Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അദിതി, വീട്ടിൽ അതിഥി

adithi ravi സിനിമയിൽ തിരക്കായ ശേഷം വീട്ടിലെ മാവേലിയാണ് അദിതി രവി. വീട്ടിൽ അദിതി എത്തിക്കഴിഞ്ഞാൽ കൂട്ടുകാരും ബന്ധുക്കളുമായി വീട് ഹാപ്പി മൂഡിലാകും.

തൃശൂർ പുതുക്കാടാണ് എന്റെ സ്വദേശം. അച്ഛൻ രവി സൗദി എയർലൈൻസിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ഗീത വീട്ടമ്മയാണ്. ചേച്ചി രാഖി, ചേട്ടൻ രാകേഷ്. ഞാൻ ജനിച്ച ശേഷമാണ് പുതുക്കാടുള്ള വീട്ടിലേക്കു താമസം മാറിയത്. 25 വർഷമായി കുടുംബം ഇവിടെയാണ് താമസം. ഞാൻ കൊച്ചിയിലേക്ക് താമസം മാറിയിട്ട് ഒന്നര വർഷമായിട്ടേയുള്ളൂ...

ഞാൻ പഠിച്ചതും വളർന്നതും തൃശൂരിൽ തന്നെയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലാണ് ഞാൻ പഠിച്ചത്. അതുകൊണ്ടു ഹോം സിക്നസ് അങ്ങനെ അറിഞ്ഞിരുന്നില്ല. സിനിമയിൽ തിരക്കായി കൊച്ചിയിലേക്ക് മാറിയതിനുവേഷമാണ് വീട് ചെറുതായി മിസ് ചെയ്തു തുടങ്ങിയത്. 

തൃശൂർ ഒരുപാട് ഫ്രണ്ട്സുണ്ട് എനിക്ക്, ഞാൻ വീട്ടിൽ എത്തിയാൽ പിന്നെ എല്ലാവരും എന്റെ വീട്ടിൽ ഒത്തുകൂടും. അച്ഛനും അമ്മയും വീട്ടിൽ എല്ലാ സ്വതന്ത്രവും തന്നിട്ടുണ്ട്. എന്റെ കൂട്ടുകാർ അവരുടെയും കൂട്ടുകാരാണ്. ഇപ്പൊൾ ആ ഒത്തുചേരലുകൾ ഇടയ്ക്ക് മിസ് ചെയ്യാറുണ്ട്.

വീട്ടിൽ എത്തിക്കഴിഞ്ഞാൽ പൊതുവെ മടിച്ചിയാണ് ഞാൻ. അമ്മ വലിച്ചു അടുക്കളയിൽ അസിസ്റ്റന്റ് ആയി കേറ്റാറുണ്ട്. ഇപ്പൊൾ അത്യാവശ്യം ജീവിച്ചു പോകാനുള്ള പാചകപരീക്ഷങ്ങൾ ഒക്കെ നടത്താനുള്ള ആത്മവിശ്വാസം ആയിട്ടുണ്ട്.  എന്റെ കിടപ്പുമുറിയാണ് വീട്ടിലെ ഫേവറിറ്റ് കോർണർ. ഇപ്പൊൾ അധികം താമസിക്കാത്തതു കൊണ്ട് ആകെ അലങ്കോലമായി കിടക്കുകയാണ്. എത്ര ആഡംബര ഹോട്ടലിൽ താമസിച്ചാലും സ്വന്തം വീട്ടിൽ ലഭിക്കുന്ന ഒരു സന്തോഷവും സ്വാതന്ത്ര്യവും ലഭിക്കില്ല...

aditi

കൊച്ചി പനമ്പള്ളി നഗറിലാണ് ഇപ്പോൾ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു താമസിക്കുന്നത്. ഫ്ലാറ്റിൽ ചെറിയ ഇന്റീരിയർ പരീക്ഷണങ്ങൾ ചെയ്യാറുണ്ട്. ധാരാളം കാറ്റും വെളിച്ചവും നിറയുന്ന വീടുകളോടാണ് എനിക്കിഷ്ടം. എത്ര തിരക്കുകളും ടെൻഷനുമുണ്ടെങ്കിലും വീട്ടിൽ എത്തുമ്പോൾ അതൊക്കെ മാറി ഒരു പൊസിറ്റീവ് ഫീൽ നിറയണം. കൊച്ചിയിൽ സ്വന്തമായി ഒരു വീട് എടുത്തു മാറാനുള്ള പദ്ധതികൾ അണിയറയിൽ നടക്കുന്നുണ്ട്.

എന്റെ ആദ്യ സിനിമയായ അലമാരയിലെ വീട് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. വളരെ പൊസിറ്റീവ് എനർജി നൽകുന്ന ഒരു വീടായിരുന്നു അത്. ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയിലും ആ വീട് വേഷമിട്ടിട്ടുണ്ട്. കുട്ടനാടൻ മാർപ്പായിൽ അഭിനയിച്ചപ്പോൾ കുട്ടനാട്ടിലെ ചെറിയ ഓടിട്ട വീടുകളോടും ഇഷ്ടം തോന്നി.

വിഷു 

aditi-ravi-home

ചെറുപ്പത്തിൽ വിഷു ദിവസം വീട്ടിൽ ഒരു മേളമായിരിക്കും. രാവിലെ കണി കാണലും കൈനീട്ടവും കൂട്ടുകാരുമായുള്ള ഒത്തുചേരലും കളിചിരികളും ഒക്കെ വീട്ടിൽ നിറയും. വീട്ടിലെ മുറ്റത്ത് ഒരു കണികൊന്നയുണ്ട്. കഴിഞ്ഞ തവണ ചെന്നപ്പോൾ അത് നിറയെ പൂത്തുലഞ്ഞു നിൽക്കുന്നു. ഇത്തവണ വീട്ടിൽ വിഷു മിസ് ചെയ്യും എന്ന വിഷമമുണ്ട്. കട്ടപ്പനയിലെ ഹൃതിക് റോഷന്റെ തമിഴ് പതിപ്പിന്റെ ഷൂട്ടിങ് ആരംഭിക്കുകയാണ്. അതുകൊണ്ട് ഇത്തവണ വിഷു ചെന്നൈയിലായിരിക്കും. അപ്പൊൾ എല്ലാവർക്കും ഹാപ്പി വിഷു ഇൻ അഡ്വാൻസ്...