Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം പോലെ സംഭവബഹുലം; സഞ്ജയ് ദത്തിന്റെ വീട്

sanjay-home-family കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം വീട്ടിൽ ചെലവഴിക്കുന്ന നിമിഷങ്ങൾ ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.

സംഭവബഹുലമായ തന്റെ ജീവിതം പറയുന്ന സഞ്ജു എന്ന ചിത്രം ബോക്സ് ഓഫിസിൽ തകർത്തോടുന്നതിന്റെ സന്തോഷത്തിലാണ് സഞ്ജയ് ദത്ത്. മുംബൈയിലെ സെലിബ്രിറ്റി കോളനിയായ പാലി ഹിൽസിലെ പ്രൗഢഗംഭീരമായ ബംഗ്ലാവിലാണ് സഞ്ജയ് ദത്തും കുടുംബവും താമസിക്കുന്നത്. 

ഭാര്യ മാന്യത, മക്കളായ ഷഹ്‌റാനും ഇഖ്‌റയും കൂടി ചേരുമ്പോൾ വീട് പൂർണമാകുന്നു. വീടിന്റെ ഇന്റീരിയറിലും പതിഞ്ഞിരിക്കുന്നത് മാന്യതയുടെ കയ്യൊപ്പാണ്. 

sanjay-dutt-home-inside

പുറത്തെ മനോഹരകാഴ്ചകളിലേക്ക് തുറക്കുന്ന വിശാലമായ ഗ്ലാസ് ജാലകങ്ങളാണ് ബംഗ്ലാവിന്റെ ഹൈലൈറ്റ്. മുന്തിയ മാർബിൾ പാകിയ നിലങ്ങൾ, വുഡൻ പാനലിങ്ങും കോൺക്രീറ്റ് ടെക്സ്ചറും ചെയ്ത ഭിത്തികൾ എന്നിവ വീടിനകം അലങ്കരിക്കുന്നു. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ നിർമിച്ച ഊണുമേശ മഹാഗണി കൊണ്ടാണ്.

sanjay-flat

സഞ്ജുവിന്റെ ജീവിതത്തിലെ നാൾവഴികൾ ഭിത്തിയിൽ ഫോട്ടോ വോൾ ആയി നിറയുന്നു. ബോളിവുഡിലെ ഒരുകാലത്തെ സൂപ്പർതാരങ്ങളായിരുന്ന അച്ഛൻ സുനിൽ ദത്തിന്റെയും അമ്മ നർഗീസ് ദത്തിന്റെയും ഓർമകളെ ചിത്രങ്ങളിലൂടെ ഇവിടെ നിലനിർത്തിയിരിക്കുന്നു. ഒരു ജിംനേഷ്യവും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. പൂജാമുറിക്കും വീട്ടിൽ കേന്ദ്രസ്ഥാനം നൽകിയിരിക്കുന്നു. 

sanjay-pooja

കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം വീട്ടിൽ ചെലവഴിക്കുന്ന നിമിഷങ്ങൾ ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. താൻ ജയിലിൽ ആയിരുന്ന കാലത്തും വീട് നോക്കി നടത്തിയത് മാന്യതയാണ്‌. അതുകൊണ്ടുതന്നെ മാന്യതയാണ്‌ വീടിന്റെ മേലധികാരി എന്ന് സഞ്ജു സാക്ഷ്യപ്പെടുത്തുന്നു.