ADVERTISEMENT

വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലത്ര...ഇതാണ് കുറച്ചുദിവസമായി തിരുവനന്തപുരം നഗരത്തിലെ അവസ്ഥ. നഗരത്തിൽ രണ്ടു ദിവസത്തിന് മുകളിലായി പകുതിയോളം ഭാഗത്ത് ജലവിതരണം തടസ്സപ്പെട്ടിരിക്കുന്നു. സർക്കാരിനെയും വകുപ്പിനെയും ജല അതോറിറ്റിയെയും ഉദ്യോഗസ്ഥരെയും പഴിചാരുമ്പോൾ ഉപഭോക്താക്കൾ എന്ന നിലയിൽ ജനങ്ങൾ തങ്ങളുടെ കടമകൾ നിർവഹിച്ചുവോ എന്നൊന്നു ചിന്തിക്കണ്ടേ?

***

കേരളത്തിൽ കെട്ടിട നിർമാണത്തിൽ മഴവെള്ള സംഭരണി നിർബന്ധിതമാക്കിയിട്ട് വർഷം പതിനഞ്ചിന് മുകളിലായി. ഭൂജലത്തിന്റെ ഉപഭോഗം ക്രമാതീതമായി കൂടിയതും ഭൂജല പരിപോഷണം (Re charge) കുറഞ്ഞ് വരുന്നതും ജലലഭ്യതയിൽ വരുത്തിയ കുറവ് അപകടകരമായ തോതിൽ ആയപ്പോഴാണ് സർക്കാർ കെട്ടിട നിർമാണചട്ടത്തിൽ ഭൂജല പരിപോഷണത്തിനും (Ground water recharge) മഴ വെള്ള സംഭരണത്തിനും (Rain water Harvest) വ്യവസ്ഥകൾ നിർബന്ധിതമാക്കിയത്. എന്നാൽ ഇന്നും ഈ സംഗതികൾ കെട്ടിടങ്ങൾക്ക് സ്ഥാപിക്കാൻ ജനം വിമുഖത കാണിക്കുന്ന അവസ്ഥയാണ്.

തിരുവനന്തപുരത്ത്‌ രാത്രി വൈകിയും കുടിവെള്ളവുമായി വരുന്ന ടാങ്കറിനു വേണ്ടി കാത്തു നിൽക്കുന്നവർ. ചിത്രം∙ ശ്രീലക്ഷ്മി ശിവദാസ്/മനോരമ
തിരുവനന്തപുരത്ത്‌ രാത്രി വൈകിയും കുടിവെള്ളവുമായി വരുന്ന ടാങ്കറിനു വേണ്ടി കാത്തു നിൽക്കുന്നവർ. ചിത്രം∙ ശ്രീലക്ഷ്മി ശിവദാസ്/മനോരമ

നാലംഗങ്ങളുള്ള ഒരു സാധാരണ കുടുംബത്തിന് ഏതാണ്ട് 750 ലിറ്റർ വെള്ളം ഒരു ദിവസം ആവശ്യമായി വരും. അപ്പോൾ 5000 ലിറ്റർ ശേഷിയുള്ള ഒരു ടാങ്കിന് 6 ദിവസത്തെ ഉപഭോഗം പര്യാപ്തമാക്കുവാൻ കഴിയും. 5000 ലിറ്റർ ടാങ്കിന് ഉൾഅളവ് രണ്ടര മീറ്റർ നീളം രണ്ടു മീറ്റർ വീതി, രണ്ട് മീറ്റർ ഉയരം മതിയാകും.

ഭിത്തി അടക്കം ചെയ്താലും ഇവ ചെയ്യാൻ അധികം സ്ഥലം വേണ്ട. പുരപ്പുറത്ത് വീഴുന്ന മഴ വെള്ളം അരിച്ച് ടാങ്കിൽ സംഭരിക്കുകയും മഴക്കാലത്ത് ഈ വെള്ളം തന്നെ ഉപയോഗിക്കുകയും ചെയ്താൽ വെള്ളം പാഴാകുന്നു എന്ന പരാതി ഒഴിവാക്കാം. 

water-harvesting

5000 ലിറ്റർ വെള്ളം സംഭരിക്കാൻ സാമാന്യം ഭേദപ്പെട്ട രണ്ടോമൂന്നോ മഴ മതിയാകും. മഴയില്ലാത്ത കാലത്ത് ചെയ്യുന്ന ആദ്യ മഴ ഒഴികേയുള്ള ഏത് മഴയിൽ പെയ്ത് കിട്ടുന്ന വെള്ളവും സംഭരിക്കാം. സൂക്ഷിച്ച് വയ്ക്കാം, സൂര്യപ്രകാശവും ജീവികളും കടന്ന് ചെല്ലാത്ത പക്ഷം വെള്ളത്തിന് യാതൊരു തകരാറുമില്ല. ഇനിയെങ്കിലും മടിച്ചു നിൽക്കാതെ കെട്ടിട നിർമാണം നടത്തുന്ന എല്ലാവരും മഴവെള്ളം സംഭരിച്ച് ഉപയോഗിക്കാനുള്ള സംവിധാനങ്ങൾ കൂടി നിർമാണഘട്ടത്തിൽ  ഉൾപ്പെടുത്തിയാൽ നിലവിലെ കുടിവെള്ളക്ഷാമം ഭാവിയിൽ നിസ്സാരമായി മറി കടക്കാം.

English Summary:

Water Crisis in Cities- Need fpr Rain water harvesting, recharge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com