sections
MORE

ഇതാണ് സമൂഹമാധ്യമത്തിൽ വൈറലായ ആ കൃഷ്ണന്റെ വീട്!

vaishnava-sunil-house
SHARE

ഇക്കഴിഞ്ഞ ശ്രീകൃഷ്ണജയന്തി ദിനത്തിൽ കണ്ണന്റെ വേഷത്തിൽ ആടിത്തിമിർത്ത ഒരു പെൺകുട്ടിയായിരുന്നു ശ്രദ്ധാകേന്ദ്രം. വെറും ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ആ വിഡിയോ കാട്ടുതീ പോലെയാണ് സമൂഹമാധ്യമത്തിൽ ആളിപ്പടർന്നത്. അതിലെ കള്ളകൃഷ്ണനായി കാഴ്ചക്കാരുടെ മനം കവർന്ന ഗുരുവായൂർ സ്വദേശിനി വൈഷ്ണവ കെ. സുനിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

വീടോർമകൾ..

ഗുരുവായൂരാണ് വീട്. അച്ഛൻ സുനിൽ കെ ഗുരുവായൂർ. അമ്മ മിനി സുനിൽ. ഇരുവരും നൃത്താധ്യാപകരാണ്‌. പിച്ച വയ്ക്കാൻ തുടങ്ങിയ കാലം മുതൽ കണ്മുൻപിൽ നിറയെ നൃത്തമാണ്. വീട്ടിൽ തന്നെ നൃത്ത വിദ്യാലയമുണ്ടായിരുന്നു. അങ്ങനെയാണ് നൃത്തം എന്റെയും ജീവിതമായി മാറിയത്. പിന്നീട് സ്‌കൂൾ കാലഘട്ടത്തിൽ ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നിവയിലെല്ലാം സമ്മാനങ്ങൾ നേടാനായി. തൃശൂർ സെന്റ് തോമസ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയാണിപ്പോൾ.

vaishnava-sunil

തൃശൂർ കോട്ടപ്പടി എന്ന സ്ഥലത്താണ് അച്ഛന്റെ തറവാട്. അച്ഛനും സഹോദരങ്ങളും എല്ലാം ഉൾപ്പെടുന്ന കൂട്ടുകുടുംബമായിരുന്നു. എനിക്ക് രണ്ടു വയസ്സുള്ളപ്പോൾ ഞങ്ങൾ ഗുരുവായൂർ അമ്പലത്തിനു സമീപം ഒരു വാടക വീട്ടിലേക്ക് മാറി. പിന്നെ 5 വർഷം അവിടെ താമസിച്ചു. രണ്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ വീണ്ടും തറവാട്ടിലേക്ക് മടങ്ങി.

പുതിയ വീടിന്റെ സന്തോഷം....

vaishnava-sunil-home

കാലപ്പഴക്കം മൂലം തറവാട്ടിൽ അസൗകര്യങ്ങൾ ഏറിയപ്പോൾ പൊളിച്ചു. അവിടെ പുതിയ വീട് പണിത് താമസം മാറിയിട്ട് നാലു മാസമേ ആയുള്ളൂ. തുറസായ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. മുറികൾ എല്ലാം പഴമ നിലനിർത്തി കേരളത്തനിമയോടെയാണ് ഒരുക്കിയത്.

vaishnava-sunil-dine

പഴയ സാധനങ്ങൾ പുതിയ വീട്ടിലേക്ക് മാറ്റുന്നതായിരുന്നു തലവേദന. എനിക്ക് ചെറുപ്പം മുതൽ കിട്ടിയ സമ്മാനങ്ങൾ എല്ലാം അമൂല്യനിധി പോലെ സൂക്ഷിക്കാൻ പുതിയ വീട്ടിൽ ഒരു ഷെൽഫ് പണിതിട്ടുണ്ട്. വീടിനുള്ളിലെ എന്റെ പ്രിയപ്പെട്ട സെൽഫി കോർണർ ആണത്. സ്വീകരണമുറി, മൂന്നു കിടപ്പുമുറി, അടുക്കള എന്നിവയുണ്ട്. മുകൾനിലയിൽ പഴയ കൂത്തമ്പലത്തിന്റെ മാതൃകയിൽ നൃത്തം പരിശീലിപ്പിക്കുന്ന ഇടമൊരുക്കി. അതിന്റെ വശത്തായി പൂജാമുറിയും. വീട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലവും ഇവിടെയാണ്.

vaishnava-sunil-kitchen

ഞാനൊരു സത്യം പറയട്ടെ...

vaishnava-k-sunil

കഴിഞ്ഞ മൂന്നുവർഷമായി കൃഷ്ണവേഷത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നൃത്തം ചെയ്യാറുണ്ട്. സത്യത്തിൽ ഇപ്പോൾ വൈറലായ വിഡിയോ ഈ വർഷത്തേത് അല്ല. കഴിഞ്ഞ തവണ ഗുരുവായൂർ ക്ഷേത്രത്തിലെ ആഘോഷത്തിനിടയിലുള്ളതാണ്. നൃത്തമാണ് എന്റെ ലോകം. ഭാവിയിൽ കരിയറിനൊപ്പം നൃത്തവും കൊണ്ടുപോകണം എന്നതാണ് എന്റെ സ്വപ്നം.

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA