Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീരേന്ദർ സേവാഗിന്റെ വീട്

sewag-house-in-delhi താരത്തിന് സമ്മാനമായി ലഭിച്ച നിരവധി ആഡംബര കാറുകൾ സൂക്ഷിക്കാനായി വിശാലമായ കാർ പോർച്ചും മുറ്റത്തിന്റെ ഒരരികിലായി ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങൾക്ക് കടപ്പാട്- ഇൻസ്റ്റഗ്രാം

ക്രിക്കറ്റ് ബാറ്റ് താഴെ വച്ചെങ്കിലും സമൂഹമാധ്യമങ്ങളിൽ രസകരമായ പോസ്റ്റുകളുമായി നിറഞ്ഞു നിൽക്കുന്നുണ്ട് വീരേന്ദർ സേവാഗ്. ഡൽഹിയിലെ നജഫ്ഗഡിലാണ് വീരേന്ദർ സേവാഗിന്റെ വീട്. വിശാലമായ മുറ്റം കടന്നാണ് വീട്ടിലേക്ക് എത്തുക. മുറ്റത്തിന് ഇരുവശവും ഉദ്യാനവും പുൽത്തകിടിയും വച്ചുപിടിപ്പിച്ചിരിക്കുന്നു.

sewagh-house-landscape

താരത്തിന് സമ്മാനമായി ലഭിച്ച നിരവധി ആഡംബര കാറുകൾ സൂക്ഷിക്കാനായി വിശാലമായ കാർ പോർച്ചും മുറ്റത്തിന്റെ ഒരരികിലായി ഒരുക്കിയിട്ടുണ്ട്. ടെൻസൈൽ റൂഫിങ്ങാണ് പോർച്ചിനു നൽകിയത്. സിറ്റ്ഔട്ടിലായി കുട്ടികളോടൊത്തു കളിക്കാനായി ഒരു ഫൂസ് ബോൾ യൂണിറ്റും സേവാഗ് ഒരുക്കിയിട്ടുണ്ട്.

sewagh-house-sitout

വളർത്തുനായ്ക്കളോട് സേവാഗിന് പ്രത്യേക ഇഷ്ടമാണ്. പല വിഭാഗത്തിലുള്ള നാലോളം നായകൾ ഇവിടെ സേവാഗിന്റെ അരുമകളായി വിഹരിക്കുന്നു. 

viru-home

ലളിതമായ അകത്തളങ്ങൾ. തീപ്പൊരി ബാറ്റ്സ്മാന് ലഭിച്ച അസംഖ്യം ട്രോഫികൾ ഷെൽഫുകൾ അലങ്കരിക്കുന്നു. ഓറഞ്ച് കുഷ്യൻ ഫിനിഷിലുള്ള സോഫയാണ് ലിവിങ് അലങ്കരിക്കുന്നത്.

sewagh-living

സ്വീകരണമുറിയിലെ ഒരു ഭിത്തിയിൽ റെഡ് ഹൈലൈറ്റർ നിറമായി നൽകിയിരിക്കുന്നു. ഇതിനുസമീപം ടിവി യൂണിറ്റും സിറ്റിങ് സ്‌പേസും.

sewag-house-interior

സ്വീകരണമുറിയും ഊണുമുറിയും ഒരേ ഹാളിലാണ്. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. രണ്ടു നിലകളിലുമായി നാലു കിടപ്പുമുറികൾ,ബാത്റൂം, ലളിതമായ അടുക്കള. 

sewag-pooja

പൂജാമുറിയും വീട്ടിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.

sewag-kids

മുകൾനിലയിൽ ബാൽക്കണിയോട് ചേർന്ന് ടെറസ് ഗാർഡനും വളർത്തിയിരിക്കുന്നു. കുട്ടികളോടൊത്ത് ക്രിക്കറ്റ് കളിക്കാനും ഒത്തുകൂടലുകൾക്കും ഉപയോഗിക്കുന്ന ഉദ്യാനമാണ് സേവാഗിന്റെ പ്രിയപ്പെട്ട സ്‌പേസ്.

Read more on Celebrity Home