Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേവിഡ് ബെക്കാമിന്റെ കൊട്ടാരം; വില കേട്ടാൽ ഞെട്ടും!

david-beckham-house ബെക്കാമും ഭാര്യയും മോഡലുമായ വിക്ടോറിയയും നാലു കുട്ടികളും ചേരുമ്പോൾ ബംഗ്ലാവ് സജീവമാകുന്നു.

ലോകം ഫുട്‍ബോൾ ലോകകപ്പ് മൽസരങ്ങളുടെ ആവേശക്കുതിപ്പിലാണ്. ഈയവസരത്തിൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഡേവിഡ് ബെക്കാമിന്റെ വീട് വരെ ഒന്നുപോയിവന്നാലോ? 

beckham-house-london

ലണ്ടനിലാണ് കൊളോണിയൽ പ്രൗഢിയോടെ നിലകൊള്ളുന്ന വീട്. ബെക്കാമിന്റെ വീടിനെ 'ബെക്കിങ്ഹാം പാലസ്' എന്നാണ് ഓമനപ്പേരിട്ട് വിളിക്കുന്നത്. (എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക വസതിയാണ് ബക്കിങ്ഹാം പാലസ്). 2013 ലാണ് ബെക്കാം ദമ്പതികൾ ഈ ബംഗ്ലാവ് മേടിച്ചത്. ഏകദേശം 10 മില്യൺ ഡോളർ ചെലവഴിച്ച് പുതുക്കിപ്പണിത ശേഷമാണ് 2016 ൽ ഇവിടേക്ക് താമസം മാറിയത്.  

beckham-inside-house

അത്യാഡംബരം നിറയുന്ന അകത്തളങ്ങളാണ് ബംഗ്ലാവിനുള്ളിൽ. മൂന്ന് നിലകളിലായി എട്ടു കിടപ്പുമുറികൾ. പ്രൗഢമായ പാഷ്യോ, വിശാലമായ കോർട്യാർഡുകൾ, ആധുനിക കിച്ചൻ, ജിം, വൈൻ സെല്ലാർ, വിശാലമായ ഹോം തിയറ്റർ, ഇൻഡോർ പൂൾ, മൂന്ന് ഗരാജുകൾ എന്നിവയാണ് ബംഗ്ലാവിൽ ഒരുക്കിയിരിക്കുന്നത്.

beckham-living-kitchen

45 മില്യൺ ഡോളറാണ് മൂല്യം. അതായത് ഏകദേശം 300 കോടി രൂപ. ബെക്കാമും ഭാര്യയും മോഡലുമായ വിക്ടോറിയയും നാലു കുട്ടികളും ചേരുമ്പോൾ ബംഗ്ലാവ് സജീവമാകുന്നു. 

beckham-family

താരദമ്പതികൾക്ക് ഇംഗ്ലണ്ടിലെ കോട്സ്വോൾഡിൽ തന്നെ മറ്റൊരു വാരാന്ത്യ വസതിയുമുണ്ട്. ഏകദേശം 8 മില്യൻ ഡോളറാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്. നവരാജദമ്പതികളായ ഹാരിയും മേഗൻ മാർക്കിലും താമസിക്കാനെത്തുന്നത് ബെക്കാമിന്റെ വാരാന്ത്യവസതിക്ക് സമീപത്തുള്ള വീട്ടിലേക്കാണ് എന്നതാണ് മറ്റൊരു കൗതുകം.

beckham-home-kids