ഗൃഹപ്രവേശത്തിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

house-warming
Representative Image: Photo credit:yhelfman/istock.com
SHARE

എല്ലാവരുടെയും സ്വപ്നമാണ് വീട്. കഷ്ടപ്പാടുകൾക്കൊടുവിൽ വീടുപണി പൂർത്തിയാക്കി ഗൃഹപ്രവേശത്തിന് ഒരുങ്ങുംമുൻപ് അറിഞ്ഞിരിക്കേണ്ട ചില അവസാനവട്ട കാര്യങ്ങളുണ്ട്.

∙ഗൃഹപ്രവേശത്തിന്റെ തീയതി ഒരു മാസം മുൻപെങ്കിലും തീരുമാനിച്ച് ഡിസൈനറെയും കോൺട്രാക്ടറെയും അറിയിക്കണം. 

∙സർക്കാർ തലത്തിലുള്ള റവന്യൂ ടാക്സ് അടച്ച്, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ തലത്തിൽ നൽകാനുള്ള കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലൈസൻസിയുടെ കയ്യിൽ നിന്നും വാങ്ങി സമർപ്പിക്കണം. കംപ്ലീഷൻ സർട്ടിഫിക്കറ്റ് സമർപ്പിച്ച് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമേ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് / വീട്ട് നമ്പർ ലഭിക്കൂ. 

∙പ്ലമിങ് / വയറിങ് സംബന്ധമായ വർക്കുകളും എല്ലാ സിവിൽ വർക്കുകളും പൂർത്തിയാക്കിയതിനുശേഷം ഫിനിഷിങ് പെയിന്റിങ് നൽകുക. 

∙വാട്ടർലൈനുകൾ, മറ്റ് പ്ലമിങ് ലൈനുകൾ ഇവ ചാർജ് ചെയ്ത് കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം. 

∙ലൈറ്റിങ് (ഇലക്ട്രിഫിക്കേഷൻ) പരിശോധിച്ച്, സ്വിച്ചുകൾ എല്ലാം പ്രവർത്തിക്കുന്നു എന്നും, മറ്റ് ഡാമേജുകളില്ല എന്നും കൃത്യതയോടെ ഉറപ്പാക്കുക. 

∙ജനാലകൾ/ കതകുകൾ, മറ്റ് കബോഡ്/ ഫർണിച്ചറുകൾ ഇവയ്ക്ക് വുഡ് പോളീഷാണ് ചെയ്യുന്നതെങ്കിൽ പെയിന്ററെ ധരിപ്പിച്ച്, ഗൃഹപ്രവേശത്തിന് ഒരു മാസം മുൻപെങ്കിലും ജോലി ആരംഭിക്കണം. 

∙വീട്ടിൽ ഉപയോഗിക്കുന്ന ബ്രാൻഡ് സാധനങ്ങളുടെ മുഴുവൻ വാറന്റി, ഗ്യാരന്റി, ബില്ലുകൾ പ്രത്യേകം സൂക്ഷിച്ചു വയ്ക്കണം. 

∙കോമ്പൗണ്ട് വോൾ, ഗേറ്റ്, മറ്റ് ലാൻഡ് സ്കേപ്പിങ് പണികൾ, വീടിന്റെ അകം ഫൈനൽ പെയിന്റിങ്ങിന് മുൻപ് പൂർത്തീകരിക്കുന്നതാണ് ഉത്തമം. 

∙ഫിനിഷിങ് ജോലികൾക്ക് മതിയായ സമയം നൽകിയില്ലെങ്കിൽ പിന്നീട് അറ്റകുറ്റപ്പണിക്ക് പണം കൂടുതലായി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. 

∙ഗൃഹപ്രവേശത്തിനു 48 മണിക്കൂർ മുൻപു തന്നെ ഫ്ളോറിങ് ടൈലുകൾ ആസിഡ്/ ഷാംപൂ വാഷ് ചെയ്ത് പോയിന്റിങ് പൂർത്തീകരിക്കണം. ഗ്രാനൈറ്റ് ഫ്ളോറിങ്ങാണെങ്കിൽ ഓയിൽ പഫ് ചെയ്യണം. 

∙മേൽപ്പറഞ്ഞ പണികൾ തീർത്ത് പിറ്റേന്ന് രാവിലെ തന്നെ ഫർണിച്ചറുകൾ യഥാസ്ഥാനങ്ങളിൽ അറേഞ്ച് ചെയ്യാം. ഫൈനൽ ടച്ചിങ് പെയിന്റിങ് വേണമെങ്കിൽ ഫർണിച്ചർ അറേഞ്ച്മെന്റിനു ശേഷം െചയ്തു തീർക്കാം.  

∙കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിശ്വാസമനുസരിച്ച് പല രീതികളിൽ ഗൃഹപ്രവേശ ചടങ്ങുകൾ നടത്താറുണ്ട്. ഐശ്വര്യപൂർണമായ ജീവിതത്തിലേക്ക് നയിക്കുന്ന പാലുകാച്ചൽ ചടങ്ങുകൾ പോസിറ്റീവ് എനർജി പ്രദാനം ചെയ്യുമെന്നതിൽ തര്‍ക്കമില്ല. 

English Summary: Check list for Housewarming - Home Tips

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS