Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം കാത്തിരുന്ന ആ വിവാഹം ഇന്ന്, വിവാഹവേദി ഗംഭീരം!

megan-harry-wedding ക്ഷണിക്കപ്പെട്ട 800 അതിഥികൾക്ക് മാത്രമാണ് കൊട്ടാരത്തിനുള്ളിലെ വിവാഹവേദിയിലേക്ക് പ്രവേശനം ഉണ്ടാവുക.

ഹാരി രാജകുമാരനും മേഗൻ മാർക്കിളും തമ്മിലുള്ള സ്വപ്നതുല്യമായ വിവാഹചടങ്ങ് നാളെയാണ് നടക്കുന്നത്. രാജകീയ വസതിയായ വിൻഡ്സർ കാസിലിലെ സെന്റ്. ജോർജ് ചാപ്പലിലാകും വിവാഹ ചടങ്ങുകൾ നടക്കുക. 2500 പേർക്ക് കൊട്ടാരവളപ്പിനുള്ളിലേക്ക് പ്രവേശനം നൽകുമെങ്കിലും ക്ഷണിക്കപ്പെട്ട 800 അതിഥികൾക്ക് മാത്രമാണ് കൊട്ടാരത്തിനുള്ളിലെ വിവാഹവേദിയിലേക്ക് പ്രവേശനം ഉണ്ടാവുക. കൊട്ടാരവളപ്പിൽ തന്നെയുള്ള ഫ്രോഗ്‌മോർ ഹൗസിലായിരിക്കും വിവാഹവിരുന്ന് നടക്കുക.

Frogmore-house ഫ്രോഗ്‌മോർ ഹൗസ്

രാജകുടുംബങ്ങൾക്ക് ഏറെ പ്രിയപ്പെട്ട കൊട്ടാരമാണ് വിൻഡ്സർ കാസിൽ. രാജകുടുംബത്തിലെ ചരിത്രപ്രധാനമായ പല ചടങ്ങുകൾക്കും ഈ കൊട്ടാരം മൂകസാക്ഷിയായി നിലകൊണ്ടിട്ടുണ്ട്. എന്തിനേറെ പ്രതിശ്രുത വരൻ ഹാരി രാജകുമാരന്റെ മാമോദീസ നടത്തിയതും ഇവിടെവച്ചുതന്നെയാണ്. സെന്റ് ജോർജ് ചാപ്പലിൽ നടക്കുന്ന 16–ാം രാജകീയ വിവാഹമായിരിക്കും ഹാരിയുടെയും മേഗൻറെയും.

chapel-windsor-castle സെന്റ് ജോർജ് ചാപ്പൽ

  

13 ഏക്കറിൽ വിശാലമായി ശയിക്കുകയാണ് രാജകീയ വസതി. 11–ാം നൂറ്റാണ്ടിലാണ് കൊട്ടാരം നിർമിച്ചത്. പിന്നീട് പല നൂറ്റാണ്ടുകളിലായി പുതുക്കിപ്പണികൾക്ക് വിധേയമായി.

ഗോഥിക് ശൈലിയിൽ നിർമിച്ച കൊട്ടാരം വാസ്തുശില്പനൈപുണ്യത്തിന്റെ ഉദാത്ത മാതൃകയാണ്. കൊട്ടാരത്തിന്റെയും ചാപ്പലിന്റെയും സീലിങ്ങിൽ നിറയെ വിഖ്യാത ചിത്രകാരന്മാർ വരച്ച സൃഷ്ടികൾ കാണാം. ചാപ്പലിന്റെ ചുവരുകൾ നിറയെ കഥകൾ പറയുന്ന ചില്ലുജാലകങ്ങൾ കാണാം.

inside-chapel ചാപ്പലിനു ഉൾവശം

പല ഇടങ്ങളായി കൊട്ടാരവളപ്പ് വേർതിരിച്ചിട്ടുണ്ട്. അപ്പർ വാർഡ്, മിഡിൽ വാർഡ്, ലോവർ വാർഡ്, ഔദ്യോഗിക ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സുകൾ, ഉദ്യാനം എന്നിവയെല്ലാം ഇവിടെയുണ്ട്. കൊട്ടാരത്തിനു സമീപം നിരീക്ഷണത്തിനായി ഒരു കോട്ടയും നിർമിച്ചിട്ടുണ്ട്. രാജ്ഞിയുടെ കുതിരപ്പടയുടെയും സൈന്യാധിപന്റെയുമൊക്കെ വസതികളും ഇതിനുള്ളിൽ തന്നെയാണ്. എലിസബത്ത് രാജ്ഞിയുടെ വാരാന്ത്യവസതി എന്നതിലുപരി ഇംഗ്ലണ്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് വിൻഡ്സർ കാസിൽ.

castle-areial-view