sections
MORE

പാട്ട്, ഡാൻസ്, പച്ചപ്പ്; നടി ജാക്വിലിന്റെ മുംബൈയിലെ വീട്

jacquelin-house
SHARE

ഒരു അരയന്നത്തെ പോലെയാണ് ബോളിവുഡ് നടി ജാക്വിലിൻ ഫെര്‍ണാണ്ടസ് എന്ന് സൗന്ദര്യാരാധകര്‍ പറയാറുണ്ട്‌. അതുപോലെതന്നെ സുന്ദരമാണ് ജാക്വിലിന്റെ മുംബൈയിലെ വീട്.  ഷൂട്ടിങ് തിരക്കുകള്‍ ഇല്ലാത്തപ്പോള്‍ എല്ലാം ജാക്വിലിൻ, അരുമയായി വളർത്തുന്ന രണ്ടു പൂച്ചകളോടൊപ്പം ഇവിടുണ്ടാകും. ഒപ്പം ഒരുപറ്റം കൂട്ടുകാരും. ശ്രീലങ്കയില്‍ നിന്നും ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാനെത്തിയ ആളാണ്‌ ജാക്വിലിൻ. ഷൂട്ടിങ് തിരക്കുകള്‍ മൂലം മുംബൈയില്‍ തന്നെ സ്ഥിരതാമസമാക്കേണ്ടി വന്ന സമയത്താണ് താരം ഇവിടെ വീട് സ്വന്തമാക്കുന്നതും. തന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് ജാക്വിലിൻ വീടിന്റെ ഓരോ മുക്കും മൂലയും ഒരുക്കിയിരിക്കുന്നത്. ഫ്ലാറ്റിൽ ചെലവഴിക്കുന്ന സമയത്തെ ചിത്രങ്ങളും വിഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. 

വീടിനു മുഴുവനായി തൂവെള്ള തീമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വെള്ളയും ഗ്രേയും ചേര്‍ന്ന നിറമാണ് ഫ്ലോറിന്. പിങ്ക് പേള്‍ നിറം ഇടകലര്‍ന്ന സോഫ സെറ്റുകള്‍, പെയിന്റിംഗുകള്‍, വാള്‍ പേപ്പറുകള്‍ എന്നിവ ഈ ഫ്ലാറ്റിന്റെ ലുക്ക് തന്നെ വ്യത്യസ്തമാക്കുന്നുണ്ട്. എവിടെ നോക്കിയാലും ഈ ഫ്ലാറ്റില്‍ ചെടികളുണ്ട്‌. സംഗീതം നൃത്തം..ഇതാണ് ജാക്വിലിന്റെ പാഷന്‍ ..ഇതിനു രണ്ടും ഈ ഫ്ലാറ്റില്‍ ആവോളം സ്ഥലമുണ്ട്. ഒരു പ്രൈവറ്റ് ഡാന്‍സ് സ്റ്റുഡിയോ, മ്യൂസിക് സിസ്റ്റം,ഗിറ്റാര്‍ എല്ലാം ഫ്ലാറ്റില്‍ ഉണ്ട്.

മനോഹരമായ ബാല്‍ക്കണിയാണ് മറ്റൊരു പ്രത്യേകത. ഇവിടെ ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഉണ്ട്. വലിയ ഗ്ലാസ്‌  ജാലകങ്ങളുള്ള ബാല്‍ക്കണിയില്‍ സുഹൃത്തുക്കളുമായി സമയം ചെലവിടാന്‍ സിറ്റിങ് സ്‌പേസും ബീൻ ബാഗും ഒരുക്കി. ഭിത്തിയോട് ചേര്‍ന്ന് ഒരു ചെറിയ ബുക്ക് ഷെല്‍ഫ്, ഒരു ഏണി എന്നിവയും ക്രമീകരിച്ചു.

വലുപ്പമേറിയ ലിവിങ് റൂമാണ് മറ്റൊരു ആകര്‍ഷണം. വെള്ള, പേള്‍ നിറങ്ങളാണ് ഇവിടെ ഹൈലൈറ്റ്. ധാരാളം വെളിച്ചം ഉള്ളിലേക്ക് കടക്കുന്ന തരത്തിലാണ് ഇവിടം. മനോഹരമായ റൂഫിങ്, ലൈറ്റിങ് എന്നിവയുമുണ്ട്. ബോളിവുഡ് താരങ്ങളുടെ പ്രിയ ഡിസൈനര്‍ ആശിഷ് ഷായാണ് ഈ ഫ്ലാറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒരു 'മിനി പാരിസ് 'എന്നാണ്  ജാക്വിലിന്റെ വീടിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.

jacquelin-house-inside

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA