ADVERTISEMENT

കേരളത്തിലെ ഏറ്റവും മികച്ച മെട്രോ നഗരമായ കൊച്ചിയിൽ, നഗരത്തിന്റെ എല്ലാ ആഡംബരസൗകര്യങ്ങളും ആസ്വദിച്ചുകൊണ്ട് ജീവിക്കാനാവുന്ന, ശാന്തതയും സമാധാനവും നിറഞ്ഞ ഒരു ഇടമാണോ നിങ്ങൾ തേടുന്നത് ?

ഈ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഉത്തരമാണ് പ്രൊവിഡന്റ് വിൻവർത്ത് ഇടപ്പള്ളിയിൽ ഒരുക്കിയിരിക്കുന്ന റെസിഡൻഷ്യൽ പ്രോജക്ട്. 16 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന അപ്പാർട്ട്മെന്റ് പദ്ധതി നിങ്ങളുടെ ജീവിതശൈലി തന്നെ മികച്ചതാക്കി മാറ്റുമെന്ന് ഉറപ്പ്.

പൂർവ സിറ്റിയിൽ എൻഎച്ച് 66 നോട് ചേർന്നു കിടക്കുന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിൽനിന്നും കൊച്ചിയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലേക്കും വളരെ വേഗത്തിൽ എത്താനാവും. ഇടപ്പള്ളി മെട്രോ സ്റ്റേഷൻ, ലുലു മാൾ എന്നിവിടങ്ങളിലേക്ക് 10 മിനിറ്റ് നേരത്തെ ഡ്രൈവ് മാത്രമേ വേണ്ടിവരു. ഇൻഫോ പാർക്കിലേക്ക് എട്ടു കിലോമീറ്ററിൽ താഴെ മാത്രമാണ് ദൂരം. ഇതുമാത്രമല്ല കൊച്ചിയിലെ മുൻനിര ഷോപ്പിങ്, ഡൈനിങ് സൗകര്യങ്ങളെല്ലാം വളരെ അടുത്തുതന്നെയാണ് സ്ഥിതി ചെയ്യുന്നത്.

provident-winworth-view

ആഗോളതലത്തിൽ ശ്രദ്ധേയമായ ബ്രാൻഡുകളുടെ ഉത്പന്നങ്ങളാണ് നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. നിങ്ങൾ ആഗ്രഹിക്കുന്ന ജീവിതശൈലി പിന്തുടരാൻ സഹായിക്കുന്ന വിധത്തിൽ 40 ൽ അധികം സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവയെല്ലാം കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകത്തോട് ചേർന്ന് നിൽക്കുന്നവയുമാണ്.

20000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയിരിക്കുന്ന ക്ലബ് ഹൗസാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. വിനോദത്തിനും ആരോഗ്യത്തിനും വേണ്ട എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ആംഫി തിയേറ്റർ, ക്രോസ്സ്ഫിറ്റ് കോർട്ട്, മൾട്ടി പ്ലേ കോർട്ട്, കളരി കോർട്ട്, ബാഡ്മിന്റൺ കോർട്ട് എന്നിവയെല്ലാം താമസക്കാർക്ക് ഉപയോഗിക്കാം. യോഗ ഡക്ക്, ഹെർബൽ ഗാർഡൻ, സോന, റീഡിങ് റൂം, ഇൻഫിനിറ്റി സ്വിമ്മിങ് പൂൾ തുടങ്ങി പ്രൊവിഡന്റ് വിൻവർത്തിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളുടെ പട്ടിക നീളും.

provident-winworth-entrance

പച്ചപ്പു നിറഞ്ഞ ധാരാളം ഓപ്പൺ സ്പേസുകൾ ഒരുക്കിയിരിക്കുന്നതിനാൽ നഗര മധ്യത്തിലും പ്രകൃതിയോടു ഇണങ്ങിയുള്ള ജീവിതം സാധ്യമാകും. സ്വാഭാവിക വെളിച്ചവും വായുവും ധാരാളമായി ലഭിക്കത്തക്ക വിധത്തിൽ രൂപകൽപന ചെയ്തിരിക്കുന്ന 2.5 BHK അപ്പാർട്ട്മെന്റുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നഗര കാഴ്ചകൾ പരമാവധി ആസ്വദിക്കാവുന്ന വിധത്തിൽ രണ്ട് ബാൽക്കണികൾ ഓരോ അപ്പാർട്ട്മെന്റിനും നൽകിയിട്ടുണ്ട്. കാലത്തിനൊപ്പം ചേർന്നുപോകുന്ന സൗകര്യങ്ങൾ കേരളത്തനിമ നഷ്ടപ്പെടാതെ ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നതാണ് അകത്തളങ്ങളുടെ പ്രത്യേകത.

ഫിക്സ്ചറുകളിലും ഫിറ്റിങ്ങുകളിലും എല്ലാം ഉപയോഗക്ഷമതയും ഭംഗിയും ഒരുപോലെ ഉറപ്പുവരുത്തിയിട്ടുണ്ട്. ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ എല്ലാ തലങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള സൗകര്യങ്ങൾ ഒരുക്കാൻ നിർമാതാക്കൾ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. 82.99 ലക്ഷം രൂപയാണ് പ്രൊവിഡന്റ് വിൻവർത്തിൽ 2.5 BHK അപ്പാർട്ട്മെന്റുകളുടെ പ്രാരംഭ വില.

കൂടുതൽ വിവരങ്ങൾക്ക് 08044555533 എന്ന നമ്പറിൽ ബന്ധപ്പെടുക

Websitehttps://www.providenthousing.com/campaigns-odg/provident-winworth-apartments-edappally-kochi/?Primarysource=Digital%20Marketing&secondarysource=publishers&tertiarysource=manorama

Project Name: Provident Winworth

Rera No: K-RERA/PRJ/ERN/020/2022

English Summary- Provident Winworth Apartments at Edappally Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT