Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാധികയുടെ പുതിയ സെക്സി വീട്!

radhika-apte-home കരിയറിന്റെ കാര്യത്തിൽ എന്ന പോലെ വീടിന്റെ ക്രെഡിറ്റും രാധിക നൽകുന്നത് ഭർത്താവ് ബെനഡിക്ടിനാണ്.

ബോൾഡ് & ബ്യൂട്ടിഫുൾ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രാധിക ആപ്‌തെ. പാർച്ച്ഡ് എന്ന ചിത്രത്തിലെ അഭിനയം വിവാദങ്ങൾക്കൊപ്പം പുരസ്കാരങ്ങളും രാധികയ്ക്ക് നേടിക്കൊടുത്തു. രജനികാന്തിനൊപ്പം കബാലിയിലെ വേഷം, പാഡ്മാനിലെ കഥാപാത്രം ഒക്കെ രാധികയുടെ കരിയറിൽ വഴിത്തിരിവായി. ഇപ്പോൾ മറ്റൊരു നേട്ടത്തിന്റെ സന്തോഷത്തിലാണ് താരം. പൂനയിൽ ജനിച്ചു വളർന്ന താരം മുംബൈയിലെ വെർസോവയിൽ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ്. ആർക്കിടെക്ച്ചറൽ ഡൈജസ്റ്റാണ് രാധികയുടെ പുതിയ വീടിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.

radhika-apte-mumbai-home

ധാരാളം പ്രകാശം വിരുന്നെത്തുന്ന, പൊസീറ്റീവ് എനർജി നിറയുന്ന അകത്തളങ്ങൾ വേണം എന്നതായിരുന്നു രാധികയുടെ ഡിമാൻഡ്. അതനുസരിച്ചാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. രണ്ടു കിടപ്പുമുറികൾ മാത്രമാണ് വീട്ടിൽ ഉള്ളത്. അഭിനയത്തിൽ എന്ന പോലെ വീടിന്റെ അകത്തളങ്ങൾ ഒരുക്കുന്നതിലും വ്യത്യസ്തയാണ് രാധിക. ക്ലിപ്തമായ നിറങ്ങളോ സജ്ജീകരണങ്ങളോ അകത്തളത്തിൽ കാണാനില്ല. പെയിന്റിങ്ങും താരം തന്നെയാണ് ചെയ്യുന്നത്. 

radhika-apte-hall

ഫാനിന്റെ ഓരോ ഇതളുകൾക്കും ഓരോ നിറം നൽകിയ ഒരു അധ്യാപിക ഉണ്ടായിരുന്നു എനിക്ക്. വീട് പെയിന്റ് ചെയ്യാൻ തുടങ്ങിയപ്പോൾ മനസ്സിൽ വന്നത് ആ ചിത്രമാണ്. വീട്ടിലെ ഓരോ വാതിലുകൾക്കും വ്യത്യസ്ത നിറം നൽകാൻ താൻ തുടങ്ങിയെന്ന് രാധിക പറയുന്നു.

radhika-apte-home-bed

ഓർമകൾ വൈകാരികമായി സൂക്ഷിക്കുന്ന വ്യക്തിയാണ് രാധിക. താൻ ആദ്യമായി സമ്പാദിച്ച പണം കൊണ്ടുമേടിച്ച സ്‌പെഷൽ ചെയർ ലിവിങ് റൂമിൽ പ്രധാന സ്ഥാനത്ത് തന്നെ രാധിക സൂക്ഷിച്ചിരിക്കുന്നു. വിന്റേജ് ഫർണീച്ചറുകളോടാണ് താരത്തിന് പ്രിയം. വീടിന്റെ പല കോർണറുകളിലും ഇത്തരം ഫർണിച്ചറുകൾ കാണാം.

radhika-apte-library

ഫ്ലോർ മുതൽ സീലിങ് വരെ നീളുന്ന കണ്ണാടിയാണ് രാധികയുടെ മുറിയിലെ താരം. മുറിക്ക് കൂടുതൽ വലുപ്പം തോന്നിക്കുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നു. വീട്ടിലെ രാധികയുടെ ഫേവറിറ്റ് കോർണർ ബാൽക്കണിയാണ്. ഇവിടെ നിന്നാൽ മുംബൈ നഗരത്തിലെ വിദൂരകാഴ്ചകളും സൂര്യാസ്തമയവും കാണാം. ഷൂട്ടിന്റെ തിരക്കുകൾ കഴിഞ്ഞു താരം റിലാക്സ് ചെയ്യുന്നത് ഇവിടെയാണ്.

radhika-apte-home-balcony

ധാരാളം വായിക്കുന്ന വ്യക്തിയാണ് രാധിക. അതുകൊണ്ടുതന്നെ ഒരു ലൈബ്രറിയും ബാൽക്കണിക്ക് സമീപം ക്രമീകരിച്ചിട്ടുണ്ട്. ഇത്രയുമൊക്കെ ചെയ്‌തെങ്കിലും കരിയറിന്റെ കാര്യത്തിൽ എന്ന പോലെ വീടിന്റെ ക്രെഡിറ്റും രാധിക നൽകുന്നത് ഭർത്താവ് ബെനഡിക്ടിനാണ്.