തലവേദനയില്ലാതെ വീടുപണി- കോൺട്രാക്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കുക

construction-ramco
SHARE

വീടുപണി എൽപിക്കുന്നതിന് പ്രധാനമായും മൂന്നു തരം കോൺട്രാക്ടുകളാണ് ഉള്ളത്. ഫുൾ കോൺട്രാക്ടും ലേബർ കോൺട്രാക്ടും സിമെന്റും മണലും ഒഴികെ ബാക്കി മുഴുവൻ കോൺട്രാക്ട് നൽകുന്ന രീതിയും. ഫുൾ കോൺട്രാക്ടിന് (ഫ്ളോറിങ്, ഇലക്ട്രിക്കൽ, പ്ലമിങ്  തുടങ്ങിയ ഫിനിഷിങ് ജോലികൾ ഉൾപ്പെടെ) സ്ക്വയർ ഫീറ്റിന് 1500– 2000 രൂപ വരെ ചെലവു വരും. ഫിനിഷിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കൾക്കനുസരിച്ച് ചെലവിൽ വ്യത്യാസം വരാം. എന്നാൽ ലേബർ കോൺട്രാക്ടിന് സ്ക്വയർഫീറ്റിന് 250 – 300 രൂപ വരെയേ ചെലവു വരുന്നുള്ളൂ. മൂന്നാമത്തെ കോൺട്രാക്ടിങ് രീതിയിൽ സ്ക്വയർ ഫീറ്റിന് 1300 – 1500 രൂപ വരെ ചെലവു വരും. 

ഫുൾ കോൺട്രാക്ടിൽ വീട്ടുടമസ്ഥന് അധികം തലവേദനയില്ല. സാധനങ്ങൾ എടുക്കുന്നതെല്ലാം കോണ്‍ട്രാക്ടർ ആണ്. എന്നാൽ ചില നിർമാണ സാമഗ്രികൾക്ക് പകരം മറ്റു ചിലത് ഉപയോഗിക്കാനോ ഏതെങ്കിലും പ്രത്യേക ബാൻഡ് ഉപയോഗിക്കാനോ ഒക്കെ താൽപര്യമുണ്ടെങ്കിൽ അവ കൃത്യമായി കോൺട്രാക്ടിൽ കാണിച്ചിരിക്കണം. ലേബർ കോൺട്രാക്ട് ആണെങ്കിൽ നിർമാണ സാമഗ്രികൾ എല്ലാം വീട്ടികാർ തന്നെ വാങ്ങി നൽകണം. മാത്രമല്ല, കൃത്യമായ മേൽനോട്ടവും വേണം. ഇതിനു സമയമില്ലാത്തവർക്ക് ഫുൾകോൺട്രാക്ട് തന്നെയാണ് ഉചിതം. ഫുൾ കോൺട്രാക്ട് കൊടുത്താലും ഉടമസ്ഥന്റെ മേൽനോട്ടമില്ലെങ്കിൽ വീടിന് ബലക്ഷയമുൾപ്പെടെ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. 

സാമഗ്രികൾ ഉൾപ്പെടെ കോൺട്രാക്ട് നൽകുന്നതിലും രണ്ടു രീതികളുണ്ട്. സ്ക്വയർ ഫീറ്റിന് ഇത്ര രൂപ എന്ന കണക്കിൽ ഓരോ നിര്‍മാണവും പൂർത്തിയാക്കുമ്പോൾ അളവെടുത്ത ശേഷം സ്ക്വയർ മീറ്ററിനോ ഘന അടിക്കോ ഇത്ര രൂപ എന്ന നിരക്കിലോ നൽകാം. േലബർ കോൺട്രാക്ടിൽ ഓരോ നിർമാണവും അളന്ന ശേഷമാണ് പണം നൽകുക. പണിക്കാർ മികച്ചതാണെന്ന് ഉറപ്പു വരുത്തുകയാണ് ഇവിടെ ചെയ്യേണ്ടത്. വിശ്വസ്തരായ നാടൻ പണിക്കാർ പരിചയത്തിലുണ്ടെങ്കിൽ അവരെ പരമാവധി ജോലികൾ ഏൽപ്പിക്കാം. 

English Summary- Types of House Construction Contracts

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS