sections
MORE

ഒരുവർഷം തികച്ചില്ല, 46 കോടിയുടെ ആഡംബര വീട് വിറ്റു പ്രിയങ്കയും നിക്ക് ജോനാസും

priyanka-chopra-nick
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

നടി പ്രിയങ്ക ചോപ്രയും ഗായകൻ നിക് ജോനാസും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വന്നുതുടങ്ങിയ കാലം മുതല്‍ ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത് വിവാഹശേഷം രണ്ടാളും എവിടെയാകും സ്ഥിരതാമസം എന്നായിരുന്നു. കാരണം ടെക്സസില്‍ നിക്കിനും മുംബൈയില്‍ പ്രിയങ്കയ്ക്കും സ്വന്തമായി വീടുകളുണ്ട്. പക്ഷേ ഇരുവരും ഇവിടെ ഒന്നുമല്ല താമസം ആരംഭിച്ചത്. ലൊസാഞ്ചലസിലെ ബെവര്‍ലി ഹില്‍സില്‍ 6.5 മില്യന്‍ ഡോളര്‍ (ഏകദേശം 46  കോടി രൂപ) മുടക്കി നിക്ക് വാങ്ങിയ വീട്ടിലായിരുന്നു ഇരുവരും കുടുംബം ആരംഭിച്ചത്.

Priyanka-Nick-Beverly-home

പ്രിയങ്കയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച ശേഷം ഏപ്രില്‍ 2018 ലാണ് നിക്ക് വീട് വാങ്ങുന്നത്. കഴിഞ്ഞ വർഷം ഡിസംബറോടെയാണ് ഇരുവരും ഇവിടേക്ക് താമസം മാറിയത്. ആ വീടാണ് ദാ ഇപ്പോള്‍ വില്‍പന നടത്തിയത്. 6.9 മില്യന്‍ ഡോളര്‍ വിലയിട്ടാണ് നിക്ക് വില്‍പനയ്ക്ക് വച്ചതും. ഇത്ര പെട്ടെന്ന് വീട് വിൽക്കാനുള്ള കാരണം വ്യക്തമല്ല.

Priyanka-Nick-Beverly-living

കലിഫോര്‍ണിയയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സ്ഥലത്താണ് ഈ വീടിരിക്കുന്നത്. ജെന്നിഫര്‍ ലോറന്‍സ്, ടെയ്ലര്‍ സ്വിഫ്റ്റ് എന്നിവരുടെ വീടുകള്‍ സമീപമാണ്. 90210 എന്ന ടിവി സീരീസിലൂടെ പ്രശസ്തമാണ് അഞ്ച് കിടപ്പറയുള്ള ഈ വീട്. ഏതാണ്ട് 4,129 ചതുരശ്രയടിയാണ് വിസ്തീര്‍ണ്ണം.

Priyanka-Nick-Beverly-bed

വൈറ്റ് ഓക്ക് ഫ്ലോറിങ്ങില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാണ് ഈ വീട്. ചുറ്റിലുമുള്ള പച്ചപ്പിലേക്ക് തുറക്കുന്ന ഗ്ലാസ് ജാലകങ്ങളാണ് വീടിന്റെ ഹൈലൈറ്റ്. ഫിറ്റ്നസ് ഫ്രീക്കുകളായ ഇരുവർക്കുംവേണ്ടി  ജിം, സ്വിമ്മിങ് പൂൾ എന്നിവയും ഒരുക്കിയിരുന്നു. ഇപ്പോള്‍ ഉള്ള വീട് വിറ്റശേഷം സങ്കൽപത്തിനു  അനുസരിച്ചുള്ള വീട് തേടി നടക്കുകയാണ് പ്രിയങ്കയും നിക്കും. 

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA