മേൽക്കൂര നിരപ്പായി വാർക്കുന്നതാണോ ചരിച്ചു വാർക്കുന്നതാണോ ലാഭകരം?

truss-roof-ramco
SHARE

നിരപ്പായി വാർക്കുന്നതാണ് മേൽക്കൂരയുടെ ചെലവ് കണക്കാക്കുമ്പോൾ ലാഭകരം. പണിച്ചെലവും കുറവാണ്. ചെരിവ് തട്ടടിച്ച് വാർക്കുമ്പോൾ വിസ്തീർണം കൂടുന്നു. പക്ഷേ ചൂട് കുറയ്ക്കുന്നതിന് ചെരിവ് വാർക്കതന്നെയാണ് നല്ലത് . ചെരിവ് വാർക്കയ്ക്ക് ഫ്ലാറ്റ് വാർക്കയെക്കാൾ 30 % ചെലവ് കൂടുതൽ വരുന്നു. ചെരിവ് സ്ലാബ് കോൺക്രീറ്റ് നിരത്തുമ്പോൾ ശ്രദ്ധ കൂടുതലും വേണ്ടതിനാൽ, ഫ്ലാറ്റ് വാർത്ത് ജിഐ ട്രസ് റൂഫ് ഓടിടുന്ന രീതിയിലേക്ക് നിർമാണരീതി ചുവടുമാറിയിരിക്കുന്നു. ട്രസിനകത്ത് സ്റ്റോറേജ് യൂട്ടിലിറ്റി സൗകര്യവും വീടിനുള്ളിൽ ചൂട് കുറയ്ക്കുന്നതിനും ഇത്തരം മേൽക്കൂരകൾ സഹായകരമാകുന്നു.

മേൽക്കൂര വാർക്കുമ്പോൾ ചെലവ് കുറയ്ക്കാൻ എന്തുചെയ്യണം?

കോൺക്രീറ്റിലെ ഫില്ലർ സ്ലാബ് സമ്പ്രദായമാണ് ചെലവ് കുറയ്ക്കാൻ പറ്റുന്ന ഏറ്റവും നല്ല മാർഗം. ഹുരുഡീസ് കട്ട, ഓട് ഇവയൊക്കെ കോൺക്രീറ്റിനിടയിൽ നൽകുന്നതിനാൽ കോൺക്രീറ്റും കമ്പിയും ലാഭിക്കാനാകുന്നു.  മേൽപ്പറഞ്ഞ ഫില്ലർ സ്ലാബ് ചെയ്ത് പരിചയമുള്ള കോൺട്രാക്ടെഴ്സിനെതന്നെ ജോലി ഏൽപിക്കാൻ ശ്രദ്ധിക്കണം.

English Summary- Roofing House while Construction; Veedu Malayalam

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS