sections
MORE

ഇത് ഇന്ത്യയിലെ ഏറ്റവും വലിയ 'സിനിമാവീട്'; നായകൻ സാക്ഷാൽ ബിഗ് ബി!

big-b-house-jalsa
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

മുംബൈ നഗരത്തിലുള്ളവര്‍ക്കറിയാം എല്ലാ ഞായറാഴ്ചയും ജൂഹുവിലെ 'ജല്‍സ' എന്ന വീടിന്റെ മുന്നിലെ ജനകൂട്ടത്തെ കുറിച്ച്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ അമിതാബ് ബച്ചന്റെ  വസതിയാണ്‌ ജല്‍സ. എല്ലാ  ഞായറും വൈകുന്നേരം ജല്‍സയുടെ വലിയ ഗേറ്റ് ബച്ചന്റെ ആരാധകര്‍ക്കായി ഒരൽപനേരം തുറക്കും.  ജല്‍സയുടെ മുറ്റത്ത് ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് ബച്ചന്‍ എത്തും. വര്‍ഷങ്ങളായി ഇത് അദ്ദേഹത്തിന്റെ പതിവാണ്. 

amithab-greeting-fan

ജൂഹുവിലെ ഏറ്റവും വലിയ ആഡംബരഭവനങ്ങളില്‍ ഒന്നാണ് ജല്‍സ. ബിഗ് ബി, ഭാര്യ ജയാബച്ചന്‍ , മകന്‍ അഭിഷേക് , മരുമകള്‍ ഐശ്വര്യ, പേരക്കുട്ടി ആരാധ്യ എന്നിവരാണ് ഇവിടെ താമസം. 'സത്തെ പി സത്ത ' എന്ന ചിത്രം സൂപ്പർഹിറ്റായതിന്റെ സന്തോഷത്തിൽ സംവിധായകന്‍ രമേശ്‌ സിപ്പിയാണ് ബച്ചന് ജല്‍സ എന്ന വീട് സമ്മാനമായി നല്‍കിയത്.  ജൂഹുവില്‍ തന്നെ ജല്‍സയില്‍ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ദൂരത്തു തന്നെ ബച്ചന്റെ ആദ്യ ഭവനമായ ' പ്രതീക്ഷ'യുണ്ട്. എങ്കിലും ജല്‍സ തന്നെയാണ് ബച്ചന്‍ കുടുംബത്തിന്റെ പ്രിയഭവനം.

big-b-family

100-120 കോടിയാണ് ഇന്ന് ഈ വീടിന്റെ മൂല്യം. മനോഹരമായ പൂന്തോട്ടങ്ങൾ , രാജകീയമായ അലങ്കാരങ്ങള്‍ , പരവതാനികള്‍ വിരിച്ച വലിയ ഹാളുകള്‍ , കണ്ണഞ്ചിക്കുന്ന ബഹുശാഖാദീപങ്ങള്‍ , വലിയ ഗ്ലാസ്‌ ഭിത്തികള്‍ , ചുവര്‍ചിത്രങ്ങള്‍ അങ്ങനെ രാജകീയ എന്ന് ഒറ്റവാക്കില്‍ പറയാം ജല്‍സയെ.

amithabh-bachan-house-interior

2004 ല്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ശേഷം ജയാബച്ചന്‍ മൂന്നു വട്ടം സമാജ്‌വാദി പാര്‍ട്ടിയെ പ്രതിനിധീകരിച്ചു എ൦പിയായിട്ടുണ്ട്. ഇലക്ഷന് വേണ്ടി സമര്‍പ്പിച്ച സ്വത്തുവിവരങ്ങളിൽ തനിക്കും ഭര്‍ത്താവിനും കൂടി 1000 കോടിയുടെ സ്വത്താണ് ജയ കാണിച്ചിരിക്കുന്നത്. 

big-b-house

റോള്‍സ്റോയിസ് കാറുകള്‍ , പോർഷ്  , റേഞ്ച് റോവര്‍ ഉള്‍പ്പെടെ  12  കാറുകള്‍ ഇരുവര്‍ക്കുമുണ്ട്. അഭിഷേകിന്റെയും ഐശ്വര്യയുടെയും ആഡംബരവിവാഹം വരെ നടന്നത് ജല്‍സയിലാണ്. കുടുംബത്തിലെ എന്ത് ആഘോഷങ്ങളും ജല്‍സയില്‍ നടത്താനാണ് പൊതുവേ ബച്ചനും താല്പര്യം. പേരക്കുട്ടി ആരാധ്യയ്ക്കൊപ്പം ജല്‍സയിലെ പൂന്തോട്ടത്തില്‍ സമയം ചിലവിടുന്ന ബച്ചന്റെ ചിത്രങ്ങള്‍ അടിക്കടി സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 

amithabh-bachan-house

മുംബൈയില്‍ കഴിഞ്ഞ മാസം ഉണ്ടായ വെള്ളപ്പൊ ക്കത്തില്‍ ബച്ചന്റെ 'പ്രതീക്ഷ'യിലും വെള്ളം കയറിയിരുന്നു. മുംബൈ നഗരം മുഴുവന്‍ മുങ്ങിയ പ്രളയത്തില്‍ പ്രതീക്ഷയിലും മുട്ടോളം വെള്ളം കയറിയിരുന്നു. പിന്നീട് വെള്ളമിറങ്ങിയ ശേഷം വീട്ടില്‍ അറ്റകുറ്റപണികള്‍ നടത്തേണ്ടി വന്നിരുന്നു. 

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA