പരിസ്ഥിതി സൗഹൃദ വീട് എങ്ങനെ പണിയാം?

SHARE

ആഗോളതാപനത്തിന്റെ കാലത്ത് ഇക്കോ ഫ്രണ്ട്ലിയായി വീടുപണിയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഡിസൈനർ അരുൺ മുരളി (ഇൻസൈറ്റ് ആര്‍ക്കിടെക്ചറൽ ഐഡിയാസ്) സംസാരിക്കുന്നു. ഈ കാലഘട്ടത്തിൽ പരിസ്ഥിത സൗഹൃദ വീടുകൾക്ക് വളരെ പ്രാധാന്യമുണ്ട്. കാർബൺ ബഹിർഗമനം ഒഴിവാക്കുന്ന വീടുകൾക്കാണ് ഇനി പ്രസകതി. പലരും വീടുപണിയാൻ തീരുമാനിക്കുമ്പോൾ പ്ലോട്ടിലുള്ള മരമെല്ലാം വെട്ടി , താഴ്ന്ന പ്ലോട്ടാണെങ്കിൽ മണ്ണിട്ട് നിരപ്പാക്കിയാണ് വീടുപണിയുന്നത്. ഇത് പ്രകൃതിക്ക് ഏൽപിക്കുന്ന ആഘാതം വളരെ വലുതാണ്. എന്നാൽ പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തി, മരം വെട്ടാതെ മണ്ണ് ഫിൽ ചെയ്യാതെ വീടുപണിയാൻ സാധിക്കും.

തട്ടുതട്ടായിട്ടുള്ള ഒരു വസ്തുവിൽ സ്വാഭാവികത നിലനിർത്തിക്കൊണ്ടു തട്ടായിട്ടുതന്നെ വീടു നിർമിക്കാൻ സാധിക്കും. വീടിനുള്ളിൽ സ്റ്റെപ് നൽകി ചെറിയ ലെവൽവ്യത്യാസം കൊടുത്തുകൊണ്ട് വെള്ളത്തിന്റെ ഒഴുക്കിനെ തടയാതെ അല്ലെങ്കിൽ മരങ്ങൾ മുറിക്കാതെ വീടു നിർമിക്കുന്ന ഒരു സ്റ്റൈൽ പൊതുവിൽ ചെയ്യാവുന്നതാണ്. 

ഒരു വീട് നിർമിക്കുവാനായി ഒരു വസ്തു വാങ്ങിക്കഴിഞ്ഞാൽ പലരും ആദ്യം ചെയ്യുന്നത് അവിടുത്തെ മരങ്ങൾ മുറിച്ചു കളഞ്ഞ് വസ്തുവിനെ നിരപ്പാക്കി ഇടുക എന്നതാണ്. അതൊഴിവാക്കണം മരങ്ങളെ എങ്ങനെ നമുക്ക് സേവ് ചെയ്യാം എന്നത് പ്രധാനപ്പെട്ട കാര്യമാണ്. റംബുട്ടാൻ, മാവ്, പ്ലാവ് അങ്ങനെയുള്ള മരങ്ങൾ നമ്മൾ വച്ചു പിടിപ്പിച്ചാൽ ഫലത്തോടൊപ്പം തണൽ, ലാൻഡ് സ്കേപ്പിനു ഭംഗി എന്നിവ ഉണ്ടാകും.  പീന്നീട് ലാൻഡ്സ്കേപ് ചെയ്യുന്ന സമയത്ത് പേൾ ഗ്രാസ് ഉപയോഗിക്കാം. നല്ല പച്ചപ്പ് ഫീൽ ചെയ്യും. 

മറ്റൊരു പ്രധാന കാര്യം മെറ്റീരിയൽ റീയൂസ് ചെയ്യുക എന്നതാണ്. പലപ്പോഴും പല ആളുകളും പറയാറുണ്ട് പഴയവീടിന്റെ മെറ്റീരിയൽ ഉപയോഗിക്കരുതെന്ന്.. അതിൽ ഒരു കാര്യവുമില്ല. ഒരു വീടിന്റെ പാറ കൊണ്ടുവന്നു കഴിഞ്ഞാൽ അത്രത്തോളം പാറ പൊട്ടിക്കുന്ന ഒരു ഘടകം നമുക്ക് ഒഴിവാക്കാൻ സാധിക്കും.

പഴയ ട്രെഡീഷണൽ വീടുകളിൽ മേൽക്കൂരയുടെ ഫ്രെയിം പണ്ട് തടിയാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്നതിനു പകരമായി സ്ക്വയർ ട്യൂബ് ഉണ്ട്. നല്ല ഭംഗിയായിരിക്കും ഒപ്പം തന്നെ പ്രകൃതിസൗഹാർദമായിരിക്കും. ഇനിയുള്ള കാലഘട്ടത്തിൽ ഇത്തരം വീടുകൾക്കായിരിക്കും കൂടുതൽ  പ്രാധാന്യം. 

English Summary- Eco friendly House construction- things to kno 

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS