Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിപാഷയുടെ വീട് (അതോ ജിംനേഷ്യമോ)!

bipasha-fittness-home ജിംനേഷ്യത്തിനു വേണ്ടി മാത്രം ഒരു വീടോ?...ബിപാഷയുടെ മുംബൈയിലെ വീട് കണ്ടാൽ ആരും ചോദിച്ചു പോകും...

ബോളിവുഡിലെ ഫിറ്റ്നസ് ഫ്രീക്ക് ദമ്പതികളാണ് ബിപാഷ ബസുവും കരൺ സിങ് ഗ്രോവറും. 2016 ൽ വിവാഹം കഴിഞ്ഞ മുതൽ ഇരുവരും ഒരു വലിയ വീടിനായുള്ള തിരച്ചിലിൽ ആയിരുന്നു. ഒടുവിൽ ബാന്ദ്രയിൽ അവർ അത് കണ്ടെത്തി. ഇവിടെയെത്തുന്ന ആരെയും അതിശയിപ്പിക്കുന്നത് ഫിറ്റ്നസിനായി നീക്കിവച്ചിരിക്കുന്ന ഇടങ്ങളാണ്. ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും വീട്ടിലെ വിശാലമായ ഇടങ്ങളിൽ വ്യായാമം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവയ്ക്കാറുണ്ട്.  

വീട്ടിലേക്ക് സ്വാഗതമോതുന്നത് ടെക്സ്ചർ പെയിന്റ് ചെയ്ത കവാടമാണ്. ഓപ്പൺ ശൈലിയിൽ ലിവിങ്- ഡൈനിങ്,  മൂന്ന് കിടപ്പുമുറികൾ, ലളിതമായ അടുക്കള, വിശാലമായ ജിം ഏരിയ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഒരുക്കിയത്. മിനിമൽ ശൈലിയിലാണ് മിക്ക ഇടങ്ങളും ഒരുക്കിയത്. ഫോർമൽ ലിവിങ്ങിന്റെ ഒരു ഭിത്തി ഫോട്ടോ വോൾ ആക്കി മാറ്റി. ഇവിടം ബിപാഷയുടെയും കരണിന്റെയും വിവാഹചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. 

അഭിനേതാവ് എന്നതിലുപരി നല്ലൊരു ചിത്രകാരനും കൂടിയാണ് ഗ്രോവർ. ഇതിനായി വീട്ടിൽ ഒരു ഇടം നീക്കിവച്ചിരിക്കുന്നു. അതിഥികൾ എത്തുമ്പോൾ ഇവിടം സ്വീകരണമുറിയായും മാറ്റാം. ബാന്ദ്രയുടെ മനോഹരകാഴ്ചകളും ഇവിടെ ഇരുന്നു ആസ്വദിക്കാം. നിലത്ത് വുഡൻ ടൈലുകൾ വിരിച്ചു ആർട്ട് സ്‌പേസ് വേർതിരിച്ചിരിക്കുന്നു. 

painting-room

എർത്തി നിറങ്ങളാണ് ഇരുവരുടെയും കിടപ്പുമുറിയിൽ നിറയുന്നത്. ഇവിടെയും പുറത്തെ കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന ജാലകങ്ങൾ കാണാം.

വീടിന്റെ മുകൾനിലയിലാണ് ഫിറ്റ്നസ് സ്‌പേസ് ക്രമീകരിച്ചിരിക്കുന്നത്. സ്വകാര്യത ലഭിക്കുന്നതിനായി ചെടികൾ കൊണ്ട് ചുറ്റിനും മറച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി  ചുറ്റിനും ലൂവർ ജനാലകൾ നൽകിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കാറ്റും മഴയും നനഞ്ഞു ഇവിടെയിരുന്ന് നഗരക്കാഴ്ചകൾ ആസ്വദിക്കുന്നതാണ് ദമ്പതികളുടെ മറ്റൊരു ഇഷ്ടം. ചെറിയ തോതിൽ പച്ചക്കറി കൃഷിയും ഇരുവരും നടത്തുന്നുണ്ട്.

വീടിന്റെ മേൽക്കൂരയിൽ ടർഫ് വിരിച്ച് പാർട്ടി ഏരിയയും ഒരുക്കിയിട്ടുണ്ട്. ബോളിവുഡിലെ സുഹൃത്തുക്കൾ എത്തുമ്പോൾ ഇവിടം സജീവമാകും.