Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്കരെ അക്കരെ അക്കരെ ഒരു മലയാളിവീട്!

us-home കോൺക്രീറ്റ് കാടുകൾ സ്റ്റാറ്റസ് സിംബലുകൾ പോലെ കെട്ടിപ്പൊക്കുന്ന കേരളത്തിന് പിന്തുടരാവുന്ന നിരവധി നിർമാണ മാതൃകകൾ അമേരിക്കയിലുണ്ട്.

ആർക്കിടെക്ച്ചർ മേഖലയിൽ മറ്റു രാജ്യങ്ങളെക്കാൾ കാതങ്ങൾ മുന്നിൽ ഓടിയ ചരിത്രമാണ് അമേരിക്കയ്ക്ക് ഉള്ളത്. ഇതിന്റെ അനുകരണങ്ങൾ പിന്നീട് നമ്മുടെ നാട്ടിലും ഉണ്ടായിട്ടുണ്ട്. കൊളോണിയൽ, യൂറോപ്യൻ ശൈലിയിൽ നിർമിക്കുന്ന വീടുകൾ തന്നെ ഉദാഹരണം. എന്നാൽ ഇപ്പോൾ അമേരിക്കയിൽ നിർമാണമേഖല ഒരു തിരിച്ചു പോക്കിലാണത്രേ... മക്കൾക്കും കൊച്ചുമക്കൾക്കുമായി കോൺക്രീറ്റ് ബംഗ്ലാവ് നിർമിച്ചിടുന്ന പരിപാടി അവരങ്ങ് നിർത്തി. ഇപ്പോൾ പരിസ്ഥിതി സൗഹൃദമായ പ്രീകാസ്റ്റ് വീടുകളാണ് അമേരിക്കയിൽ പല വില്ല പ്രോജക്ടുകളിലും നിർമിക്കുന്നത്.

wood-house-exterior

അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽനിന്നും 30 മൈൽ അകലെയുള്ള സ്റ്റെർലിങ് എന്ന സ്ഥലത്താണ് മലയാളികളായ നിരാർ ബഷീറിന്റെയും റീജ മജീദിന്റെയും വീട്. ആലുവക്കാരനായ നിരാറും കുടുംബവും 18 വർഷമായി യുഎസിൽ എത്തിയിട്ട്. നിരാർ ഐടി എക്സിക്യുട്ടീവ് ആയി ജോലി ചെയ്യുന്നു. ഏകദേശം 35 സെന്റിൽ 4300 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ഇവിടുത്തെ ബിൽഡർമാരായ വെസ്സ്‌ലി റിയൽറ്റേഴ്സ്റ്റിന്റെ വില്ല പ്രോജക്ടാണിവിടം. 

4 കിടപ്പുമുറികൾ, 2 അറ്റാച്ഡ് ബാത്റൂം, ലിവിങ് റൂം, ഐലൻഡ് കിച്ചൻ, പാൻട്രി ഏരിയ, ഔട്ഡോർ ഡെക്ക് എന്നിവയാണ് പ്രധാനമായും വീട്ടിൽ നിർമിച്ചിട്ടുള്ളത്. അമേരിക്കയിൽ ധാരാളം കാണപ്പെടുന്ന പൈൻ പോലുള്ള മരങ്ങളുടെ പ്രൊസസ്ഡ് തടിയാണ് ഫർണിഷിങ്ങിനും നിലത്തുമൊക്കെ ഉപയോഗിച്ചിരിക്കുന്നത്. 

us-house-deck

അനാവശ്യ ഭിത്തികൾ ഒന്നുമില്ല വീടിനകത്ത്. അതിനാൽ ധാരാളം സ്ഥലം ലഭിക്കുന്നു. കടുംവർണങ്ങളുടെ ആഘോഷമൊന്നുമില്ല അകത്തളങ്ങളിൽ. വൈറ്റ്- ക്രീം നിറങ്ങളാണ് ഇന്റീരിയറിൽ നിറയുന്നത്. പരമാവധി സ്ഥല ഉപയുക്തത ലഭിക്കും വിധം ഇന്റീരിയർ ഒരുക്കി.

us-house-kitchen-dining

കോൺക്രീറ്റ് കാടുകൾ സ്റ്റാറ്റസ് സിംബലുകൾ പോലെ കെട്ടിപ്പൊക്കുന്ന കേരളത്തിന് പിന്തുടരാവുന്ന നിരവധി നിർമാണ മാതൃകകൾ അമേരിക്കയിലുണ്ട്.

  • തടിയാണ് മിക്ക വീടുകളുടെയും സ്ട്രക്ച്ചറിൽ ഉപയോഗിക്കുന്നത്. ബലം നൽകാൻ സ്റ്റീൽ ഫ്രയിമുകളും ഉപയോഗിക്കുന്നു. കോൺക്രീറ്റ് ഉപയോഗം വളരെ കുറവാണ്.
us-house-stair
  • പ്രീകാസ്റ്റ് ശൈലിയിൽ നിർമിക്കുന്ന വീടുകൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാകുന്നു.
  • ധാരാളം തുറസ്സായ ഇടങ്ങൾ. കാറ്റും വെളിച്ചവും ലഭിക്കാൻ വലിയ ജനാലകൾ. വീടിനുള്ളിൽ അധികം ലൈറ്റ് പോയിന്റുകൾ ഇട്ട് പണം കളയാറില്ല ഇവിടെയുള്ളവർ. ഫോൾസ് സീലിംഗ് പോലെ കൃത്രിമമായ ഷോ ഓഫും കാണാനില്ല.
  • എല്ലാ വീടുകളിലും മാലിന്യ സംസ്കരണ പ്ലാന്റുകൾ കാണാം. നിർമാണ അനുമതി ലഭിക്കണമെങ്കിൽ ഇതിന്റെ സ്കെച്ചും സമർപ്പിക്കണം. മാലിന്യം നിരത്തുകളിലേക്ക് വലിച്ചെറിയാതെ ഓരോ വീടുകളും സ്വയംപര്യാപ്തമായി സംസ്കരിക്കുന്നു. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജലം റീസൈക്കിൾ ചെയ്ത് പുനരുപയോഗിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.
us-home-living
  • ശൈത്യം നന്നായി അനുഭവപ്പെടുന്ന സ്ഥലമായതിനാൽ എസി/ ഹീറ്റർ സംവിധാനം എല്ലാ വീടുകളിലും ഉണ്ടാകും.
  • വീട് പണിയുമ്പോൾ പ്ലോട്ടിന്റെ സ്വാഭാവിക പ്രകൃതിക്ക് മാറ്റം വരുത്താൻ പാടില്ല. അതിനാൽ മരങ്ങൾ വെട്ടി നശിപ്പിക്കാതെ പ്രകൃതിയോട് ചേർന്നാണ് ഓരോ വീടുകളും പണിയുന്നത്.
  • സ്മാർട്ട് ഹോം ഓട്ടോമേഷൻ സൗകര്യങ്ങൾ ഇവിടെ എല്ലാ വീടുകളിലും ഉണ്ട്. വീട്ടിൽ ആളില്ലെങ്കിലും ലൈറ്റുകളും മറ്റും ഇന്റർനെറ്റ് വഴി നിയന്ത്രിക്കാൻ കഴിയും.
us-house-bed
  • സെൻട്രൽ ജയിലിലെ പോലെ പടുകൂറ്റൻ മതിലുകൾ നിർമിച്ചു വീടുകൾ വേർതിരിക്കുന്ന പതിവൊന്നും ഇവിടില്ല. പല വീടുകളും ചെറിയ മൈൽകുറ്റികൾ പോലെയുള്ള ചെറിയ കമ്പുകൾ നിരത്തിയാണ് വേർതിരിച്ചിരിക്കുന്നത്. പുൽത്തകിടിയും പൂന്തോട്ടവും ഒക്കെ വീടുകൾക്ക് മനോഹാരിത പകരുന്നു.

റോഡ് കയ്യേറിയുള്ള നിർമാണമൊന്നും നടപ്പില്ല. കൃത്യമായ വീതിയിൽ റോഡുകൾ നിർമിച്ച ശേഷമാണു വീടുകൾ നിർമിക്കുന്നത്. ഇത്തരം കർക്കശമായ നിയമങ്ങൾ ഉള്ളതുകൊണ്ടാണ് അമേരിക്കയിൽ വീടുകളും നിരത്തുകളും ഇത്ര സുന്ദരമായി സംരക്ഷിക്കപ്പെടുന്നത്. ഇത്  ശരിക്കും കേരളത്തിന് മാതൃകയാക്കാവുന്ന ഒരു സമീപനം തന്നെയല്ലേ...

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Sterling, Washington DC

Area- 4300 SFT

Plot- 35 cent

Owner- Nirar Kunnath Basheer

Project type- Community Housing 

Werseley Property Management