വീടുപണി- ചെലവ്, സമയം കുറയ്ക്കാം; പ്രചാരമേറി ഇന്റർലോക്ക് ബ്രിക്സ്

interlock brick
Representative Image: Photo credit:JazzIRT /istock.com
SHARE

നിർമാണ സാമഗ്രികൾ, നിർമാണ സമയം, നിർമാണച്ചെലവ് – ഇവ മൂന്നും ഒരു പോലെ കുറയ്ക്കുന്ന ഇന്റർലോക്ക് ബ്രിക്സുകൾക്ക് പ്രചാരം ഏറിക്കൊണ്ടിരിക്കുകയാണ്. ഭിത്തി കെട്ടുമ്പോൾ, പേര് സൂചിപ്പിക്കുംപോലെ, പരസ്പരം ‘ലോക്ക്’ ആകും വിധമാണ് ഇത്തരം കട്ടകൾ അടുക്കുന്നത്. അതിനാൽ കട്ടകൾക്കിടയിൽ പരുക്കൻ േതക്കേണ്ട ആവശ്യം വരുന്നില്ല. സാധാരണ രീതിയിൽ കട്ടകെട്ടുന്നതിനെ അപേക്ഷിച്ചു നോക്കുമ്പോൾ മണലിന്റെയും സിമെന്റിന്റെയും അളവ് ഇവിടെ വളരെ കുറവാണ്. മാത്രമല്ല, വളരെ വേഗം പണി പൂർത്തിയാക്കാനും സാധിക്കും. 

ഭിത്തി പ്ലാസ്റ്റർ ചെയ്യേണ്ട എന്നതാണ് ഏറ്റവും പ്രധാന നേട്ടം. നല്ല മിനുസമുള്ള പ്രതലമാണ് ഇന്റർലോക്ക് കട്ടയുടേത്. ഇതിൽ നേരിട്ട് പുട്ടി തേച്ച് പെയിന്റടിക്കാനാകും. അതുവഴി സാധാരണ രീതിയെ അപേക്ഷിച്ച് ചുവർ നിർമാണത്തിന്റെ ചെലവ് 30 മുതൽ 40 ശതമാനം വരെ കുറയ്ക്കാനും സാധിക്കും. ഇഷ്ടികയെയും വെട്ടുകല്ലിനെയും പോലെ ഭാരം താങ്ങാൻ ശേഷിയുള്ളതാണ് ഇന്റർലോക്കിങ് കട്ടയും. അതിനാൽ ലോഡ് െബയറിങ് ഭിത്തി നിർമിക്കാനും ബഹുനില വീടുകൾ നിർമിക്കാനും ഇവ ഉപയോഗിക്കാം.

ഇന്റർലോക്കിങ് കട്ടകൾ ഉപയോഗിക്കുമ്പോൾ, അടിത്തറയുടെ തൊട്ടു മുകളിൽ വരുന്ന ഒരു നിര കട്ട മാത്രം. കോൺക്രീറ്റ് തേച്ച് ഉറപ്പിച്ചാൽ മതിയാകും. തുടർന്ന് ഒന്നിന്റെ വെട്ടിലേക്ക് മറ്റൊന്ന് കയറി ഇരിക്കത്തക്കവിധമാണ് കട്ടകൾ അടുക്കുന്നത്. മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിനു പകരം ഓട് അല്ലെങ്കിൽ ഷീറ്റ് എന്നിവ നൽകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഭിത്തിയുടെ ഏറ്റവും മുകളിൽ കോൺക്രീറ്റ് ബെൽറ്റ് കൊടുത്ത്  ഉറപ്പുകൂട്ടാം. മണ്ണ്, കോൺക്രീറ്റ്, ഫ്ലൈ ആഷ് എന്നിവ കൊണ്ടുള്ള ഇന്റർലോക്ക് കട്ടകൾ വിപണിയിൽ ലഭ്യമാണ്. 

ഇന്റർലോക്ക് ബ്രിക്സ്-ഗുണങ്ങൾ

∙ വളരെ വേഗം ഭിത്തി നിർമിക്കാം

∙ചെലവ് 30–40 ശതമാനം വരെ കുറയ്ക്കാം

∙പ്ലാസ്റ്ററിങ് ഒഴിവാക്കാം

∙സിമെന്റും മണലും ലാഭിക്കാം

∙ഇളക്കിയെടുത്ത് പുനരുപയോഗിക്കാം

വീട് വിഡിയോ കാണാം...

English Summary- Interlock Bricks for Rapid House Construction

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS