വയറിങ്- സുരക്ഷ, ഗുണനിലവാരം എന്നിവയിൽ വിട്ടുവീഴ്ച പാടില്ല

wiring-ramco
Representative Image: Photo credit:wattanaphob/istock.com
SHARE

വയറിങ് വേളയിൽ ഒരു കാരണവശാലും സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക. വയറിങ്ങിനു വേണ്ടിയുള്ള വയറുകളും അനുബന്ധ വസ്തുക്കളുമെല്ലാം തെരഞ്ഞെടുക്കുമ്പോൾ സുരക്ഷയ്ക്കു തന്നെയാണ് പ്രാധാന്യം നൽകേണ്ടത്. ഐഎസ്ഐ മുദ്രയുള്ള വയറുകൾ തന്നെ വേണം തിരഞ്ഞെടുക്കാൻ. സാധാരണ വയറിങ്ങിന് ഉപയോഗിക്കുന്നത് 1.5 സ്ക്വയർ എം.എം. കട്ടിയുള്ള വയറുകളാണ്. എന്നാൽ പവർ പ്ലഗിന് 2.5 സ്ക്വയർ എം.എം. കട്ടിയുള്ള വയറുകൾ വേണം. കൂടുതൽ ലോഡ് എടുക്കുന്ന എസി പോലുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ അതിനെക്കാൾ കട്ടി കൂടിയ 4 സ്ക്വയർ എം.എം. കട്ടി കൂടിയ വയറുകൾ വേണ്ടിവരും. 

കൂടുതൽ ഉപയോഗമുള്ള സ്ഥലങ്ങളിൽ ഉയർന്ന ഇനം സ്വിച്ചുകൾ വേണം ഉപയോഗിക്കാൻ. ഉപയോഗം കുറഞ്ഞ ഇടങ്ങളിലെ സ്വിച്ചിന്റെ കാര്യത്തിൽ അൽപ്പം പിശുക്കു കാണിച്ചാലും കുഴപ്പമില്ല. അത്ര നല്ല ഇനം വേണമെന്നില്ലെന്നു സാരം. ഒരു മുറിയിൽ എത്ര പോയിന്റ് വേണമെന്നും അതെവിടെ വേണമെന്നുമുള്ള ധാരണ ആദ്യമേ വേണം. ബെഡ് റൂമിൽ വെളിച്ചം തലഭാഗത്തു വരുന്നതാണ് ഉത്തമം. എന്നാൽ റീഡിങ് ലൈറ്റ് കണ്ണിൽ കുത്തുന്നപോലെ വരരുത്. അതുപോലെ ടിവി കാണുമ്പോഴും കംപ്യൂട്ടർ പ്രവർത്തിപ്പിക്കുമ്പോഴും വെളിച്ചം സ്ക്രീനിൽ അടിക്കുന്ന രീതിയിലാവരുത് ഇന്റീരിയർ ഒരുക്കുന്നത്. ലൈറ്റുകൾക്ക് വേണ്ടി അപ് ഹോള്‍ഡറുകളും ഡൗൺ ഹോൾഡറുകളും ആവശ്യാനുസരണം നൽകാൻ ശ്രദ്ധിക്കണം. രണ്ടു മുറികൾക്ക് പൊതുവായി വരുന്ന ഭിത്തികൾ ഉപയോഗിച്ചാൽ വയറിങ്ങിന്റെയും പൈപ്പിന്റെയും അളവ് കുറയ്ക്കാനാകും. 

പൈപ്പുകൾ ഇടുമ്പോൾ കുറഞ്ഞ അളവ് പൈപ്പും വയറും മതിയാകുന്ന വിധത്തിലാക്കിയാൽ പാഴ്ചെലവു കുറയ്ക്കാം. ഭിത്തി തേക്കൽ കഴിയുമ്പോഴേക്കും വയറുകളും മറ്റു മെറ്റീരിയലുകളും വാങ്ങണം. ചെറിയ സ്ക്രൂവിന്റെപോലും വലുപ്പം വൈദ്യുതി ബോർഡ് നിഷ്കർഷിച്ചിട്ടുണ്ട്. അതുപോലെ ഡിസ്ട്രിബ്യൂഷൻ ബോർഡിന്റെ സ്ഥാനം തീരുമാനിക്കുന്നതിനു മുൻപും കെഎസ്ഇബി എൻജിനീയർമാരുമായി ആലോചന നടത്തണമെന്നാണ് നിയമം. റീഡിങ് എടുക്കാൻ വരുന്നവർക്ക് വീട്ടിൽ ആളില്ലാത്ത സമയത്തും ആക്സസ് ചെയ്യാവുന്ന രീതിയിൽ വേണം ഡിസ്ട്രിബ്യൂഷൻ ബോർഡ് സ്ഥാപിക്കുന്നത്. 

കൺസീൽഡ് വയറിങ്

കാഴ്ചയെ അലോസരപ്പെടുത്തുന്ന ഭിത്തിയിലൂടെ പൈപ്പ് വലിച്ചു കെട്ടുന്ന പഴഞ്ചൻ വയറിങ് രീതിയെ ഔട്ട് ഓഫ് ഫാഷനാക്കി എന്നതു മാത്രമല്ല കൺസീൽഡ് വയറിങ്ങിന്റെ സവിശേഷത. ഭംഗിക്കൊപ്പം ഏറെ ലാഭകരവുമാണ് ഈ രീതി. ബുദ്ധിപൂർവം പ്ലാൻ ചെയ്താൽ ഈ രീതിയിൽ നല്ലൊരളവു വരെ ചെലവു കുറയ്ക്കാം. സീലിങ്ങിലൂടെ കൺസീൽഡായി പൈപ്പ് നൽകുമ്പോൾ വയറിന്റെ നീളം കുറയും. അതിനനുസരിച്ച് വയറിങ് ചെലവു കുറയും. ഭിത്തി പൊട്ടിക്കൽ പോലുള്ള രീതികൾ ഇവിടെ ഒഴിവാക്കാനും സാധിക്കും. 

സാധാരണ സ്വിച്ച്, ടൂവേ സ്വിച്ച്, റെഗുലേറ്റർ എന്നിവയെല്ലാം എല്ലാ മുറികളിലും ഒരേ പാറ്റേണിൽ നൽകിയാൽ ഏത് ഏതിന്റെ സ്വിച്ച് എന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ സാധിക്കും. മരംകൊണ്ടുള്ള സ്വിച്ച് ബോർഡിനേക്കാൾ നല്ലത് ലോഹനിർമിതമായ സ്വിച്ച് ബോർഡുകളാണ്. ഈടു കൂടുതലുള്ള ഇവ ചിതലിനെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ കൂടുതൽ കാര്യക്ഷമമായ എർത്തിങ്ങും നൽകും.

English Summary- Wiring in House furnishing- things to know

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA