sections
MORE

ഇന്നും മങ്ങാത്ത സൗന്ദര്യം; കജോളിന്റെയും അജയ്‌യുടെയും വീട്

kajol-flat
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ബോളിവുഡിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് കജോള്‍. പല പല നായികമാര്‍ ഹിന്ദിയില്‍ വന്നു പോയെങ്കിലും ഈ ദില്‍വാലെ നായികയ്ക്ക് ഇന്നും ആരാധകരേറെയാണ്. സിനിമയ്ക്കൊപ്പം തന്നെ കുടുംബജീവിതവും വിജയകരമായി നയിക്കുന്ന ആളാണ്‌ കജോള്‍. മുംബൈ ലോണാവാലയിലുള്ള വീട്ടിൽ ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണിനും രണ്ടു മക്കള്‍ക്കുമൊപ്പം നല്ലൊരു കുടുംബിനിയായി കഴിയുകയാണ് താരം.

kajol-house

നഗരത്തിന്റെ തിരക്കുകള്‍ ചുറ്റും ഉണ്ടെങ്കിലും അതൊന്നും ഒട്ടും എത്താത്ത ഒരിടമാണ് കജോളിന്റെ 4 BHK ഡുപ്ലെയ്‌ ഫ്ലാറ്റ്. വീടിന്റെ ഇന്റീരിയർ ചെയ്യാൻ മേൽനോട്ടം വഹിച്ചതും കജോൾ തന്നെയാണ്. കജോളിന്റെയും അജയ്‌യുടെയും പ്രണയകാലം മുതല്‍ പിന്നീട് ഇങ്ങോട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങളും വീട്ടിലുണ്ട്. ഇതിനായി മനോഹരമായ ഫോട്ടോ സ്റ്റാന്റുകള്‍ ഒരുക്കിയിട്ടുണ്ട്. വുഡ് വർക്കുകളും ക്യൂരിയോസും ചിത്രപ്പണികളുള്ള മാർബിൾ ഫ്ലോറിങ്ങുമെല്ലാം കജോളിന്റെ തിരഞ്ഞെടുപ്പാണ്. ഡുപ്ലെയ്‌ ഫ്ളാറ്റിലെ പിരിയൻ ഗോവണിയും ഷാൻലിയറുകളുമെല്ലാം ആകർഷകമാണ്.

kajol-family

സിനിമാചർച്ചകൾക്കായി ഇരുവരുടെയും ഓഫിസ് പ്രവർത്തിക്കുന്നതും ഫ്ലാറ്റിന്റെ മുകൾനിലയിലാണ്. ഷാറുഖ് ഖാൻ, കരൺ ജോഹർ തുടങ്ങിയ കുടുംബ സുഹൃത്തുക്കൾ പതിവായി ഇവിടെ എത്താറുണ്ട്.

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA