sections
MORE

വിവാഹമോചനം പഴയ കഥ; പുതിയ വീടിന്റെ ആഹ്ളാദത്തിൽ കരിഷ്മയും മക്കളും!

karishma-kapoor
SHARE

കരീന കപൂറിന്റെ സഹോദരി എന്ന നിലയില്‍ മാത്രമല്ല ബോളിവുഡ് ഭരിച്ചിരുന്ന പഴയകാല നായികമാരില്‍ ഒരാള്‍ കൂടിയാണ് കരിഷ്മ കപൂര്‍. തൊണ്ണൂറുകളില്‍ ഹിന്ദി സിനിമയിലെ ഒഴിവാക്കാന്‍ കഴിയാത്ത സാന്നിധ്യമായിരുന്നു ഈ 'ദില്‍ തോ പാഗല്‍ ഹേ' സുന്ദരി.  പിന്നീട് സിനിമയില്‍ നിന്നും അവധിയെടുത്ത് കുടുംബ ജീവിതത്തിന്റെ തിരക്കുകളില്‍ മുഴുകിയ താരം പിന്നീട് വെള്ളിവെളിച്ചത്തിലേക്ക് വന്നത് വിവാഹമോചനത്തോടെയാണ്. 2016 ലാണ് പതിനൊന്നുവര്‍ഷത്തെ ദാമ്പത്യം മതിയാക്കി കരിഷ്മ മുംബൈയിലേക്ക് മാറുന്നത്. ഡല്‍ഹി സ്വദേശിയായിരുന്നു കരിഷ്മയുടെ ഭര്‍ത്താവ്. 


സഹോദരി കരിഷ്മയുടെ സന്തതസഹചാരി കൂടിയാണ് കരിഷ്മ. സിനിമയിലേക്ക് തിരികെ വരാന്‍ ചില റോളുകള്‍ ചെയ്തതൊഴിച്ചാല്‍ മുംബൈ ഖാറിലെ വീട്ടില്‍ രണ്ടുമക്കള്‍ക്കൊപ്പം സ്വസ്ഥജീവിതത്തിലാണ് കരിഷ്മ. ഒരു പിക്ചര്‍ പെര്‍ഫെക്റ്റ് ഇടം എന്നുവേണമെങ്കിൽ  കരിഷ്മയുടെ ഫ്ലാറ്റിനെ വിളിക്കാം. കാരണം കണ്ടാൽ ലളിതമാണ്, എന്നാൽ എല്ലാ ആഡംബരങ്ങളുമുണ്ട് താനും! മക്കളായ സമൈറ, കിയാ രാജ് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് കരിഷ്മ കഴിയുന്നത്‌. 

karishma-house

കരീനയെ പോലെ ഇരുണ്ട നിറങ്ങളോടാണ് കരിഷ്മയ്ക്കും പ്രിയം. ഡാര്‍ക്ക്‌ വുഡ് പാനല്‍ ചെയ്തതാണ് വീടിന്റെ ഉള്‍ഭാഗം. മനോഹരമായ പെയിന്റിങ്ങുകളും ആകര്‍ഷകമായ വിളക്കുകളും ഫ്ലോറല്‍ പ്രിന്റുകളും വീട്ടിൽ ഇടംകണ്ടെത്തിയിട്ടുണ്ട്. ഡാര്‍ക്ക്‌ വുഡ് ഫ്ളോറിങ് ചെയ്ത ബാല്‍ക്കണിയും ഫ്ലാറ്റിന്റെ മനോഹാരിത കൂട്ടുന്നുണ്ട്. സഹോദരി കരീനയും സൈഫും കഴിയുന്ന വീടിനെ വളരെ അടുത്താണ് കരിഷ്മയുടെ ഫ്ലാറ്റ്. കരീനയുടെ മകന്‍ തൈമൂര്‍ വരുമ്പോള്‍ അവര്‍ക്കായി ഒരു പ്രത്യേകമുറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA