വീടുപണിയാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ അറിയേണ്ട ചില കാര്യങ്ങൾ

img-ramco
Representative Image: Photo credit:Bia40757/istock.com
SHARE

∙വീടുപണി ആരംഭിക്കുന്നതിനു മുമ്പേ സ്വന്തം വരുമാനത്തിന് അനുസരിച്ചുള്ള ഒരു ബജറ്റ് പ്ലാൻ തയാറാക്കുക. മൊത്തം ചെലവ് നോക്കിയാവണം ഓരോ മെറ്റീരിയലും നമ്മൾ ഉപയോഗിക്കേണ്ടത്. എത്ര വലിയ വീടാണെങ്കിലും അതിനുള്ള ബജറ്റ് കൈവശമുണ്ടെന്ന് ഉറപ്പു വരുത്തണം. 

∙വീട് വീട്ടുകാരുടെ ആവശ്യങ്ങളെയെല്ലാം സാക്ഷാത്കരിക്കാനുള്ളതാണ്. അതുകൊണ്ടു തന്നെ വീട്ടിലെ അംഗങ്ങൾക്കനുസരിച്ചാണ് ഓരോ സൗകര്യവും ഉറപ്പു വരുത്തേണ്ടത്. 

∙ആവശ്യങ്ങൾക്കനുസൃതമായി നല്ല രീതിയിൽ സ്പെയ്സ് പ്ലാനിങ് നടത്തേണ്ടതുണ്ട്. ബജറ്റ് ഹോമാണെങ്കിൽ ആവശ്യങ്ങൾക്ക് അനുസരിച്ച് എല്ലായിടങ്ങളും ചുരുങ്ങിയ ഏരിയകളിൽ ഒതുക്കിയാൽ വലിയൊരു അളവിൽ ചെലവും പിന്നീടുള്ള മെയിന്റനൻസും ചുരുക്കാൻ സാധിക്കും. 

∙ചെലവു കുറഞ്ഞ സൗകര്യപ്രദമായൊരു പ്ലോട്ടാണ് വീടിനു വേണ്ടി തിരഞ്ഞെടുക്കേണ്ടത്. ഒരേ ലെവലിലുള്ള ഉറച്ച മണ്ണുള്ള പ്ലോട്ടാണെങ്കിൽ മണ്ണിലെ ചെലവേറിയ മറ്റു ട്രീറ്റ്മെന്റുകൾ ഒഴിവാക്കാം. 

∙സ്വന്തമായൊരു പ്ലോട്ട് എന്നത് വളരെയധികം ചെലവേറിയ കാര്യമായതിനാൽ കുറഞ്ഞ ഏരിയയിൽ വീട് ഉൾക്കൊള്ളിക്കുന്നതാണ് ഉചിതം. KBR റൂൾ പ്രകാരം തന്നെ മൂന്നു മുതൽ അഞ്ചു സെന്റിൽ വളരെ സുഗമമായി വീട് പണിയാവുന്നതാണ്. 

∙പ്ലോട്ടിലോ പരിസരത്തോ ലഭ്യമായ മെറ്റീരിയലുകളെ കൂടുതലായി ആശ്രയിക്കുകയാണെങ്കിൽ ട്രാൻപോർട്ട് ചാർജും മറ്റും ഒരു പരിധി വരെ കുറയ്ക്കാവുന്നതാണ്. 

∙മേൽക്കൂരകളിൽ മരത്തിനു പകരം ജി ഐ പൈപ്പുകൾ പട്ടികയും കഴുക്കോലുകളുമായി ഉപയോഗിച്ച് റൂഫിങ് നടത്തുമ്പോൾ ചെലവു കുറയും. സ്ലോപ്പ് റൂഫുകൾക്കു പകരം ഫ്ളാറ്റ് റൂഫുകൾ ചെയ്യുമ്പോഴും താരതമ്യേന ചെലവു കുറയ്ക്കാം. റൂഫിൽ പുതിയ ഓടുകൾക്കു പകരം പഴയ ഓടുകൾ വാങ്ങി വൃത്തിയാക്കി ഉപയോഗിക്കുന്നതും ചെലവ് കുറയ്ക്കും. 

∙ഫൈബർ, അലൂമിനിയം, ജി ഐ ഷീറ്റുകൾ, കോൺക്രീറ്റ് പോലുള്ള മെറ്റീരിയലുകളിൽ നിർമിച്ച ഡോർ ഫ്രെയിമുകളും വാതിലുകളും ഇന്നു വിപണിയിൽ ലഭ്യമാണ്. എംഎസ് ഫ്രെയിമിലുള്ള ജനലുകൾ ഉപയോഗിക്കുന്നതും ചെലവ് ചുരുക്കാൻ സഹായകരമാണ്. 

∙വീടിനുള്ളിൽ അധികം പ്രൈവസി ആവശ്യമില്ലാത്തയിടങ്ങളിൽ ചുമരിനു പകരം ജിപ്സം, പാനൽ ബോർഡുകൾ, വുഡ്, ഫൈബർ, അലൂമിനിയം തുടങ്ങിയ വസ്തുക്കൾകൊണ്ട് പാർട്ടീഷൻ ചെയ്യാവുന്നതാണ്. പ്രൈവസി തീരെ ആവശ്യമില്ലാത്തയിടങ്ങളിൽ കർട്ടൻ, ബാംബൂ പാർട്ടീഷൻ, ജൂട്ട് ക്ലോത്തുകൾ എന്നിവ കൊണ്ടും വ്യത്യസ്ത ഡിസൈനുകളിൽ ആകർഷകമായി പാര്‍ട്ടീഷൻ ചെയ്യാവുന്നതാണ്.

∙ഫ്ലോർ മെറ്റീരിയലുകൾ ഉപയോഗിക്കുമ്പോൾ താരതമ്യേന വില കുറഞ്ഞ സെറാമിക് ടൈലുകൾ തിരഞ്ഞെടുക്കുക. വില കുറഞ്ഞ ക്ലേ ടൈലുകളും ഇന്നു വിപണിയിൽ സുലഭമാണ്. കട്ണി മാർബിളുകൾ, കടപ്പ, കോട്ട സ്റ്റോണുകൾ തുടങ്ങിയവയും ഫ്ലോറിൽ ഉപയോഗിക്കാം. 

∙ബാത്റൂമുകളിൽ വില കൂടിയ തരം ഷവറുകൾ ഉപയോഗിക്കുമ്പോൾ കൂടെ ജെറ്റ് പൈപ്പുകളും നൽകേണ്ടതായി വരും. അതിനാൽ ചെലവു കുറച്ച് വീടുപണിയാൻ ഉദ്ദേശിക്കുന്നവർ സാധാരണ ഷവർ തിരഞ്ഞെടുക്കുന്നതാണു നല്ലത്. 

English Summary- Tips for Cost Effective House Construction

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA