കയ്‌ലിയുടെ ആഡംബര ബംഗ്ലാവ്, വിലയോ...

സെലിബ്രിറ്റി താരം കിം കർദാഷിയാന്റെ അർധസഹോദരി കൂടിയാണ് കയ്‌ലി ജെന്നർ. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് കയ്‌ലി ജെന്നർ. 2016 ൽ ആരംഭിച്ച കയ്‌ലി കോസ്മെറ്റിക്സ് എന്ന കമ്പനിയുടെ വിറ്റുവരവ് 630 മില്യൺ ഡോളറിനു മേലെയാണ്. കയ്‌ലിയുടെ ആകെ സമ്പാദ്യമോ 900 മില്യൺ ഡോളറിനു മേലെയും! തന്റെ ചൂടൻ ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. സെലിബ്രിറ്റി താരം കിം കർദാഷിയാന്റെ അർധസഹോദരി കൂടിയാണ് കയ്‌ലി ജെന്നർ. 

കോസ്മറ്റിക് ബിസിനസിന് പുറമെ റിയൽ എസ്റ്റേറ്റ് മേഖലയിലും കയ്‌ലിക്ക് നിക്ഷേപമുണ്ട്. ഇതിനുദാഹരണമാണ് അടുത്തിടെ ലൊസാഞ്ചലസിൽ കയ്‌ലി വാങ്ങിയ ആഡംബര ബംഗ്ലാവ്. 13200 ചതുരശ്രയടി വിസ്‌തീർണമുള്ള ബംഗ്ലാവിൽ എട്ടു കിടപ്പുമുറികളും 11 ബാത്റൂമുകളുമുണ്ട്. വിശാലമായ കിച്ചൻ, മസാജ് റൂം, ഹോം തിയേറ്റർ, ജിം, സ്വിമ്മിങ് പൂൾ എന്നിവയെല്ലാമുണ്ട്. 

മുന്തിയ മാർബിളാണ് നിലത്തു വിരിച്ചിരിക്കുന്നത്. ലക്ഷങ്ങൾ വിലയുള്ള പെയിന്റിങ്ങുകൾ, ക്യൂരിയോകൾ എന്നിവയും മുറികളെ അലങ്കരിക്കുന്നു. പുറത്തെ മനോഹരകാഴ്ചകളിലേക്ക് മിഴി തുറക്കുന്ന ജാലകങ്ങളും ബാൽക്കണിയും വീടിന്റെ സവിശേഷതയാണ്. 12 മില്യൺ ഡോളറാണത്രേ ഏകദേശ മൂല്യം. അതായത് ഏകദേശം 82 കോടിയോളം രൂപ.