Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജറ്റ് - പാർപ്പിട നിർമാണ മേഖലയ്ക്ക് എന്തു നൽകും?

budget-veedu അടിസ്ഥാനസൗകര്യവികസനത്തിന് നിർമാണ മേഖലയിൽ കൂടുതൽ തുക വകയിരുത്തിയിട്ടുണ്ട്.

കേരളത്തെ സമ്പൂർണ പാർപ്പിട സംസ്ഥാനമാക്കുമെന്ന പ്രഖ്യാപനമാണ് അടിസ്ഥാന സൗകര്യ-നിർമാണ മേഖലയ്ക്ക് പ്രതീക്ഷ പകരുന്നത്.2017-18ൽ ഒരുലക്ഷം ഭവനരഹിതർക്ക് വീടുകൾ നിർമിച്ചു നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. അടിസ്ഥാനസൗകര്യവികസനത്തിന് നിർമാണ മേഖലയിൽ കൂടുതൽ തുക വകയിരുത്തിയിട്ടുണ്ട്.

house

മറ്റു പ്രധാന പ്രഖ്യാപനങ്ങൾ

  • 5 വർഷത്തെ സമഗ്ര പാർപ്പിട പദ്ധതിക്ക് 16000 കോടി.
  • 2017-18ൽ ഒരുലക്ഷം ഭവനരഹിതർക്ക് വീടുകൾ.
  • ഭൂമിയില്ലാത്ത ഭവനരഹിതർക്ക് പാർപ്പിട സമുച്ചയങ്ങൾ നിർമിച്ച് ഫ്ലാറ്റുകൾ നൽകും. ഭവനരഹിതർക്കുളള ഫ്ലാറ്റ് സമുച്ചയങ്ങളിൽ അനുബദ്ധ സൗകര്യങ്ങൾ.
  • ഭവന നിർമാണ പദ്ധതികളിൽ ഉപയോക്താക്കൾക്ക് വീടിന്റെ പ്ലാൻ തിരഞ്ഞെടുക്കാൻ അവസരം നൽകും.
  • പണം ലഭിച്ചിട്ടും വീടു വയ്ക്കാൻ സാധിക്കാതെ പോയവർക്ക് സഹായം.
  • ആധാരങ്ങളുടെ പകർപ്പുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും ഡിജിറ്റൽ പകർപ്പുകൾ ലഭ്യമാക്കുന്നതിനും നടപടി.
  • ഏത് സബ് റജിസ്ട്രാർ ഒാഫിസിലും ഏത് വസ്തുവിന്റെയും പ്രമാണങ്ങൾ റജിസ്റ്റർ ചെയ്യാം.
  • എല്ലാ വീടുകളും വൈദ്യുതീകരിക്കുന്നതിനായി തുക

    നോട്ടു പിൻവലിക്കൽ മൂലം നേരിയ മാന്ദ്യം നേരിടുന്ന നിർമാണ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകുന്നതിനു ബജറ്റ് സഹായകരമാകുമെന്ന് പ്രതീക്ഷിക്കാം.
Your Rating: