sections
MORE

അമ്മയില്ല, എങ്കിലും ഈ വീട് ജാൻവിയ്ക്ക് പ്രിയമാണ്; കാരണമുണ്ട്...

jhanvi-kapoor
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ബോളിവുഡിലെ ഇളമുറക്കാരി എന്നതിനേക്കാൾ ശ്രീദേവിയുടെ മകള്‍ എന്ന മേൽവിലാസമാണ് ജാൻവിയെ ആളുകൾക്ക്  പ്രിയങ്കരിയാക്കുന്നത്. ആദ്യസിനിമയായ ധടക് പുറത്തുവരും മുന്‍പ് തന്നെ ജാന്‍വിയെ ബോളിവുഡ് ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.  മുംബൈ ലോഖണ്ഡ് വാലയിലെ ഗ്രീന്‍ എക്കറിലാണ് ജാന്‍വിയുടെ വീട്. ശ്രീദേവി പോയെങ്കിലും അവരുടെ ഓര്‍മയ്ക്കായി വീട്ടിലെ ഓരോ മുക്കും മൂലയും അമ്മയ്ക്ക് പ്രിയപ്പെട്ട പോലെ ഒരുക്കിവയ്ക്കാനാണ് ജാൻവിക്കിഷ്ടം.

പേരുപോലെതന്നെ നഗരമധ്യത്തിൽ നിറയെ മരങ്ങളും പച്ചപ്പും തണൽ വിരിക്കുന്ന അപ്പാർട്മെന്റാണ് ഗ്രീൻ ഏക്കർ. ഫാഷനിലെന്ന പോലെ ഇന്റീരിയർ ഡിസൈനിങ്ങിലും ശ്രീദേവി തത്പരയായിരുന്നു. ബോളിവുഡിലെ സെലിബ്രിറ്റി ഇന്റീരിയർ ഡിസൈനറും സാക്ഷാൽ ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാനാണ് അന്ധേരിയിലെ ശ്രീദേവിയുടെ വീടിന്റെ ഇന്റീരിയർ അണിയിച്ചൊരുക്കിയത്. ഫ്ലാറ്റിന്റെ അകത്തളങ്ങളിലും ആ പ്രൗഢി കാണാമായിരുന്നു. 

jhanvi-kapoor-home

പെയിന്റിങ്ങുകൾക്ക്  ഏറെ പ്രാധാന്യം നല്‍കുന്നതായിരുന്നു ശ്രീദേവിയുടെ വീട്. ലിവിങ്  റൂമിലെ കൂറ്റന്‍ പെയിന്റിങ്  തന്നെ ഉദാഹരണം. നല്ലൊരു ചിത്രകാരി കൂടിയായിരുന്നു നടി ശ്രീദേവി. അതാകാം വീട്ടിലെ പെയിന്റിങ്ങുകളുടെ പിന്നിലെ രഹസ്യവും. ശ്രീദേവി അന്തരിച്ചപ്പോൾ ഗൃഹനാഥയുടെ റോൾ ജാൻവി ഏറ്റെടുത്തു. അമ്മ പൊന്നുപോലെ നോക്കിയിരുന്ന വീട് അതേപടി പരിപാലിക്കപ്പെടുന്നുണ്ട് എന്ന് ജാൻവി ഉറപ്പാക്കുന്നുണ്ട്. ശ്രീദേവി വരച്ച ചിത്രങ്ങളും സിനിമാജീവിതത്തിലെ നാഴികക്കല്ലുകളുടെ ഫോട്ടോകളും ഇപ്പോൾ അവരുടെ ഓർമകളുണർത്തിക്കൊണ്ട് വീടിനുള്ളിൽ ഇടംപിടിച്ചിരുന്നു.   ബാൽക്കണിയിൽ ഒരു ടെറസ് ഗാർഡനും അവർ വളർത്തിയിരുന്നു.  അതും അവരുടെ അദൃശ്യ സാന്നിധ്യം അനുസ്മരിപ്പിച്ചുകൊണ്ട് പൂത്തുലഞ്ഞു നിൽക്കുന്നു.

sridevi-home-2

അച്ഛന്‍ ബോണിക്കും  സഹോദരി ഖുഷിയ്ക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ജാന്‍വിയ്ക്ക് താല്പര്യം.   താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട്‌ കണ്ടാല്‍ തന്നെ അത് മനസിലാകും. സഹോദരി ഖുഷിയുമായി ഏറെ ആത്മബന്ധം പുലര്‍ത്തുന്ന ആളാണ്‌ ജാന്‍വി. അതുകൊണ്ട് തന്നെ ഇരുവര്‍ക്കും വസ്ത്രങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുന്ന ശീലവുമുണ്ട്. ഇരുവര്‍ക്കും അവരവരുടെ ആഡംബരവസ്ത്രങ്ങള്‍ , മേക്കപ്പ് വസ്തുക്കള്‍ , ഫാന്‍സി സാധനങ്ങള്‍ എന്നിവ വയ്ക്കാന്‍ പ്രത്യേകം പണികഴിപ്പിച്ച അലമാരകളുണ്ട്.  വീടിന്റെ ഇടനാഴികളില്‍ പോലും ആന്റിക്ക് വസ്തുക്കളും ചിത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്. 

sridevi-home-3

ഇരുപത്തിയൊന്നുകാരിയായ ജാന്‍വി തന്റെ സ്റ്റൈല്‍ സീക്രട്ട്സ് കൊണ്ട് കൂടിയാണ് ബോളിവുഡിലെ ശ്രദ്ധാകേന്ദ്രമാകുന്നത്. ജാൻവിയുടെ അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

sridevi-home-1
ഒരു പഴയ കുടുംബചിത്രം

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA