Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡികാപ്രിയോയുടെ പുതിയ വീട്! വില കോടികൾ, പക്ഷേ...

dicaprio-home താരത്തിന്റെ മറ്റു വീടുകളിലെപ്പോലെ അമിത ആർഭാടങ്ങൾ ഒന്നും ലോസാഞ്ചലസിൽ വാങ്ങിയ പുതിയ വീട്ടിൽ കാണാനില്ല

ലോസാഞ്ചലസിലാണ് ഓസ്കർ ജേതാവും സുപ്രസിദ്ധ നടനുമായ ലിയോനാർഡോ ഡികാപ്രിയോയുടെ പുതിയ വീട്. 2016 ലാണ് റെവനന്റ് എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് താരത്തിന് ഓസ്കർ അവാർഡ് നൽകി ചലച്ചിത്രലോകം ആദരിച്ചത്. 

റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവമാവുകയാണ് താരം എന്നാണ് പുതിയ വാർത്ത. ഇതിന്റെ ഭാഗമായി 2017 ൽ 23 മില്യൺ ഡോളറിനു മാലിബുവിൽ ഒരു കടലോര ബംഗ്ലാവും ഡികാപ്രിയോ സ്വന്തമാക്കിയിരുന്നു. 2016 ൽ തന്റെ രണ്ടു വീടുകൾ അദ്ദേഹം മറിച്ചുവിൽക്കുകയും ചെയ്തിരുന്നു.

dicaprio-home-living

എന്നാൽ താരത്തിന്റെ മറ്റു വീടുകളിലെപ്പോലെ അമിത ആർഭാടങ്ങൾ ഒന്നും ലോസാഞ്ചലസിൽ വാങ്ങിയ പുതിയ വീട്ടിൽ കാണാനില്ല. മരങ്ങൾക്കും പച്ചപ്പിനുമിടയിൽ ഒളിഞ്ഞിരിക്കുകയാണ് തദ്ദേശീയ ശൈലിയിലുള്ള വീട്.

dicaprio-home-kitchen

അര ഏക്കറിൽ സ്ഥിതി ചെയുന്ന വീട്ടിൽ അഞ്ചു കിടപ്പുമുറികളുണ്ട്. എട്ടു ബാത്റൂമുകൾ, പുറത്തും അകത്തും ഊണുമുറികൾ, മോഡേൺ കിച്ചൻ, പൂൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. പുറത്ത് ധാരാളം മരങ്ങളും ഉദ്യാനവും കാണാം.

dicaprio-home-upper

വെള്ള നിറമാണ് ഇന്റീരിയറിൽ നിറയുന്നത്. അകംനിറയെ മരം കൊണ്ടുള്ള പാനലിങ് കാണാം. പുറത്തെ കാഴ്ചകളും പ്രകാശവും കാറ്റുമൊക്കെ വിരുന്നെത്താൻ ധാരാളം ജാലകങ്ങളും വീട്ടിൽ കാണാം. മിക്കയിടങ്ങളും വുഡൻ ഫ്ളോറിങ് ചെയ്തിരിക്കുന്നു. മുകൾനിലയിലെ ഒരു മുറി താരം യോഗ മുറിയും സ്റ്റഡി റൂമും ആക്കി മാറ്റി.

dicaprio-home-bed
dicaprio-home-bedroom

ഇംഗ്ലീഷ് സംഗീതജ്ഞനായ മോബിയിൽ നിന്നാണ് താരം വീട് വാങ്ങിയത്. 1920 ൽ നിർമിച്ച വീട്ടിൽ അടുത്തിടെ ചില പുതുക്കിപ്പണികൾ നടത്തിയിരുന്നു. 5 മില്യൺ ഡോളറാണ് വീടിന്റെ വില. അതായത് ഏകദേശം 33 കോടി രൂപ. സിനിമയ്ക്ക് പുറമെ ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി സംരക്ഷണ വിഭാഗവുമായി സഹകരിച്ചുള്ള താരത്തിന്റെ പ്രവർത്തങ്ങളും ആഗോള പ്രശംസ നേടിയിരുന്നു.