വിലവർധനയിൽ ആശങ്കപ്പെടാതെ വീടുപണിയാം; ഇവ ശ്രദ്ധിക്കൂ

ramco-house
Representative Image: Photo credit: berni0004/ Shutterstock.com
SHARE

വീടുപണിയിൽ ആർഭാടങ്ങൾക്ക് പ്രാധാന്യം നൽകാൻ നിന്നാൽ വീടുപണി കയ്യിലൊതുങ്ങില്ല. ചെലവുകൾ ഇരട്ടിയാവുകയേയുള്ളൂ. ആർഭാടങ്ങളെക്കാൾ ഉയോഗക്ഷമതയ്ക്കു മുൻഗണന നൽകുന്ന ഉൽപന്നങ്ങൾ തിരഞ്ഞെടുത്താൽത്തന്നെ നല്ലൊരു ശതമാനം ചെലവു കുറയ്ക്കാൻ സാധിക്കും. ഉദാഹരണത്തിന്, സാനിറ്ററി വെയറുകളുടെ കാര്യം തന്നെ എടുക്കാം. പലരും ട്രെൻഡും ലക്ഷ്വറിയുമൊക്കെ നോക്കി അധികം സങ്കീർണമായ പ്രവർത്തനങ്ങളുള്ള മോഡലുകൾ തിരഞ്ഞെടുക്കും. ഇവയ്ക്ക് സാധാരണ മോഡലുകളെക്കാൾ വില കൂടുതലായിരിക്കും എന്നു മാത്രമല്ല, ഭാവിയിൽ കേടുപാടുകൾ വരുമ്പോൾ മെയിന്റനൻസ് ചെലവും കൂടുതലായി നൽകേണ്ടി വരും. 

പഴയവ പുനരുപയോഗിക്കാം

വീടുപണിയിലെ ചെലവു നിയന്ത്രിക്കാനുള്ള പ്രധാനമാർഗങ്ങളിലൊന്നാണ് പഴയ നിർമാണസാമഗ്രികളുടെ പുനരുപയോഗം. പഴയ തടി, വാതിൽ, ജനൽ, ഓട്, ഇഷ്ടികയൊക്കെ ഇത്തരത്തിൽ പുനരുപയോഗിക്കാൻ സാധിച്ചാൽ ചെലവ് കൈപ്പിടിയിൽ നിർത്താൻ സാധിക്കും. പുതിയ ഉൽപന്നങ്ങൾ വാങ്ങുന്നതിന്റെ മൂന്നിലൊന്നു ചെലവേ പഴയവ പുനരുപയോഗിക്കുമ്പോൾ വരുന്നുള്ളൂ. പുതിയ ഓടിന് 15 രൂപയിലധികം വില വരുമ്പോൾ പഴയത് മൂന്നു രൂപയ്ക്കും നാലു രൂപയ്ക്കുമൊക്കെ ലഭിക്കും. അതുപോലെ തന്നെയാണ് തടിവാതിലിന്റെ കാര്യവും. പുതിയതിന് 15000 രൂപ വരെ കൊടുക്കേണ്ടിടത്ത് പഴയത് അയ്യായിരം രൂപയ്ക്കൊക്കെ വാങ്ങാൻ സാധിക്കും.

വാതിലിന്റെയും ജനലിന്റെയുമൊക്കെ കാര്യത്തിൽ പുതിയ വീടിന്റെ ഡിസൈനിനും അളവിനും യോജിച്ചവ കണ്ടുപിടിക്കുക എന്നതു മാത്രമാണ് വെല്ലുവിളി. വീട്ടുകാർ തന്നെ ഇത്തരം കാര്യങ്ങളിൽ മുൻകയ്യെടുത്ത് യോജിച്ച മെറ്റീരിയലുകൾ കണ്ടെത്തിയാൽ ചെലവ് കുറയ്ക്കാം. എല്ലാം ജോലികൾക്കും പണിക്കാരെ തന്നെ ആശ്രയിക്കാതെ കുറച്ചു ജോലികളൊക്കെ വീട്ടുകാർക്കും ഏറ്റെടുക്കാം. ഉദാഹരണത്തിന്, പഴയ തടിയിലെ പെയിന്റ് കളയുന്ന ജോലിക്ക് തൊഴിലാളികളെ തേടാതെ വീട്ടുകാർക്കു തന്നെ ഈ ജോലി ചെയ്യാവുന്നതേയുള്ളൂ. ചുണ്ണാമ്പും കാരവും സമം ചേർത്ത മിശ്രിതം തടിയിൽ പുരട്ടിയാൽ പെയിന്റ് കറ മാറി തടി വൃത്തിയായി കിട്ടും. തൊഴിലാളികളെ വച്ചു ചെയ്യിക്കുമ്പോൾ ദിവസം 500 രൂപ മുതൽ കൂലി നൽകേണ്ടി വരും. വീട്ടുകാരുടെ ഇത്തരത്തിലുള്ള ഇടപെടലുകൾ അധികച്ചെലവുകളെ പടിക്കു പുറത്തു നിർത്താൻ സഹായിക്കും. 

പഴയ കെട്ടിടങ്ങൾ പൊളിക്കുന്നിടത്തു നിന്ന് നിസ്സാരവിലയ്ക്ക് ഇഷ്ടികയും ഓടും മറ്റും ലഭിക്കും. പാരപ്പെറ്റ്, മതിൽ, ഷെഡ്ഡുകൾ, േമച്ചിൽ എന്നിങ്ങനെ വിവിധ ഉപയോഗത്തിന് ഇവ ഉപകരിക്കും. ഒരേ വലുപ്പത്തിലുള്ള ഇഷ്ടിക കിട്ടിയാൽ ഭിത്തി നിർമാണത്തിന് ഉപയോഗിക്കാം. പഴയ ഓടും ഇഷ്ടികയുമെല്ലാം മികച്ച മണ്ണുകൊണ്ട് ഉണ്ടാക്കിയവയുമായിരിക്കും. അപ്പോൾ ഗുണത്തെപ്പറ്റിയും ആശങ്കപ്പെടേണ്ടിവരികയില്ല.

English Summary- How to Reduce Cost of Construction- Tips

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS