Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലൂരിൽ കെട്ടിടം ഇടിഞ്ഞു താണതിന് പിന്നിൽ...

Building Kaloor 2 സ്ഥലത്തുണ്ടാകുന്ന മർദം താങ്ങാനാവുന്ന രീതിയിൽ പൈലുകൾ തയാറാക്കിയില്ലെന്നു റിപ്പോർട്

കലൂർ മെട്രോ സ‌്റ്റേഷനു സമീപം നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ പൈലുകൾ ഇടിഞ്ഞു താഴ‌്ന്നുണ്ടായ അപകടത്തിനു കാരണം പൈലുകളുടെ നിർമാണത്തിലെ അപാകതയെന്നു സൂചന. തുടർച്ചയായി പൈലുകൾ സ്ഥാപിക്കുമ്പോൾ സുരക്ഷാ മുൻകരുതലായി അതിനു മുകളില്‍ കട്ടികൂടിയ കോൺക്രീറ്റ് മേൽപ്പാളി നിർമിക്കണം. 

   എന്നാൽ അപകടം നടന്നിടത്തു നിർമാണത്തിൽ ഈ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണു സൂചന. കെട്ടിടത്തിന്റെ പൈലുകൾ സ്ഥലത്തുണ്ടാകുന്ന മർദം താങ്ങാനാവുന്ന രീതിയിൽ തയാറാക്കിയതാവില്ലെന്ന‌ു നഗരസഭാ സൂപ്രണ്ടിങ്‌ എൻജിനീയറുടെ റിപ്പോർട്ട‌ിൽ പറയുന്നു. ഇതാവാം അപകടത്തിന്റെ പ്രധാന കാരണം.

Kaloor Building 3

പൈലുകൾക്കും അവയെ കുറുകെ ബന്ധിപ്പിച്ച ബീമുകൾക്കും ആവശ്യമായ അളവിൽ കമ്പി ഉപയോഗിച്ചിട്ടുണ്ടോ എന്ന‌ു സംശയമുള്ളതിനാൽ പൈലിന്റെ ഭാഗങ്ങൾ ശാസ‌്ത്രീയ പരിശോധനയ‌്ക്ക‌ു വിധേയമാക്കണമെന്നു റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  കെട്ടിടത്തിന്റെ നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കാൻ നഗരസഭ നോട്ടിസ‌് നൽകി. 

കലക‌്ടർ നിയോഗിച്ച വിദഗ‌്ധ സംഘത്തിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം നിർമാണാനുമതി റദ്ദാക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന‌ു മേയർ സൗമിനി ജെയിൻ പറഞ്ഞു. നിർമാണ കമ്പനിയുടെ ലൈസൻസും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.   

     ഗോകുലം പാർക്ക് ഹോട്ടലിനു സമീപം  നി​ർ​മാ​ണ സൈ​റ്റി​ൽ 10 മീ​റ്റ​ർ ആ​ഴ​ത്തി​ൽ മ​ണ്ണു നീ​ക്കു​ന്ന ജോ​ലി പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു വ്യാഴാഴ്ച രാത്രി റോ​ഡി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ പൈ​ലുകളും ഇരുമ്പു ചട്ടകൂടുകളുമാണു ത​ക​ർന്നു മ​ണ്ണി​ടി​ഞ്ഞ​ത്. 

Kaloor Building Collapse

ഭൂനിരപ്പിനു താഴെ ബേസ‌്മെന്റായി മൂന്നു നിലകളും മുകളിലേക്ക‌് എട്ടു നിലകളുമായുള്ള കെട്ടിടം നിർമിക്കാനാണ‌ു പോത്തീസ‌് ഗ്രൂപ്പ‌് നഗരസഭയിൽ നിന്ന‌് അനുമതി വാങ്ങിയത്. അഞ്ഞൂറോളം പൈലുകളാണ‌ു കെട്ടിടത്തിനു തയാറാക്കുന്നത‌്.

 ഇതിൽ റോഡിന്റെയും മെട്രോ തൂണുകളുടെയും വശത്തുള്ള മുപ്പതിലേറെ പൈലുകളാണ‌ു തകർന്നത‌്. റോഡിൽ വാഹനങ്ങൾ ഓടുമ്പോഴുള്ള മർദവും മെട്രോ ട്രെയിൻ കടന്നു പോകുമ്പോളുണ്ടാകാവുന്ന മർദവും പൈലുകൾക്ക‌് ആഘാതം ഏൽപ്പിച്ചിരിക്കാമെന്നും ഇത‌ാവാം തകർച്ചയ‌്ക്ക‌് കാരണമെന്നും സൂപ്രണ്ടിങ്‌ എൻജിനീയറുടെ റിപ്പോർട്ടിൽ പറയുന്നു.

    സാധാരണ ഗതിയിൽ  നിർമാണ സ്ഥലത്തിനു ചുറ്റും തുടർച്ചയായി പൈലുകൾ അടിക്കുമ്പോൾ അതിന് ആനുപാതികമായി ചുറ്റിലും കോൺക്രീറ്റ് ചെയ്തു പൈലുകൾക്ക് ഉറപ്പു നൽകേണ്ടതുണ്ട്. കൂടാതെ കെട്ടിടത്തിന്റെ ബേസ‌്മെന്റ‌് നിർമിക്കാൻ ഒറ്റയടിക്ക‌് മണ്ണു നീക്കിയതിനെ തുടർന്ന‌് വൻ ഗർത്തം രൂപപ്പെട്ടതും പ്രശ‌്നമായി. ചെളികലർന്ന മണ്ണാണ‌് ഇവിടെയുള്ളത‌്. 

ഇതിന‌് ഉറപ്പു കുറവാണ‌്. ഇത്ര ആഴത്തിൽ നിന്നു മണ്ണുനീക്കുന്ന സമയത്തു പാലിക്കേണ്ട സുരക്ഷാ മുൻകരുതൽ എടുത്തിരുന്നോ എന്നു വ്യക്തമല്ല. അശ്രദ്ധമായ നിർമാണത്തിനും ജാഗ്രതക്കുറവിനും നോർത്ത് പൊലീസ് കേസെടുത്തു.