sections
MORE

ഫെയ്‌സ്ബുക്കിനെക്കാൾ വിചിത്രം; ഇത് മാർക്ക് സക്കർബർഗിന്റെ വീട്!

mark-zuckerberg-palo-alto-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിലാണ് ഫെയ്സ്ബുക് സ്ഥാപകന്‍ മാർക്ക് സക്കര്‍ബര്‍ഗിന്റെ സ്ഥാനം. എങ്കിലും തന്റെ വരുമാനത്തിന്റെ 90 ശതമാനവും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മാർക്ക് മാറ്റിവച്ചിട്ടുണ്ട്. 

നിരവധി വീടുകള്‍ മാര്‍ക്കിനു അമേരിക്കയില്‍ സ്വന്തമായുണ്ട്. എന്നാല്‍ നോര്‍ത്ത് കലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോയിലുള്ള അദ്ദേഹത്തിന്റെ കൊട്ടാരസമാനമായ വീടാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. മെൻലോ പാര്‍ക്കിലെ ഫെയ്സ്ബുക് ആസ്ഥാനത്ത് നിന്നും വെറും പത്തുമിനിറ്റ് ദൂരം മാത്രമാണ് ഈ വീട്ടിലേക്കുള്ളത്. പ്രകൃതിയോടു ഏറ്റവും ഇണങ്ങിചേര്‍ന്നിരിക്കുന്ന ഒരിടമാണ് സക്കര്‍ബര്‍ഗിന്റെ ഈ വീട്.

mark-zuckerberg-home-gaseebo

2011 ല്‍ ഏഴു മില്യന്‍ ഡോളര്‍ മുടക്കിയാണ് മാര്‍ക്ക് ഈ വീട് വാങ്ങിയത്. അതായത് കാമുകി പ്രിസില്ല ചാനിനെ വിവാഹം ചെയ്യുന്നതിന് ഏകദേശം ഒരു വർഷം മുന്‍പ്.  

5617 ചതുരശ്രയടി വലിപ്പമുള്ള വീട്ടില്‍ അഞ്ചു വലിയ കിടപ്പറകളും ബാത്ത്റൂമുകളുമുണ്ട്. ഈ വീടിനു സമീപത്തായി തന്നെ മറ്റു നാല് വീടുകള്‍ മാര്‍ക്ക് സ്വന്തമാക്കിയിട്ടുണ്ട് എന്നത് വേറെ കാര്യം. മനോഹരമായ ചുറ്റുപാടുകള്‍ ചേര്‍ന്നതാണ് ഈ വീട്. പുറത്ത് സമയം ചിലവിടാന്‍ ഒരു പൂള്‍ , കൃത്രിമമായി നിര്‍മ്മിച്ച ഒരു കുളം എല്ലാമുണ്ട് ഇവിടെ. മാര്‍ക്കിന്റെ അടുത്ത കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഓഫീസിലെ സഹപ്രവര്‍ത്തകര്‍ക്കും ഒത്തുചേരാനും പാര്‍ട്ടി നടത്താനും ഇവിടെ യഥേഷ്ടം ഇടമുണ്ട്. 

mark-zuckerberg-home-interior

പഴമ തോന്നിക്കുന്ന ഫര്‍ണിച്ചറുകളാണ് മാര്‍ക്ക് തന്റെ വീട്ടിനുള്ളിലേക്ക് വാങ്ങിയിരിക്കുന്നത്. ഇത് വീടിനു ഒരു ഹോംലി ഫീല്‍ തന്നെ നല്‍കുന്നുണ്ട്.

mark-zuckerberg-home-sitout

ഈ വീടിന്റെ ഏറ്റവും വലിയ സവിശേഷത മാസ്റ്റര്‍ ബെഡ്റൂം തന്നെയാണ്. ഹീറ്റഡ് ഫ്ലോറും ഒപ്പുലന്റ്റ് മാര്‍ബിളും ഒരു ആകര്‍ഷണം. ബാത്ത്റൂം ആണെങ്കില്‍ സര്‍വ്വസജ്ജീകരണങ്ങളും ഉള്ളത്. ശരിക്കും ഒരു സ്പാ സെന്റര്‍ പോലെയാണ് ഈ കിടപ്പറ.

ടെക്കിയായ മാര്‍ക്കിന്റെ വീട്ടില്‍ ടെക്നോളജി ഇല്ലെങ്കില്‍ വീട് അപൂര്‍ണ്ണം ആണല്ലോ. സക്കര്‍ബര്‍ഗിന്റെ പുതിയ വീട് നിയന്ത്രിക്കുന്നത് ജാര്‍വിസ് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനാണ്. വീട്ടില്‍ താമസിക്കുന്നവരുടെ അഭിരുചികള്‍ മനസിലാക്കി, അതിനനുസരിച്ച് പെരുമാറുന്ന വിവിധ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. ഫെയ്‌സ്ബുക്കിന്റെ ജാര്‍വിസ്, ഗൂഗിള്‍ ഹോം, ആമസോണ്‍ എക്കോ, സാംസങ്ങ് സ്മാര്‍ട്ട് തിംഗ്‌സ്, ബെല്‍കിന്‍ വെമോ എന്നിവയെല്ലാം ആ ഗണത്തില്‍ വരുന്നവയാണ്. 

നടന്‍ മോര്‍ഗന്‍ ഫ്രീമാന്റെ ശബ്ദത്തിലാണ് മാര്‍ക്കിന്റെ വീട്ടില്‍ ജാര്‍വിസ് സംസാരിക്കുക. വീട്ടിലേക്ക് വരുന്ന അതിഥികളെ വരെ തിരിച്ചറിയാനും ഇതിനു സാധിക്കും. ശക്തിയേറിയ വോയിസ് , ഇമേജിങ് സെൻസിങ് ഇതിനുണ്ട്. മാര്‍ക്കിന്റെ മൂത്ത മകള്‍ മാക്സിമയെ രാവിലെ ഉണര്‍ത്തുന്നത് പോലും ജാര്‍വിസ് ആണ്. ലൈറ്റുകള്‍, വാതിലുകള്‍, ഊഷ്മാവ് തുടങ്ങിയവയൊക്കെ ഇതില്‍ നിയന്ത്രിക്കുന്നുണ്ട്. അടുത്തിടെ വീട്ടിലെ ചില വിഡിയോകള്‍ മാര്‍ക്ക് പങ്കുവെച്ചിരുന്നു. ഇതില്‍ തന്റെ വീട്ടില്‍ ജാര്‍വിസ് നിര്‍വഹിക്കുന്ന പങ്ക് എന്തൊക്കെയാണെന്ന് മാര്‍ക്ക് വെളിപ്പെടുത്തിയിരുന്നു. 

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA