sections
MORE

മുംബൈയിൽ ജീവിക്കുമ്പോൾ ഇത്രയുമെങ്കിലും ചെയ്യാൻ കഴിയുന്നതിൽ അഭിമാനം: ദിയ മിർസ

dia-mirza-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

നടി, മോഡല്‍ , നിര്‍മ്മാതാവ്, മുന്‍ മിസ്സ്‌ ഏഷ്യ പസഫിക് ,ആക്ടിവിസ്റ്റ്.. അങ്ങനെ പല മേഖലകളില്‍ കഴിവ് തെളിയിച്ച ആളാണ് ദിയ മിര്‍സ.  താരത്തെപ്പോലെ തന്നെ സുന്ദരമാണ് മുംബൈ പാലി ഹിൽസിലുള്ള വീടും. ഭര്‍ത്താവ് സകില്‍സംഘയും ദിയയുമാണ്‌ ഇവിടെ കഴിയുന്നത്‌. സിനിമയിൽ തിളങ്ങി നിന്ന കാലത്ത് വെറും 19 വയസിൽത്തന്നെ ദിയ ഈ ഫ്ലാറ്റ് സ്വന്തമാക്കി. പിന്നീട് കുറച്ചു വർഷങ്ങൾക്കുശേഷമാണ് ഇവിടേക്ക് താമസം മാറുന്നത്. ഇപ്പോൾ പത്തുവർഷത്തിലേറെയായി ഇതാണ് ദിയയുടെ ഇഷ്ടഭവനം. ദിയയുടെ അമ്മ ദീപ മിര്‍സ ഒരു  ഇന്റീരിയർ ഡിസൈനർ ആയിരുന്നു. അമ്മയുടെ ഡിസൈനിങ് ആശയങ്ങൾ കുറച്ചൊക്കെ തനിക്കും കിട്ടിയിട്ടുണ്ട് എന്ന് ദിയ പറയുന്നു.

dia-mirza-home-view

കാറ്റും വെളിച്ചവും നിറയുന്ന അകത്തളങ്ങളാണ് ഫ്ലാറ്റിന്റെ ഹൈലൈറ്റ്. വൈറ്റ് വാഷ്‌ ചെയ്ത ഭിത്തികള്‍ , വലിയ ഗ്ലാസ്‌ ജനലുകള്‍,വുഡൻ ഫ്ളോറിങ് എന്നിവ ഈ വീടിന്റെ അകത്തളത്തിനു ചാരുത പകരുന്നു. ഇവിടെ എല്ലായിടത്തും ചെറുതും വലുതുമായ വിന്‍ഡോ ഗാര്‍ഡന്‍ ഉണ്ട്. പക്ഷികള്‍ക്ക് ഒരിടത്താവളം കൂടിയാണ് പലപ്പോഴും ദിയയുടെ വിന്‍ഡോ ഗാര്‍ഡന്‍. തത്തകള്‍, ചെറുകുരുവികള്‍ എല്ലാം ഇവിടെ ഇടയ്ക്കിടെ  വിരുന്നുകാരായി എത്താറുണ്ട്. ഒരിക്കല്‍ ഇത്തരമൊരു വിഡിയോ ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 

dia-mirza-home-mumbai

ആര്‍ട്ട്‌ വര്‍ക്കുകള്‍ ഇഷ്ടപ്പെടുന്ന ദിയ തന്റെ വീട്ടില്‍ എല്ലായിടത്തും അതിനു ഇടം നല്കിയിടുണ്ട്. ലിവിങ് റൂമിലെ വലിയ ചിത്രം, ഷോപീസുകള്‍ എല്ലാം ഇത് വിളിച്ചു പറയും. ബാത്‌റൂമിൽ വച്ചിരിക്കുന്ന ഒരു പെയിന്റിങ് ദിയ തന്നെ ചെയ്തതാണ്. നന്നായി വായിക്കുന്ന കൂട്ടത്തിലാണ് താരം എന്നത് ഫ്ളാറ്റിലെ വലിയ ലൈബ്രറി കണ്ടാല്‍ തന്നെ മനസിലാകും.  പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ആളാണ്‌ ദിയ. അതിനാൽ വീട്ടിനുള്ളിൽ പ്ലാസ്റ്റിക്കിന് പ്രവേശനമില്ല. മിതത്വം പാലിക്കുക, പ്രകൃതിയോടു ചേര്‍ന്ന് നില്‍ക്കുക എന്നതാണ് തന്റെ രീതി.  മുംബൈ പോലൊരു മഹാനഗരത്തിൽ കഴിവതും പരിസ്ഥിതി സൗഹൃദമായി ജീവിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ട് എന്ന് ദിയ പറയുന്നു. 

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA