ADVERTISEMENT

ആഡംബര ഭവനങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ മുന്നിലാണ് ബോളിവുഡ് താരങ്ങൾ. മുംബൈയിലെ ജൂഹു പോലെയുള്ള സ്ഥലങ്ങൾ സെലിബ്രിറ്റി കോളനികളായാണ് അറിയപ്പെട്ടുന്നത്. ഇപ്പോൾ ദക്ഷിണേന്ത്യൻ താരങ്ങളും മുംബൈയിൽ വീടുകൾ വാങ്ങിക്കൂട്ടുകയാണ്. അതിൽ വില കൊണ്ട് ശ്രദ്ധേയമാവുകയാണ് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ തമന്ന ഭാട്ടിയയുടെ പുതിയ വീട്. നിലവിലുള്ളതിന്‍റെ ഇരട്ടി വിലനല്‍കിയാണ് മുംബൈയിലെ വെർസോവയില്‍ തമന്ന തന്‍റെ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.   

കടലിനോട് ചേർന്നാണ് തമന്നയുടെ പുതിയ ആഡംബര ഫ്ലാറ്റ്. 22 നിലയുള്ള കെട്ടിടത്തിന്‍റെ പതിനഞ്ചാം നിലയാണ് താരം ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 16 കോടിയോളം രൂപയാണ് തമന്ന ഇതിനായി ചെലവഴിച്ചത് എന്നാണ് വാർത്തകൾ. രജിസ്ട്രേഷനായി ഒരു കോടിയോളം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ ഒടുക്കി.

ഫ്ലാറ്റിന്‍റെ ഉള്ളിൽ എവിടെ നിന്ന് നോക്കിയാലും കടൽ കാണാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. 2 കോടിയോളം രൂപ ചെലവഴിച്ചാണ് അകത്തളങ്ങൾ അണിയിച്ചൊരുക്കിയത്. ആധുനിക സ്മാർട്ട് ഹോം സൗകര്യങ്ങൾ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. താമസിക്കുന്നവരുടെ ആവശ്യാനുസരണം അകത്തളങ്ങൾ തനിയെ ക്രമീകരിക്കുമത്രേ! തമന്നയുടേയും അമ്മയുടേയും പേരിലാണ് ഫ്ലാറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം രണ്ട് കാർ പാർക്കിങ് സ്ലോട്ടുകളും ഇവർ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ചുരുക്കത്തിൽ 18 കോടി രൂപയോളമാണ് താരം സ്വപ്നഭവനത്തിനായി ചെലവഴിച്ചിരിക്കുന്നത്. എന്നാൽ വാർത്തകളോടൊന്നും തമന്ന പ്രതികരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com