Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിൽ പുതിയ വീട്; സന്തോഷം പങ്കുവച്ച് സണ്ണിയും ഭർത്താവും

sunny-leone-mumbai-home ബോളിവുഡിൽ കൂടുതൽ സജീവമാകുന്നതിന്റെ ഭാഗമായാണ് താരം മുംബൈയിൽ വീട് വാങ്ങിയതെന്നാണ് വാർത്ത.

മുംബൈയിലെ പുതിയ വീട്ടിൽ വിനായക ചതുർഥി ആഘോഷിച്ച് ബോളിവു‍ഡ് നടി സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും. ഒരേക്കർ സ്ഥലത്തെ പുതിയ വീടിന്റെ അകത്തളക്കാഴ്ചകളും സണ്ണി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ബോളിവുഡിൽ കൂടുതൽ സജീവമാകുന്നതിന്റെ ഭാഗമായാണ് താരം മുംബൈയിൽ  വീട് വാങ്ങിയതെന്നാണ് വാർത്ത.

സന്തോഷവാർത്ത പങ്കുവെച്ച് സണ്ണി കുറിച്ചതിങ്ങനെ... 

വിനായകചതുർഥി ആഘോഷിക്കേണ്ടതെങ്ങനെയെന്നോ ആചാരങ്ങളെക്കുറിച്ചോ അറിയില്ല. ഞാനും ഡാനിയേലും മുംബൈയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയാണ് ആഘോഷിക്കുന്നത്.

ചെരിപ്പുകളുടെ വലിയൊരു ശേഖരമുണ്ട് സണ്ണിക്ക്. പുതിയ വീട്ടിൽ തന്റെ ചെരിപ്പുകൾ സൂക്ഷിക്കാൻ വലിയൊരു  ഷൂ റാക്ക് നിർമിച്ചു നൽകിയ ഡിസൈനർക്ക് നന്ദി പറഞ്ഞുകൊണ്ട് സണ്ണി ഒരു വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം തന്റെ മുപ്പത്തിയാറാം പിറന്നാളിന് ലൊസാഞ്ചലസിൽ ആഡംബര ബംഗ്ലാവും സണ്ണി വാങ്ങിയിരുന്നു. അഞ്ചു കിടപ്പുമുറികളും ഹോം തിയറ്ററും സ്വിമ്മിങ് പൂളും വിശാലമായ ഗാർഡനും നിറഞ്ഞതാണ് ബംഗ്ലാവ്. കലിഫോർണിയയിലെ ലേക്ക് ഫോറസ്റ്റിലും ദമ്പതികൾക്ക് സ്വന്തമായി വീടും പ്രൊഡക്ഷൻ ഓഫീസുമുണ്ട്.