sections
MORE

പുതിയ വീട് സ്വന്തമാക്കി ജസ്റ്റിന്‍ ബീബര്‍; വില ഏകദേശം 55 കോടി രൂപ!

justin-bieber-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ആഡംബര വീടുകൾ വാങ്ങിക്കൂട്ടുക സെലിബ്രിറ്റികളുടെ ഇടയിൽ പതിവാണല്ലോ. അക്കൂട്ടത്തിലെ പുതിയ മുഖമാണ് ലോകപ്രശസ്ത പോപ്‌ താരം ജസ്റ്റിൻ ബീബർ. ഏകദേശം എട്ടു മില്യന്‍ ഡോളര്‍ വിലമതിക്കുന്ന അത്യാഡംബരവീട്ടിലേക്കാണ് ജസ്റ്റിന്‍ ബീബറും ഭാര്യ ഹെയ്ലി ബ്ലാഡ്വിനും ഈ വർഷം താമസം മാറിയത്. അതായതു ഏകദേശം 55 കോടി രൂപ!

justin-biber-heyli

സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ബീബര്‍, വീടിന്റെ പുറംകാഴ്ചകൾ പങ്കുവച്ചിട്ടില്ല. പകരം അകത്തളങ്ങളുടെ ചെറുദൃശ്യങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. എങ്കിലും നിമിഷനേരം കൊണ്ടാണ് സംഗതി ആരാധകര്‍ ഏറ്റെടുത്തത്.

justin-bieber-inside-house

അമിതമായി ആര്‍ഭാടങ്ങള്‍ നിറയ്ക്കാത്ത എന്നാല്‍ ക്ലാസ്സിക് ലുക്ക് ഉള്ളതാണ് ബീബറിന്റെ ലിവിങ് റൂം. വുഡന്‍ ഫ്ലോറിങ്ങും ഗ്ലാസ്‌ ഡോറുകളും ചിത്രത്തില്‍ കാണാം. മറ്റൊരു ചിത്രത്തില്‍ കട്ടിലിനു എതിരായി വലിയ ഫ്ലാറ്റ് ടിവി, ക്ലോത്തിങ് ഏരിയ എന്നിവ കാണാം. 

1930 ലാണ് ബെവേര്‍ലി ഹില്‍സിലെ ഈ വീട് നിർമ്മിക്കപ്പെട്ടത്. പിന്നീട് ഈ വീട് പുതുക്കിപ്പണിതിരുന്നു. മോഹവിലയ്ക്കു വാങ്ങിയശേഷം ബീബറും വീട് മോടി പിടിപ്പിച്ചിരുന്നു. മനോഹരമായ പൂള്‍, വിശാലമായ  പൂന്തോട്ടം എന്നിവയും ഇവിടെയുണ്ട്. അഞ്ചു ബെഡ്റൂം, ഏഴ് ബാത്ത്റൂം, സിനിമാറൂം, ബാര്‍ എന്നിവയും ഉള്ളില്‍ സജ്ജം. 

justin-bieber-home-pool

ഇവിടേക്ക് ചേക്കേറും മുൻപ് ലൊസാഞ്ചലസിലെ ടോലുക ലേക്കിന് സമീപത്തെ കൊട്ടാരസാദൃശ്യമായ വാടകവീട്ടിലായിരുന്നു ഇരുവരുടെയും വാസം. മാസം 100,000 ഡോളറായിരുന്നു  അവിടെ വാടക. ഏകദേശം 70 ലക്ഷം രൂപ! കാനഡയിലെ ഒന്റാറിയോയില്‍ 101 എക്കര്‍ വരുന്ന വീടും സ്ഥലവും ബീബറിനുണ്ട്.

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA