Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മായാനദിയും പിന്നെ ഐഷുവിന്റെ വീടും!

aisha മുഖംമൂടികൾ ഒന്നുമില്ലാതെ ശരിക്കും നമുക്കു നമ്മളായി ഇരിക്കാനും ഇടപെടാനും കഴിയുന്ന സ്‌പേസ് ആണ് എനിക്ക് എന്റെ വീട്.

ഞാൻ ജനിച്ചു വളർന്നത് തിരുവനന്തപുരത്താണ്. അച്ഛൻ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായിരുന്നു. അമ്മ കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥയും. ഞാൻ ഒറ്റ മോളാണ്. തിരുവനന്തപുരത്തെ റെസിഡൻഷ്യൽ ഏരിയയായ കണ്ണമൂലയിലാണ് വീട്. നാലു സെന്റിലാണ് രണ്ടുനില വീട്. കുറഞ്ഞ സ്ഥലത്ത് നിരവധി വീടുകൾ ഇവിടെയുണ്ട്.

ഹൈസ്‌കൂൾ വരെ ഹോളി ഏഞ്ചൽസിലാണ് പഠിച്ചത്. വീട്ടിൽനിന്നും പോയി വരികയായിരുന്നു. അതുകൊണ്ട് ഹോം സിക്നസ് ഒന്നും ഉണ്ടായിരുന്നില്ല. ആദ്യമായിട്ട് വീട്ടിൽനിന്നും മാറി നിൽക്കുന്നത് പ്ലസ്‌ടു പഠനകാലത്താണ്. തൃശൂർ സെക്രട് ഹാർട്ട്സിലാണ് പ്ലസ്‌ടു ചെയ്തത്. ആ സമയത്താണ് വീട് നമുക്കു എത്രത്തോളം പ്രിയപ്പെട്ടതാണ് എന്ന് മനസിലായത്. ഹോസ്റ്റൽ ഫുഡ് ഒക്കെ കഴിച്ചു മടുത്ത് വീട്ടിലെത്തി അമ്മയുടെ കൈകൊണ്ടുണ്ടാക്കുന്ന ഫുഡ് കഴിക്കുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതായിരുന്നു. പിന്നീട് എംബിബിഎസ്‌ പഠിക്കാനായി കൊച്ചിയിലേക്ക് എത്തിയപ്പോഴേക്കും ഹോം സിക്നസ് മാറിത്തുടങ്ങി.

തിരികെ വിളിക്കുന്ന വീട് 

aishvarya-home

ഞാൻ ഒരു ഡോക്ടറാണ്. ഇപ്പോൾ എറണാകുളത്ത് ഹൗസ് സർജൻസി ചെയ്യുന്നു. ഇപ്പോൾ ഡോക്ടേഴ്സ് ക്വാർട്ടേഴ്സിലാണ് താമസം. എത്ര തിരക്കുണ്ടെങ്കിലും മാസത്തിൽ ഒരിക്കലെങ്കിലും ഞാൻ വീട്ടിൽ പോകും. ഒരു ഇടവേളയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോവുന്നതിന്റെ ഫീലിങ്... അതൊന്നു വേറെതന്നെയാണ്. എപ്പോഴും പോയിക്കഴിഞ്ഞാൽ ഒരുപക്ഷേ ആ സന്തോഷം ഉണ്ടായെന്നും വരില്ല. തിരുവനന്തപുരത്ത് വീട്ടിൽ ചെല്ലുമ്പോൾ ഞാനും ഇടയ്ക്കിടയ്ക്ക് അടുക്കള ഭാഗത്തേക്ക് കയറാറുണ്ട് കേട്ടോ! അത്യാവശ്യം ജീവിക്കാനുള്ള പാചകം അമ്മയുടെ കയ്യിൽനിന്നും പഠിച്ചു വച്ചിട്ടുണ്ട്.

ഇന്റീരിയർ ഡിസൈനിങ്ങിൽ താൽപര്യം

asihwarya-lekshmi

ഹൗസ് സർജൻസി കഴിഞ്ഞു പുതിയ ഒരു വീട്/ ഫ്ലാറ്റ് വാങ്ങുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പിന്ററസ്റ്റിലും ഓൺലൈനിലുമൊക്കെ ഇന്റീരിയർ ഡിസൈൻ ട്രെൻഡ്‌സ് ഫോളോ ചെയ്യാറുണ്ട്. ഓൺലൈനിൽ അടുത്തിടെ കണ്ട സീരിയൽ ലൈറ്റ് വച്ച കർട്ടന്റെ ഡിസൈൻ എനിക്ക് വളരെ ഇഷ്ടമായി. എന്റെ പുതിയ ഫ്ലാറ്റിൽ ആ പരീക്ഷണം ഉറപ്പായും ഉണ്ടാകും. വീടിനുള്ളിൽ കണ്ണിൽ കുത്തികയറുന്ന നിറങ്ങളോട് താൽപര്യമില്ല, ഓഫ്‌വൈറ്റ് നിറങ്ങളോടാണ് ഇഷ്ടം. ഇരിക്കുന്ന സെറ്റിയിലൊക്കെ കുഷ്യനിൽ മാത്രം പോപ്പ് അപ് കളറുകൾ നൽകിയ ഡിസൈനുകൾ ഇഷ്ടമാണ്. ചുരുക്കത്തിൽ ഇന്റീരിയർ സിംപിളായിരിക്കണം മിനിമൽ ആയിരിക്കണം. 

കൊച്ചിയിലെ ഫ്ലാറ്റ് 

എന്റെ ഹോസ്പിറ്റൽ ക്വാർട്ടേഴ്സ് നോർത്ത് പരവൂരാണ്. കൊച്ചിയിലെ എന്റെ അടുത്ത സുഹൃത്താണ് സ്‌റ്റെഫി സേവ്യർ. സ്‌റ്റേറ്റ് അവാർഡ് ഒക്കെ നേടിയ കോസ്റ്റ്യൂം ഡിസൈനറാണ്. അവധിദിവസങ്ങളിൽ സിറ്റിയിലേക്ക് വരുമ്പോൾ താമസിക്കാൻ ഞാനും സ്‌റ്റെഫിയും കൂടി ഒരു അപാർട്മെന്റ് റെന്റ് ചെയ്തിട്ടുണ്ട്. അവിടെ ഞങ്ങൾ ഇന്റീരിയർ പരീക്ഷണങ്ങൾ ഒക്കെ ചെയ്തുനോക്കാറുണ്ട്. ഇവിടെയുള്ള സോഫയിലും കർട്ടനിലും ബെഡിലുമൊക്കെ ഞങ്ങൾ ലൈറ്റ് കളറുകൾ ആണ് നൽകിയത്. ഇപ്പൊ കഴിഞ്ഞ ക്രിസ്മസിന് ഞങ്ങൾ ക്രിസ്മസ് ട്രീ, എൽഇഡി ലൈറ്റ്‌സ് എല്ലാം കൊണ്ട് ഫ്ലാറ്റ് അലങ്കരിച്ചു. 

എന്താണ് എനിക്ക് വീട്?

മുഖംമൂടികൾ ഒന്നുമില്ലാതെ ശരിക്കും നമുക്കു നമ്മളായി ഇരിക്കാനും ഇടപെടാനും കഴിയുന്ന സ്‌പേസ് ആണ് എനിക്ക് എന്റെ വീട്. ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അപ്പോൾ ജോലി എല്ലാം കഴിഞ്ഞു വൈകിട്ട് ക്വാർട്ടേഴ്‌സിൽ എത്തുമ്പോൾ മനസ്സിന് നല്ല ആശ്വാസം തോന്നും. അവധി ദിവസങ്ങളിൽ ഫ്ലാറ്റിൽ എത്തുമ്പോൾ മറ്റൊരു ഫീലാണ്. ഇനി തിരുവനന്തപുരത്ത് വീട്ടിൽ പോകുമ്പോൾ മറ്റൊരു ആംബിയൻസും...ലോകത്ത് എവിടെയായാലും ആ ഒരു ഫീലിങ് നൽകുന്ന ഇടങ്ങൾ എല്ലാം വീട് തന്നെയാണ്.