കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ അറിയാം.
• ഒരു കെട്ടിടത്തിൽ ഒന്നിൽ കൂടുതൽ ഉപയോഗം അനുവദനീയമാണോ?
അനുവദനീയമാണ്.
• നിര്‍മാണം പൂർത്തീകരിച്ച് പഞ്ചായത്ത് / മുനിസിപ്പൽ നമ്പർ ഉള്ള കെട്ടിടത്തിൽ കൂട്ടിച്ചേർക്കലുകൾ / മാറ്റങ്ങൾ വരുത്തുമ്പോൾ പെർമിറ്റ് എടുക്കേണ്ടതുണ്ടോ? കൂടാതെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
നിര്‍മാണം പൂർത്തീകരിച്ച് പഞ്ചായത്ത് /മുനിസിപ്പൽ നമ്പർ ഉള്ള കെട്ടിടത്തിൽ / കൂട്ടിച്ചേർക്കലുകൾ/ മാറ്റങ്ങൾ വരുത്തുന്നതിന് കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരമുള്ള പെർമിറ്റ് ലഭ്യമാക്കേണ്ടതാണ്. ചട്ടപ്രകാരം, നിലവിലുള്ള അംഗീകൃത കെട്ടിടങ്ങളിൽ കൂട്ടിച്ചേർക്കലുകൾ/ മാറ്റങ്ങൾ വരുത്തുന്ന ഭാഗത്തിനു മാത്രമാണ് കെട്ടിടനിർമാണ ചട്ടങ്ങൾ ബാധകമാകുന്നത്. എന്നാൽ എഫ്. എസ്.ഐ.കവറേജ്, ആവശ്യമായ പാർക്കിംഗ്, വഴിയുടെ വീതി എന്നിവ കണക്കാക്കുന്നതിന് നിലവിലെ കെട്ടിട വിസ്തൃതി കൂടി പരിഗണിക്കുന്നതാണ്.
• ഒരു ഉപയോഗത്തിനായി അനുമതി ലഭ്യമായ കെട്ടിടത്തിന്റെ ഉപയോഗമാറ്റം സാധ്യമാണോ? എന്തു ചെയ്യണം?
ഉപയോഗമാറ്റം സാധ്യമാണ്. ചട്ടപ്രകാരം നിലവിലുള്ള കെട്ടിടത്തിന്റെ ഉപയോഗമാറ്റം വരുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നും പെർമിറ്റ് വാങ്ങേണ്ടതാണ്. ഏതു ഉപയോഗത്തിലേക്കാണോ കെട്ടിടത്തിന്റെ ഉപയോഗ മാറ്റം വരുത്തേണ്ടത്, അതു പ്രകാരമുള്ള കെട്ടിട നിർമാണ ചട്ടങ്ങൾ പാലിച്ചിരിക്കേണ്ടതാണ്.
• കെട്ടിടത്തിന്റെ ഘടനയിൽ മാറ്റം വരുത്താതെ, ഒക്കുപ്പൻസി മാത്രം മാറ്റുന്നതിന് അനുമതി ആവശ്യമാണോ?
അനുമതി ആവശ്യമാണ്. ചട്ടപ്രകാരം നിലവിലുള്ള കെട്ടിടത്തിന്റെ ഉപയോഗമാറ്റം വരുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നും പെർമിറ്റ് വാങ്ങേണ്ടതാണ്. ടി. കെട്ടിടം ഉപയോഗമാറ്റം വരുത്തിയ വിനിയോഗ ഗണത്തിന് ബാധകമായ കെട്ടിട നിർമാണ ചട്ടങ്ങൾ പാലിച്ചിരിക്കേണ്ടതാണ്.
***വിവരങ്ങൾക്ക് കടപ്പാട്- കെട്ടിടനിർമാണ ചട്ടങ്ങൾ (KMBR-2019, KPBR-2019)
English Summary- Building Permit- Keral Building Rules to Know