബിൾ , മൊസൈക് , ഗ്രാനൈറ്റ് തുടങ്ങിയവയ്ക്ക് ഓരോന്നിനും അനുയോജ്യമായ തരത്തിൽ പോർട്ട്ലാൻഡ് സിമന്റ്, ഫൈൻ അഗ്രഗേറ്റുകൾ, കെമിക്കൽ മിശ്രിതങ്ങൾ എന്നിവ യോജിപ്പിച്ചാണ് ഉത്പന്നം തയ്യാറാക്കുന്നത്. ഇന്റീരിയറിലെയും എക്സ്റ്റീരിയറിലെയും ഭിത്തികളിലും തറയിലും ഈ ഉത്പന്നം ഉപയോഗിക്കാൻ സാധിക്കും.
• രാംകോ ബ്ലോക്ക് ഫിക്സ്
എല്ലാത്തരം ബ്ലോക്കുകൾക്കും അനുയോജ്യമായ ഒരു പോളിമർ ഫോർട്ടിഫൈഡ് ബ്ലോക്ക് മോർട്ടറാണ് രാംകോ ബ്ലോക്ക് ഫിക്സ്. സിമന്റ്, ഗ്രേഡഡ് അഗ്രഗേറ്റ്സ്, പോളിമറുകൾ, കെമിക്കൽ അഡിറ്റീവുകൾ എന്നിവ കൃത്യമായി യോജിപ്പിച്ചാണ് ഉത്പന്നം തയ്യാറാക്കുന്നത്. എ എ സി ബ്ലോക്കുകൾ, ഫ്ലൈ ആഷ് കട്ടകൾ, കോൺക്രീറ്റ് കട്ടകൾ തുടങ്ങിയവ ചേർത്തുവയ്ക്കാനായി ഏറ്റവും എളുപ്പത്തിലും കുറഞ്ഞ ചെലവിലും ഉപയോഗിക്കാവുന്ന ഒന്നാണ് രാംകോ ബ്ലോക്ക് ഫിക്സ് .
കട്ടകൾ കൂടുതൽ ബലത്തിൽ യോജിപ്പിക്കാൻ ഈ ഉത്പന്നത്തിന് കഴിവുണ്ട്. 15 മില്ലിമീറ്റർ ഘനത്തിലുള്ള സാധാരണ മോർട്ടറുകൾക്ക് മികച്ച ബദൽ ഉത്പന്നം കൂടിയാണ് ഇത്.
• രാംകോ സൂപ്പർ ഫൈൻ
രാംകോ സൂപ്പർ ഫൈൻ ഒരു പോളിമർ ഫോർട്ടിഫൈഡ് വാൾ പുട്ടിയാണ്. ഭിത്തികൾക്കും സീലിങ്ങുകൾക്കും ലോകോത്തര ഫിനിഷിംഗ് നൽകാൻ സാധിക്കുന്ന തരത്തിൽ പോർട്ട്ലാൻഡ് സിമന്റ് ഫില്ലറുകൾ, കെമിക്കൽ മിശ്രിതങ്ങൾ എന്നിവ ചേർത്താണ് രാംകോ സൂപ്പർ ഫൈൻ തയ്യാറാക്കുന്നത്.
• രാംകോ സൂപ്പർ പ്ലാസ്റ്റർ
പ്ലാസ്റ്ററിങ്ങിനും മോർട്ടർ ഉപയോഗങ്ങൾക്കുമായി സാധാരണ സിമന്റുകൾ ഉപയോഗിക്കുന്നതിന് പകരം ഉപയോഗിക്കാവുന്ന മികച്ച ഉൽപന്നമാണ് രാംകോ സൂപ്പർ പ്ലാസ്റ്റർ. സിമന്റ് അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന ഈ ഉൽപന്നത്തിൽ ഹൈഡ്രേറ്റഡ് ലൈമും മറ്റ് അഡിറ്റീവുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കാലപ്പഴക്കം കൂടാതെ നിർമ്മിതികളെ സംരക്ഷിക്കാൻ വർഷങ്ങളായി പ്ലാസ്റ്ററിങ്ങിന് ഉപയോഗിക്കുന്ന ഒന്നാണ് ലൈം. വിള്ളലുകളെ ചെറുത്തുനിൽക്കാൻ സിമന്റിനേക്കാൾ ശക്തിയും ഇതിനുണ്ട്. അതിനാൽ തന്നെ ലൈമിന്റെ സാന്നിധ്യം രാംകോ സൂപ്പർ പ്ലാസ്റ്ററിനെ കൂടുതൽ ബലമുള്ളതാക്കുന്നു.
• രാംകോ സെൽഫ് ക്യൂറിങ് പ്ലാസ്റ്റർ
മാനുവൽ ഉപയോഗങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്ന റെഡിമെയ്ഡ് ഉൽപന്നമാണ് രാംകോ സെൽഫ് ക്യൂറിങ് പ്ലാസ്റ്റർ. വളവുകൾ ഉണ്ടാവാതെ തടയാനും വിള്ളലുകൾ രാസപ്രക്രിയയിലൂടെ വേഗത്തിൽ സ്വയം പരിഹരിക്കപ്പെടാനും ഉപകരിക്കുന്ന വിധത്തിൽ ഹൈഡ്രോഫിലിക് പദാർത്ഥങ്ങൾക്കൊപ്പം ഉയർന്ന ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കളും ചേർത്ത് പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന ഉത്പന്നമാണ് രാംകോ സെൽഫ് ക്യുറിങ് പ്ലാസ്റ്റർ. മോട്ടർ മിശ്രിതത്തിനുള്ളിലെ സിമന്റിന്റെ ഹൈഡ്രേഷന് ആവശ്യമായ ജലാംശം മാത്രം നിലനിർത്താനുള്ള കഴിവും ഈ ഉത്പന്നത്തിനുണ്ട്.
• രാംകോ ടൈൽ ഗ്രൗട്ട്
സുസ്ഥിരതയും ഈടുനിൽപ്പും കറകളില്‍ നിന്നുള്ള സംരക്ഷണവും ഉറപ്പുവരുത്തി ഉയർന്ന പ്രവർത്തനക്ഷമത കാഴ്ചവയ്ക്കുന്ന ഉത്പന്നമാണ് രാംകോ ടൈൽ ഗ്രൗട്ട്. ഇന്റീരിയറിലും എക്സ്റ്റീരിയറിലുമുള്ള ഏതുതരം ആപ്ലിക്കേഷനും അനുയോജ്യമായ ഈ ഉൽപന്നം വ്യത്യസ്ത നിറങ്ങളിലും ലഭ്യമാണ്.
പൊതു അടിസ്ഥാന സൗകര്യങ്ങൾക്കുള്ള നിർമിതികൾക്ക്
ലോകത്താകമാനം പല വൻകിട പദ്ധതികൾക്കും രാംകോ സിമന്റ്സ് സിമന്റ് സപ്ലൈ ചെയ്തു വരുന്നു. ദീർഘകാലത്തെ ഗവേഷണങ്ങളിലൂടെയാണ് ഓരോ വ്യാവസായിക മേഖലയ്ക്കും കെട്ടിടങ്ങൾക്കും അനുയോജ്യമായ തരത്തിൽ ഉൽപന്നങ്ങൾ രാംകോ നിർമ്മിക്കുന്നത്. പൊതു അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട നിർമിതികൾക്കായി പ്രത്യേകമായി തയ്യാറാക്കിയ സിമന്റ് ബ്രാൻഡുകൾ:
• രാംകോ ഇൻഫ്ര 43 ആൻഡ് 53 ഗ്രേഡ്
സാങ്കേതികപരമായും ഘടനാപരമായും നിർമ്മാണ മേഖലയിൽ വികസനങ്ങൾ ഉണ്ടായതോടെ മെട്രോ റെയിലുകൾ, പാലങ്ങൾ, ഫ്ലൈ ഓവറുകൾ തുടങ്ങിയ വൻകിട പദ്ധതികൾക്ക് ഉയർന്ന പ്രവർത്തനക്ഷമതയുള്ള കോൺക്രീറ്റിന്റെ ഉപയോഗം അനിവാര്യമാണ്. എം 50 പോലെയുള്ള ഉയർന്ന ഗ്രേഡുള്ള കോൺക്രീറ്റുകൾ ഇത്തരം പദ്ധതികളിൽ പൊതുവായി ഉപയോഗിക്കപ്പെട്ടുവരുന്നു.
വലിയ നഗരങ്ങളുടെ കാര്യമെടുത്താൽ കോൺക്രീറ്റ് ട്രാഫിക് കുരുക്കുകൾക്കിടയിൽ ദീർഘദൂരം സഞ്ചരിച്ച് എത്തിക്കേണ്ട സാഹചര്യമുണ്ട്. ഗുണനിലവാരമുള്ള അഗ്രഗേറ്റുകളുടെയും മണലിന്റെയും ലഭ്യത കുറവും മറ്റൊരു പ്രശ്നമാണ്. ഈ ആവശ്യങ്ങളും പരിമിതികളും കൃത്യമായി മനസ്സിലാക്കിയാണ് വൻകിട പദ്ധതികൾക്കായുള്ള സിമന്റ് രാംകോ തയ്യാറാക്കിയിരിക്കുന്നത്.
ദീർഘകാലത്തെ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷം രാംകോ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററിൽ നിന്നും ഇത്തരം പദ്ധതികൾക്ക് അനുയോജ്യമായ ഒ പി സി 53 ഇൻഫ്രാ ആൻഡ് ഒ പി സി 43 ഇൻഫ്രാ എന്ന ഉത്പന്നം രാംകോ പുറത്തിറക്കി.
പ്രീകാസ്റ്റ് ബ്ലോക്ക് നിർമ്മാണത്തിന് -
എല്ലാത്തരത്തിലുള്ള പ്രീകാസ്റ്റ് ബ്ലോക്ക് നിർമ്മാണത്തിനുമുള്ള സിമന്റ് രാംകോ സപ്ലൈ ചെയ്യുന്നു. ഇതിനായുള്ള ഉത്പന്നം ബ്ലോക്ക് നിർമ്മാണ മേഖലയുടെ ആവശ്യങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തിയ ശേഷമാണ് നിർമ്മിച്ചത്. രാംകോ സൂപ്പർഫാസ്റ്റ് എന്ന ബ്രാൻഡാണ് പ്രീകാസ്റ്റ് ബ്ലോക്ക് നിർമ്മാണത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
• രാംകോ സൂപ്പർഫാസ്റ്റ്
പ്രീ കാസ്റ്റ് ബ്ലോക്ക് നിർമ്മാണത്തിനായി തയ്യാറാക്കിയിരിക്കുന്ന വളരെ വേഗത്തിൽ കട്ടിയാകുന്ന പോർട്ട്ലാൻഡ് സിമന്റാണ് രാംകോ സൂപ്പർഫാസ്റ്റ്. പ്രീകാസ്റ്റ് ബ്ലോക്കുകളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പുവരുത്താനായി രാംകോയുടെ നിർമ്മാണ പ്ലാന്റുകളിൽ ഈ ഉത്പന്നത്തിന്റെ നിർമാണത്തിനായി ഒരു പ്രത്യേക ലൈൻ തന്നെ സ്ഥാപിച്ചിട്ടുണ്ട്.
ഭാരം വഹിക്കുന്നവയും അല്ലാത്തതുമായ ഭിത്തികൾ, പാർട്ടീഷനുകൾ, പാനൽ വോളുകൾ എന്നിവയ്ക്ക് വേണ്ടിയുള്ള ഹോളോ, സോളിഡ് ബ്ലോക്കുകൾ എന്നിവ നിർമ്മിക്കുന്നതിനായിയാണ് രാംകോ സൂപ്പർഫാസ്റ്റ് ഉപയോഗിക്കുന്നത്.
• ഓരോ സിമന്റ് ബാഗിൽ നിന്നും നിർമിക്കാവുന്ന കട്ടകളുടെ എണ്ണം കൂടുതലായതിനാൽ സാമ്പത്തിക ലാഭം ഉറപ്പുവരുത്തുന്നു
• മൃദുലമായ ഫിനിഷിംഗിലും ഉയർന്ന ബലത്തിലും മികച്ച ഗുണനിലവാരമുള്ള ബ്ലോക്കുകൾ നിർമ്മിക്കാൻ സാധിക്കുന്നു
രാംകോ സിമന്റ്സ് ലിമിറ്റഡ്
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രശസ്ത വ്യവസായ സംരംഭമായ രാംകോ ഗ്രൂപ്പിന്റെ സുപ്രധാന സ്ഥാപനമാണ് രാംകോ സിമന്റ്സ് ലിമിറ്റഡ് കമ്പനി. അതി നൂതന സൗകര്യങ്ങളുടെ സഹായത്തോടെ 12 ഇടങ്ങളിലായി നിർമ്മിക്കുന്ന പോർട്ട്ലാൻഡ് സിമന്റാണ് കമ്പനിയുടെ പ്രധാന ഉത്പന്നം. പ്രതിവർഷം 21 മില്യൺ ടൺ സിമന്റ് ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് കമ്പനിക്ക് ഉള്ളത്. രാജ്യത്തെ സിമന്റ് ഉത്പാദകരിൽ അഞ്ചാം സ്ഥാനത്താണ് രാംകോ. ദക്ഷിണേന്ത്യയിൽ ഏറ്റവും പ്രശസ്തി നേടിയ സിമന്റ് ബ്രാൻഡ് രാംകോ സൂപ്പർ ഗ്രേഡാണ്. റെഡി മിക്സ് കോൺക്രീറ്റും ഡ്രൈ മോർട്ടറും ഉത്പാദിപ്പിക്കുന്ന കമ്പനി 165 മെഗാവാട്ട് കപ്പാസിറ്റിയുള്ള ഒരു വിൻഡ് ഫാമും നടത്തുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്- https://ramcocements.in/
English Summary- Ramco Cement Quality Products- Mission and Vision