Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേക്ഷകർ കാണാത്ത, അർജുനന്റെ 'തട്ടീംമുട്ടീം'വീട്

thatteem-mutteem ലളിതാമ്മയും മഞ്ജുവും ഭാഗ്യലക്ഷ്മിയും സിദ്ധാർഥുമെല്ലാം മറ്റൊരു കുടുംബമാണെന്നു തോന്നാറേയില്ല. കഴിഞ്ഞ ആറു വർഷമായി നമ്മൾ ഒരു കുടുംബമായി ജീവിക്കുകയല്ലേ...അതും ഒരു കലാകാരന് ലഭിക്കാവുന്ന അപൂർവ ഭാഗ്യമായിട്ടാണ് എനിക്ക് തോന്നുന്നത്.

മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന സീരിയലിലൂടെ മിനിസ്‌ക്രീൻ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ആളാണ് ജയകുമാർ. കക്ഷിയെ ആളുകൾക്ക് കൂടുതൽ പരിചയം അർജുനൻ എന്ന നിഷ്കളങ്കനായ ഗൃഹനാഥനായിട്ടാണ്. മായാവതിയമ്മയും മോഹനവല്ലിയും തമ്മിലുള്ള സംഘട്ടനങ്ങൾക്കും സ്നേഹപ്രകടങ്ങൾക്കും ഇടയിൽ കിടന്നു വീർപ്പുമുട്ടുന്ന അർജുനനെ കുടുംബപ്രേക്ഷകർക്ക് വലിയ കാര്യമാണ്. കണ്ണനും മീനാക്ഷിയും ഇടയ്ക്ക് മണ്ടത്തരങ്ങളുമായി കമലാസനനും കോകിലാക്ഷിയും കൂടെ ചേരുമ്പോൾ തട്ടീം മുട്ടീം വീട് പൂർണമാകും.

കുടുംബം, വീട് 

jayakumar-house

കരുനാഗപ്പിള്ളിയിലാണ് എന്റെ സ്വദേശം. ഭാര്യയും രണ്ടു മക്കളുമാണ് എനിക്ക്. മക്കൾ ഇരുവരും വിവാഹം കഴിഞ്ഞു വിദേശത്ത് സ്ഥിരതാമസമാക്കി. ഞാൻ സർവേ ഡിപ്പാർട്മെന്റിൽ നിന്നും രണ്ടു വർഷം മുൻപ് ഡെപ്യുട്ടി ഡയറക്ടർ ആയി വിരമിച്ചു. 1999 ൽ രാജസേനൻ സംവിധാനം ചെയ്ത ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് സീരിയലുകളിലൂടെ മിനിസ്ക്രീൻ രംഗത്തേക്ക് മാറി.

jayakumar.jpg

കരുനാഗപ്പിള്ളിയിൽ നേരത്തെ ഉണ്ടായിരുന്ന തറവാട് വീടിനു ഏകദേശം 150 വർഷം പഴക്കമുണ്ടായിരുന്നു. എന്റെ അച്ഛന്റെ അമ്മയുടെ കുടുംബവീട് കായംകുളത്താണ്. ഓടിട്ട ആ പഴയ തറവാടുവീടിനു ഏകദേശം 250 വർഷം പഴക്കമുണ്ടാകും. ബാല്യത്തിലെ വീട് ഓർമകളിൽ നിറയെ ഈ രണ്ടു വീടുകളും ഒത്തുചേരലുകളുമാണ്. 

jayakumar-tharavad പഴയ തറവാട്

2004 ലാണ് ഞാൻ സ്വന്തമായി വീട് വയ്ക്കുന്നത്. പഴയ ശൈലിയിലുള്ള ഇരുനില ടെറസ് വീടായിരുന്നു എന്റേത്. ചുറ്റിലും രണ്ടേക്കറോളം സ്ഥലവുമുണ്ട്. പ്രായമേറും തോറും അസൗകര്യങ്ങൾ കൂടിയപ്പോൾ കഴിഞ്ഞ വർഷം ഞാൻ വീടൊന്നു പുതുക്കിപ്പണിതു. അകത്തളത്തിൽ ഭിത്തികൾ പുനർക്രമീകരിച്ചതോടെ കൂടുതൽ സ്ഥലലഭ്യത ലഭിച്ചു. പുതുതായി ഒരു സ്വീകരണമുറി കൂട്ടിച്ചേർത്തു. മാസത്തിൽ 25 ദിവസവും ഷൂട്ടിങ് പ്രമാണിച്ച് വീടുവിട്ടു നിൽക്കേണ്ടി വരും. ഭാര്യയാണ് വീട്ടിലെ രക്ഷാധികാരി. വീട്ടിലേക്കുള്ള തിരിച്ചു പോക്ക് മനസ്സിന് ഒരു പ്രത്യേക സന്തോഷമാണ്.

സ്വന്തം പോലെ തട്ടീം മുട്ടീം വീട്  

arjunan-in-thateem-muttem

ലളിതാമ്മയും മഞ്ജുവും ഭാഗ്യലക്ഷ്മിയും സിദ്ധാർഥുമെല്ലാം മറ്റൊരു കുടുംബമാണെന്നു തോന്നാറേയില്ല. കഴിഞ്ഞ ആറു വർഷമായി നമ്മൾ ഒരു കുടുംബമായി ജീവിക്കുകയല്ലേ...അതും ഒരു കലാകാരന് ലഭിക്കാവുന്ന അപൂർവ ഭാഗ്യമായിട്ടാണ് എനിക്ക് തോന്നുന്നത്. 

arjunan-kalasanan

തട്ടീം മുട്ടീം അഞ്ചു വർഷമായി എരമല്ലൂരുള്ള ഒരു വീട്ടിലായിരുന്നു ചിത്രീകരിച്ചിരുന്നത്. കഥയിൽ ഒരു ട്വിസ്റ്റ് കൊണ്ടുവരുന്നതിനായി കഴിഞ്ഞ ഒരു വർഷമായി എഴുപുന്നയിലാണ് വീട് ഷൂട്ട് ചെയ്യുന്നത്. രണ്ടു വീട്ടുകാരും ഇവിടെ സ്ഥിരതാമസമാണ് എന്നതാണ് കൗതുകം. ഷൂട്ടിങ് സമയത്ത് പിന്നിലുള്ള ഒരു മുറിയിലേക്ക് എല്ലാവരും ഒതുങ്ങിത്തരും. ശരിക്കും സീരിയലിൽ ഒരു കുടുംബമേ കാണിക്കുന്നുള്ളൂ എങ്കിലും ഞങ്ങൾ രണ്ടു കുടുംബങ്ങൾ ഒരേ കൂരയ്ക്ക് കീഴിൽ താമസിക്കുന്നു. ഇടയ്ക്ക് അവർ ഞങ്ങൾക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കും. ഞങ്ങൾ ഒരുമിച്ചു കഴിക്കും. അങ്ങനെ സീരിയലിൽ പ്രേക്ഷകർ കാണാത്ത സ്നേഹത്തിന്റെ ഒരു തലം കൂടിയുണ്ട് ആ വീടിന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.