sections
MORE

അനാർക്കലിയുടെ സിനിമാവീട്; കുമ്പളങ്ങി അമ്മയുടെയും! വിഡിയോ

SHARE

കലൂർ ദേശാഭിമാനി റോഡിലാണ് നടി അനാർക്കലി മരിയ്ക്കാരുടെ വീട്. ഒരു സിനിമാതാരത്തിന്റെ വീട് എന്ന പകിട്ടൊന്നും തോന്നിക്കാത്ത ഇരുനിലവീട്. പക്ഷേ ഈ വീടിനും വീട്ടുകാർക്കും സിനിമയുമായി ബന്ധപ്പെട്ട് പറയാൻ നിരവധി കഥകളുണ്ട്. അച്ഛൻ നിയാസ് മരിക്കാർ വർഷങ്ങളായി ഫാഷൻ, സിനിമ ഫൊട്ടോഗ്രഫറാണ്. വീടിന്റെ മുകൾനില സ്റ്റുഡിയോയും. നയൻ‌താര മുതലുള്ള സൂപ്പർതാരങ്ങൾ വീട്ടിൽ ഷൂട്ടിനായി എത്തിയിട്ടുണ്ട്.

അനാർക്കലിയുടെ മൂത്ത സഹോദരി ലക്ഷ്മിയാണ് വർഷങ്ങൾക്ക് മുൻപ് ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. നമ്പർ 21 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി അരങ്ങേറ്റം. പിന്നെയും ബാലതാരമായി ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ സഹസംവിധായികയാണ്. വർഷങ്ങൾക്ക് ശേഷം ആനന്ദത്തിലൂടെ അനാർക്കലിയും സിനിമയിലെത്തി. തുടർന്ന് ചെയ്ത ഉയരെ ശ്രദ്ധിക്കപ്പെട്ടു. അമ്മ ലാലിയാണ് വീട്ടിലും സിനിമയിലും പുതുമുഖം. കുമ്പളങ്ങി നൈറ്റ്‌സിലെ അമ്മവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. വീടിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയതും ലാലിയാണ്. 

anarkali-marikar-family

6 സെന്റ് സ്ഥലം മാത്രമാണുള്ളത്. ഞങ്ങൾക്കാണെങ്കിൽ കുന്നോളം ആഗ്രഹങ്ങളും ഉണ്ടായിരുന്നു. വലിയ മതിൽ കെട്ടരുത്, ഭർത്താവിന് മുകൾനിലയിൽ സ്റ്റുഡിയോ വേണം, എനിക്കൊരു ലൈബ്രറി വേണം...അങ്ങനെ ഒരുപാട് അഭിലാഷങ്ങളുടെ പൂർത്തീകരണമാണ് ഈ വീട്. ആർക്കിടെക്ടുകൾ കുറെ പ്ലാൻ വരച്ചിട്ടും ഞങ്ങൾക്ക് തൃപ്തിയായില്ല. അവസാനം ഞാൻ തന്നെയാണ് ഇഷ്ടങ്ങൾ ഉൾക്കൊള്ളിച്ച് പ്ലാൻ വരച്ചതും അകത്തളങ്ങൾ ഡിസൈൻ ചെയ്തതും. കോസ്റ്റ് ഫോർഡാണ്‌ നിർമാണം നടത്തിയത്.

anarkali-marikar-house-view

പ്രത്യേകതരം മഡ് ബ്രിക്ക് കൊണ്ടാണ് ഭിത്തികൾ കെട്ടിയത്. ഉള്ളു പൊള്ളയായ ഈ കട്ടകൾ ചൂടിനെ പ്രതിരോധിക്കുന്നു. അതിനാൽ അത്തളങ്ങളിൽ എപ്പോഴും നല്ല തണുപ്പ് നിലനിൽക്കുന്നു. പരിപാലനം വളരെ കുറവ് മതി. പെയിന്റ് അടിക്കേണ്ട എന്ന ലാഭവുമുണ്ട്. 

ചെറിയ സ്വീകരണമുറിയിൽ ആദ്യം നോട്ടമെത്തുക പഴമയുടെ സ്പർശമുള്ള കിളിവാതിലിലേക്കാണ്. വീടുപണി സമയത്ത് പ്രത്യേകം അളവെടുത്ത് വാങ്ങിയതാണിത്. ഉയരെ സിനിമയുടെ നൂറാം ദിനത്തോട് അനുബന്ധിച്ച് ലഭിച്ച ട്രോഫിയാണ് പിന്നെ സ്വീകരണമുറിയിലെ താരം.

anarkali-marikar

സ്വീകരണമുറിയിൽ നിന്നും പ്രവേശിക്കുക തുറസായ നയത്തിൽ ഒരുക്കിയ ഹാളിലേക്കാണ്. ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഇവിടെ പരസ്പരം ബന്ധപ്പെട്ട് നിലകൊള്ളുന്നു. താഴത്തെ നിലയിൽ ടൈലും മുകൾനിലയിൽ തറയോടും വിരിച്ചു.

anarkali-marikar-house-dine

ഫാമിലി ലിവിങ്ങിൽ ടിവി കാണാനായി നൽകിയ തൂക്കുകട്ടിലാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. അനാർക്കലിയുടെ ഫേവറിറ്റ് ഇടമാണിത്. 

anarkali-marikar-family-living

ഇതിനു പിന്നിലായി ട്രോഫികൾ സൂക്ഷിക്കുന്ന സ്റ്റാൻഡും ഒരു ഫോട്ടോ വോളും ക്രമീകരിച്ചു. കുമ്പളങ്ങി നൈറ്റ്സ് 100 ദിനം പിന്നിട്ടപ്പോൾ ആഘോഷച്ചടങ്ങിൽ ലാലിക്ക് ലഭിച്ച ട്രോഫിയാണ് ഇവിടെ ശ്രദ്ധേയം. ഒരു പങ്കായത്തിന്റെ ആകൃതിയിലാണ് ഈ ട്രോഫി.

anarkali-house-photo-wall

താഴത്തെ നിലയിൽ രണ്ടു കിടപ്പുമുറികൾ. ഇതിൽ അനാർക്കലിയുടെ മുറിയിൽ പഴയ ചിത്രങ്ങൾ കൊണ്ടൊരു ഫോട്ടോ വോൾ ഒരുക്കിയിട്ടുണ്ട്. ഒഴിവുസമയങ്ങൾ ആനന്ദപ്രദമാക്കാൻ ഒരു ഫൂസ് ബോൾ മെഷീനും ഇവിടെയുണ്ട്. 

anarkali-marikar-house-bed

ഗോവണിയുടെ താഴെയായി ലാലിയുടെ പ്രിയപ്പെട്ട ലൈബ്രറി. ഒ.വി വിജയൻ മുതൽ ചേതൻ ഭഗത് വരെ ഇവിടെ ഹാജർ വച്ചിട്ടുണ്ട്. രണ്ടാം നിലയിൽ ലക്ഷ്മിയുടെ കിടപ്പുമുറി. ഇവിടെയുമുണ്ട് പഴയ കാലത്തെ ചില്ലിട്ടു വച്ച പോലെ മനോഹരമായ ചിത്രങ്ങൾ.

anarkali-lakshmi

മുകൾനില നിയാസിന്റെ സാമ്രാജ്യമാണ്. മികച്ച ഒരു സ്റ്റുഡിയോ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ലാലി വീണ്ടും തുടരുന്നു:  വീടുപണിത് കടം കയറി അവസാനം വീട് വിൽക്കേണ്ടി വന്ന ഒരുപാട് സുഹൃത്തുക്കളെ ഞങ്ങൾക്കറിയാം. 450 രൂപ മാത്രമാണ് ചതുരശ്രയടിക്ക് ചെലവായത്. 11 വർഷം മുൻപാണെന്നു ഓർക്കണം. വീടു ഞങ്ങൾക്ക് സാമ്പത്തികമായി അധികം ബാധ്യത ഉണ്ടാക്കിയില്ല എന്നതാണ് മറ്റൊരു സന്തോഷം. കിടക്കുമ്പോൾ മനഃസമാധാനം  ഉണ്ടാകണം. ഈ കാലയളവിൽ അധികം മെയിന്റനൻസ് വേണ്ടി വന്നിട്ടില്ല. ഞാൻ രൂപകൽപന ചെയ്തതിന്റെ കുറച്ചു കുഴപ്പങ്ങൾ ഉണ്ട്. അതൊഴിച്ചാൽ ഒരുപാട് നന്മയുള്ള വീടാണിത്. 'കുമ്പളങ്ങി അമ്മ' പറഞ്ഞു നിർത്തുമ്പോൾ അനാർക്കലിയും അതിനെ പിന്തുണയ്ക്കുന്നു.

anarkali-marikar-house-kochi

Episode Sponsored by അക്വാസ്റ്റാർ റെയിൻ ഹാർവെസ്റ്റിങ് സിസ്റ്റം

25 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള പൊന്നൂർ ഗ്രൂപ്പിൽ നിന്നുള്ള പുതിയ ഉൽപന്നമാണ് അക്വാ സ്റ്റാർ റെയിൻ ഹാർവെസ്റ്റിങ് സിസ്റ്റം. കെട്ടിടങ്ങളുടെ മേൽക്കൂരയിൽ വീഴുന്ന മഴവെള്ളത്തെ ഫലപ്രദമായി സംഭരിച്ചെടുക്കുന്നതിനുള്ള മഴവെള്ളപ്പാത്തികളും ടാങ്കുകളുമാണ് അക്വാ സ്റ്റാർ അവതരിപ്പിക്കുന്നത്. തുരുമ്പിനെ പ്രതിരോധിക്കുന്ന യുപിവിസി കൊണ്ട് നിർമിതമായ ഈ പാത്തികൾ ഏത് മേൽക്കൂരയ്ക്കും അനുയോജ്യമായ വിധം ഘടിപ്പിക്കാൻ കഴിയും. 10 വർഷത്തെ ഗ്യാരന്റിയും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ഇന്നുതന്നെ അക്വാ സ്റ്റാർ റെയിൻ ഹാർവെസ്റ്റിങ് സിസ്റ്റത്തിലൂടെ നിങ്ങളുടെ വീടുകളിൽ മഴവെള്ളക്കൊയ്ത്ത് തുടങ്ങൂ. ജലക്ഷാമത്തെ പ്രതിരോധിക്കൂ..

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA