Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കള്ളത്തരം ഒടുവിൽ കണ്ടുപിടിച്ചു!

kardashians 7.8 മില്യൺ ഡോളറിനാണ് ബംഗ്ലാവ് ഇപ്പോൾ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഏകദേശം 52 കോടി രൂപ...

കീപ്പിങ് അപ്പ് വിത് കർദാഷിയൻസ്- അമേരിക്കയിൽ സൂപ്പർഹിറ്റ് ആയ ടിവി റിയാലിറ്റി ഷോയാണിത്. അതുവരെ മോഡലായി മാത്രം അറിയപ്പെട്ടിരുന്ന കിം കർദാഷിയാനെയും കുടുംബത്തെയും സെലിബ്രിറ്റി പദവിയിലേക്കുയർത്തിയത് ഈ ടിവി ഷോയാണ്. ഷോയിൽ കാണിച്ചിരുന്ന ബംഗ്ലാവും കർദാഷിയാൻ ബംഗ്ലാവ് എന്ന പേരിൽ പ്രശസ്തമായിരുന്നു. എന്നാൽ ഏതാണ്ട് 10 സീസണുകൾ ഒളിപ്പിച്ചു വച്ച ആ രഹസ്യം അടുത്തിടെ പരസ്യമായി.

ഷോയുടെ പ്രൊമോയിൽ കാണിക്കുന്ന ഈ വീട് കർദാഷിയാൻ ദമ്പതികൾ താമസിക്കുന്ന വീടല്ല...   

kardashians-tv-home–exterior

ലൊസാഞ്ചലസിൽ 1983 ൽ നിർമിച്ച ബംഗ്ലാവാണിത്. ഇറ്റാലിയൻ വാസ്തുശൈലിയിൽ നിർമിച്ച ബംഗ്ലാവിനു 7800 ചതുരശ്രയടിയാണ് വിസ്തീർണം.ആഡംബരം നിറയുന്ന അകത്തളങ്ങളുള്ള വീട്ടിൽ ഏഴ് കിടപ്പുമുറികളുണ്ട്. ചില ടിവി സീരിയലുകളിലും ഈ വീട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

keeping-up-with-the-kardashians-tv-home

17–ാം നൂറ്റാണ്ടിലെ ആന്റിക് മൂല്യമുള്ള ഷാൻലിയറുകളും, വോൾപേപ്പറുകളും അകത്തളങ്ങൾക്ക് പ്രൗഢി പകരുന്നു. വെനീഷ്യൻ ശൈലിയിലാണ് ഭിത്തികളും സീലിങ്ങും പ്ലാസ്റ്ററിങ് ചെയ്തത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലിൽ കൊത്തിയെടുത്ത ഒരു ഫൗണ്ടനും ഇവിടുത്തെ ആകർഷണമാണ്.

kardashians-tv-home–pool

ലിവിങ്, ഡൈനിങ്ങിനു പുറമെ ബില്യാർഡ്‌സ് റൂം, 2000 കുപ്പികൾ സൂക്ഷിക്കാൻ കഴിയുന്ന വൈൻ സെല്ലാർ എന്നിവയും ബംഗ്ലാവിൽ ഒരുക്കിയിട്ടുണ്ട്. 7.8 മില്യൺ ഡോളറിനാണ് ബംഗ്ലാവ് ഇപ്പോൾ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഏകദേശം 52 കോടി രൂപ... സെലിബ്രിറ്റി ഹോം എന്നപേരിൽ പഴയ വീട് കാണിച്ച് തെറ്റിദ്ധരിപ്പിച്ചതിൽ ഷോയുടെ ആരാധകരും രോഷാകുലരാണ് എന്നാണ് വാർത്ത.