ADVERTISEMENT

കുടുംബവസ്തു ഭാഗംവയ്ക്കുമ്പോഴോ മാതാപിതാക്കളുടെ കാലശേഷമോ കുടുംബവീട് സാധാരണ ലഭിക്കുന്നത് വീട്ടിലെ ഏറ്റവും ഇളയ മകനാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുണ്ട്. 

അനുകൂലവാദങ്ങളിലൊന്ന് ഇതാണ്: സ്വാഭാവികമായും മുതിർന്നവരെല്ലാം നേരത്തെ വീട് വച്ച് സെറ്റിൽ ആകും. അവസാനം വീട് വയ്‌ക്കേണ്ടിവരുന്നത് ഇളയ മകനായതുകൊണ്ടാകണം കുടുംബവീട് അയാൾക്ക് കൊടുക്കുന്നത്. അതുതന്നെയാണ് ഉത്തമവും.

പ്രതികൂലവാദങ്ങളിലൊന്ന് ഇതാണ്: കുടുംബവീട് പണിയാനും, ഉള്ള വീടിന് കേടുപാടുകൾ വരുമ്പോൾ അറ്റകുറ്റ പണികൾ തീർത്തും മുതിർന്ന മക്കൾ കഷ്ടപ്പെട്ട് നിലനിർത്തി പോന്ന കുടുംബ വീട്, (ഒരുപക്ഷേ അതിലൊന്നും പങ്കാളിയാകാത്ത...) ചെറിയ മകന് യാതൊരുവിധ വ്യവസ്ഥകളുമില്ലാതെ സൗജന്യമായി നൽകുന്നത് നീതികേടാണ്. 

നാട്ടിൽ (പ്രത്യേകിച്ച് ചില മതങ്ങളിൽ) നടന്നുപോരുന്ന സമ്പ്രദായപ്രകാരം കുടുംബവസ്തു ഭാഗം വയ്ക്കുമ്പോൾ ആണ്മക്കൾക്കും പെൺമക്കൾക്കും തുല്യമായി വസ്തുവിൽ അവകാശം ലഭിക്കാറില്ല. അതിന് 'സാമൂഹികമായും മതപരമായും' ചില ന്യായങ്ങളും പറയുന്നു. അതിന്റെ പേരിൽ സഹോദരങ്ങൾ തമ്മിൽ തെറ്റുന്നു. കേസും കോടതിയും കയറിയിറങ്ങുന്ന എത്രയെത്ര സംഭവങ്ങൾ.. ഓരോ വീട്ടിലെയും സാഹചര്യങ്ങളും കഥകളും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് ന്യായം- അന്യായം നമുക്ക്  ഒറ്റവാക്കിൽ വിധിക്കാനാകില്ല.

അതെന്തുമാകട്ടെ...ഇനി എന്റെ അനുഭവം പറയാം...

ഞങ്ങൾ എട്ടു മക്കളിൽ ഏറ്റവും ഇളയ മകനാണ് ഞാൻ. മുകളിൽ പറഞ്ഞ സമ്പ്രദായപ്രകാരം എന്റെ കുടുംബ വീട് ലഭിക്കേണ്ടത് എനിക്കാണ്. എന്നാൽ കുടുംബ വീട് ലഭിച്ചത് എന്റെ ഒരു സഹോദരിക്കാണ്. അവർക്ക് ഞങ്ങളുടെ കൂടെ, ഞങ്ങളുടെ കോമ്പൗണ്ടിൽ തന്നെ വീട് വച്ച് താമസിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, എനിക്ക് ലഭിക്കേണ്ടുന്ന കുടുംബ വീട് 'യാതൊരു വ്യവസ്ഥയുമില്ലാതെ സന്തോഷത്തോടെ' അവർക്ക് നൽകുകയാണ് ചെയ്തത്.

ഞങ്ങൾ കുടുംബ വസ്തു ഭാഗം വച്ചത് ആൺ-പെൺ വ്യത്യാസമില്ലാതെ എട്ട് മക്കൾക്കും തുല്യമായിട്ടാണ്. കുടുംബവീട് നിന്നിരുന്ന അതേ വസ്തുവിൽ ഞങ്ങൾ സഹോദരീ-സഹോദരങ്ങളുടെ 6 വീടുകൾ ഇപ്പോൾ നിലവിലുണ്ട്. ദൈവകൃപയാൽ എല്ലാവരും ഹാപ്പിയായി കഴിഞ്ഞുകൂടുന്നു!

English Summary- Thravad Partition in Malayali Family- Equal Share for Property- Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT