വീടുപണി- ചെലവ് കുറയ്ക്കാൻ 10 വഴികൾ

SHARE

കെട്ടിടനിർമാണ ചെലവുകൾ റോക്കറ്റുപോലെ കുതിക്കുന്ന കാലമാണ്. വീട് സ്വപ്നം കാണുന്ന സാധാരണക്കാരെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. വീടുപണിയിൽ അനാവശ്യ ചെലവ് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഡിസൈനർ അരുൺ മുരളി (ഇൻസൈറ്റ് ആര്‍ക്കിടെക്ചറൽ ഐഡിയാസ്) സംസാരിക്കുന്നു.

1. പാർട്ടീഷൻ വാളുകൾ പരമാവധി ഒഴിവാക്കുക-ഹാളും ഡൈനിങ്ങും തമ്മിൽ പാർട്ടീഷൻ ചെയ്യുമ്പോൾ ബ്രിക് വാളുകൾ ഒഴിവാക്കി കബോർഡുകൾ കൊണ്ട് പാർട്ടീഷൻ നിര്‍മിക്കാം. 

2. കോൺക്രീറ്റ് ബീമുകൾ ഒഴിവാക്കാം-ബീമുകൾ ഒഴിവാക്കുന്നതു വഴി സ്റ്റീൽ, കോൺക്രീറ്റിനുള്ള സിമന്റ് എന്നിവ സേവ് െചയ്യാന്‍ സാധിക്കും. 

3. തടി മാത്രമേ ഉപയോഗിക്കൂ എന്ന വാശി വേണ്ട -തടിയുടെ ഉപയോഗം കുറച്ച് പകരം സ്റ്റെയിൻലസ് സ്റ്റീൽ ഡോറുകൾ, സ്ക്വയർ ട്യൂബിന്റെ പാർട്ടീഷനുകൾ തുടങ്ങിയ ബദൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതു വഴി ചെലവ് ഒരുപാട് കുറയ്ക്കാൻ സാധിക്കും.

4. ഇന്റീരിയറിൽ ശ്രദ്ധിക്കൂ-ഇന്റീരിയർ ചെയ്യുന്ന സമയത്ത് ഉപയോഗത്തിനു വേണ്ടി മാത്രം ഇന്റീരിയർ ചെയ്യുക. വീടിനു ഭംഗി കൂട്ടാൻ വേണ്ടി ഇന്റീരിയർ ചെയ്യുന്നത് ഒഴിവാക്കുക. നമ്മൾ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ ഭംഗിയായി നിർമിക്കുമ്പോൾ തന്നെ ഇന്റീരിയർ മെറ്റീരിയൽ ആയി മാറും. 

5. എലിവേഷൻ-മറ്റുള്ളവരെ കാണിക്കാനായി എലിവേഷനുവേണ്ടി ഒരുപാട് പണം ചെലവാക്കുന്ന പ്രവണത മലയാളിക്കു പൊതുവേ ഉണ്ട്. നല്ല ഒരു പ്ലാനോടു കൂടി ചെയ്താൽ എലിവേഷനുവേണ്ടി പ്രത്യേകം പണം ചെലവാക്കുന്നത് ഒഴിവാക്കാൻ സാധിക്കും. 

6. ഒഴിവാക്കാം കോൺക്രീറ്റ് സ്ട്രക്ചറുകൾ-കോൺക്രീറ്റ് സ്ട്രക്ചറുകൾ ഒഴിവാക്കി സ്ക്വയർ ട്യൂബിന്റെ ഫ്രെയിം തയാറാക്കി പഴയ ഓടുകൾ റീ യൂസ് ചെയ്ത് ഉപയോഗിക്കാം. ഇത് ഇക്കോ ഫ്രണ്ട്‍ലിയും ചൂട് കുറയ്ക്കാനും സഹായിക്കുന്നതോടൊപ്പം ചെലവ് ഗണ്യമായി കുറയ്ക്കുവാനും സഹായിക്കും. 

7. ടൈൽ സിലക്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം-ഒരു വീടിനെ ഭംഗിയാക്കാൻ േവണ്ടി വില കൂടിയ ടൈൽ ഇടേണ്ട ആവശ്യമില്ല. റൂമിന്റെ സ്ട്രക്ചർ അല്ലെങ്കിൽ സ്പെയ്സ് അനുസരിച്ച് ടൈൽസ് എടുക്കുക. വിശാലമായ ഏരിയകളിൽ ഡാർക് ടൈലും കുറഞ്ഞ ഏരിയകളിൽ ലൈറ്റ് ടൈലും (50 രൂപ /സ്ക്വയർഫീറ്റ്) ഉപയോഗിക്കുന്നതു വഴി ചെലവു ചുരുക്കാം. കൂടിയ വിലയിൽ കിട്ടുന്ന അതേ ഡിസൈനിലുള്ള വില കുറഞ്ഞ ടൈലുകളും വിപണിയിൽ ലഭ്യമാണ്. ഒപ്പം തന്നെ മഡ് ബ്ലോക്കും, റെഡ് ഓക്സൈഡ് പോലുള്ള മെറ്റീരിയലുകൾ ഹൈ ഫിനിഷിൽ പോളിഷ് ചെയ്തെടുക്കാൻ സാധിക്കും. ടൈലിനു ബദലായിട്ടുള്ള നിരവധി കാര്യങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.  

8. പെയിന്റിങ്- ഒരുവീടിനെ പെയിന്റ് െചയ്ത് ഭംഗിയാക്കാമെന്ന കാഴ്ചപ്പാട് പൊതുവേ നിലനിൽക്കുന്നുണ്ടെങ്കിലും ഒരു വീടിന്റെ സ്ട്രക്ചർ ഭംഗിയുള്ളതാണെങ്കിൽ എങ്ങനെ പെയിന്റ് ചെയ്താലും ആ വീട് ഭംഗിയുള്ളതായി തന്നെ ഇരിക്കും. വൈറ്റ് പെയിന്റുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത് ഹൈലൈറ്റായിട്ടുള്ള സ്ഥലങ്ങളിൽ വേണമെങ്കിൽ ലൈറ്റ് കളറുകൾ ഉപയോഗിക്കാം. കൂടുതൽ കളർഫുൾ ആക്കാതിരിക്കുന്നതു വഴിയും ചെലവ് ചുരുക്കാൻ സാധിക്കും. 

9. വലിയ കിച്ചൻ  ഒഴിവാക്കാം-വീടിന്റെ പ്ലാൻ തുടങ്ങുമ്പോൾ തന്നെ വലിയ കിച്ചൺ എന്നുള്ള തീരുമാനം ഒഴിവാക്കാം. കിച്ചൺ വലുതാകുമ്പോൾ യൂസേജും വലുതായി മാറും. ചെറിയ കിച്ചണിൽ കബോർഡുകളൊക്കെ ചെറിയ രീതിയിൽ ചെയ്തെടുക്കാൻ സാധിക്കും. വുഡ് കൊണ്ട് കിച്ചൺ ചെയ്യുക എന്ന കൺസെപ്റ്റ് മാറ്റി പ്ലൈവുഡ്, മൾട്ടിവുഡ്, എസിപി തുടങ്ങിയ മെറ്റീരിയലുകൾ ഉപയോഗിക്കാം. വുഡ് ഉപയോഗിക്കണമെന്ന് നിർബന്ധമുള്ളവർക്ക് ചെറിയ കിച്ചൺ ആകുമ്പോൾ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കും. ഉപയോഗത്തിനനുസരിച്ചുള്ള വലുപ്പത്തിൽ കിച്ചൺ ചെയ്യാൻ ശ്രമിക്കുക. 

10. ലാൻഡ് സ്കേപിങ്ങ്-വീടിന് ഇന്റർലോക്ക് ടൈൽ ഇടുന്നത് ഒരു സ്റ്റാറ്റസ് ആയി മാറിയിരിക്കുകയാണ്. അത് ഒഴിവാക്കേണ്ടതാണ്. പാസേജുകളിലോ, വാക്ക്‌വേയിലോ അല്ലെങ്കില്‍ വണ്ടികളുടെ പാത്ത് വേയിലോ മാത്രമായി ഇന്റർലോക്ക് ചുരുക്കി ബാക്കി സ്ഥലങ്ങളിൽ ഗ്രാസ് ഇട്ടു കഴിഞ്ഞാൽ വളരെയധികം ചെലവ് ചുരുക്കാൻ സാധിക്കും.

English Summary- 10 tips to reduce House construction cost- Video

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS