sections
MORE

ഗ്ലാമർ സിനിമയിൽ മാത്രം; ജീവിതത്തിൽ കത്രീന വ്യത്യസ്തയാകുന്നത് ഇങ്ങനെ!

katrina-kaif-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

വിദേശത്തു ജനിച്ചു വളർന്ന ശേഷം ബോളിവുഡിലെത്തി പ്രേക്ഷകരുടെ മനംകവർന്ന സുന്ദരിയാണ് കത്രീന കൈഫ്. മുംബൈ നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലമായ അന്ധേരിയിലാണ് കത്രീനയുടെ വീട്. 

മറ്റ് ബോളിവുഡ് നടിമാരുടെ വീടുകളില്‍ നിന്നും ഒരല്‍പം വ്യത്യസ്തമാണ് കത്രീനയുടെ വീട്. നഗരത്തിന്റെ തിരക്കുകൾക്കൊന്നും ഇവിടേക്ക് പ്രവേശനമില്ല. ബൊഹീമിയൻ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. അതായത് കണ്ണിൽ കുത്തിക്കയറുന്ന നിറങ്ങളോ ആഡംബരങ്ങളോ ഒന്നുമില്ല. വീട്ടിലെ ഫര്‍ണിച്ചര്‍ , ലൈറ്റിങ് എന്നിവയെല്ലാം ഈ ശൈലിയോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. 

katrina-kaif-house

ലൈറ്റ് വുഡന്‍ ഫ്ളോറിങ്ങും വൈറ്റ് വാഷ്‌ ചെയ്ത പോലത്തെ ഭിത്തികളുമാണ് വീട്ടില്‍. ജോമെട്രിക് പ്രിന്റ്‌ ഉള്ള അപ്ഹോള്‍സ്റ്ററി , പലനിറത്തിലെ കുഷനുകള്‍ എന്നിവയെല്ലാം ഹാജർ വച്ചിട്ടുണ്ട്. കത്രീനയ്ക്ക് ലഭിച്ച നിരവധി ഫിലിംഫെയർ അവാർഡുകൾക്കായി ഒരു ഡിസ്പ്ളേ ഷെൽഫ് മാറ്റിവച്ചിട്ടുണ്ട്. യാത്രകളില്‍ കത്രീന ഇഷ്ടം തോന്നി വാങ്ങുന്ന ആന്റിക്ക് പീസുകള്‍ വീട്ടില്‍ അവിടിവിടെയായി കാണാം.  

ലൈറ്റ് മഞ്ഞ വെളിച്ചമാണ് വീട്ടിനുള്ളിലെ മറ്റൊരു ഹൈ ലൈറ്റ്. എന്നാല്‍ കിടപ്പറ മാത്രം വെള്ളനിറത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.  ഷൂട്ടിങ്  തിരക്കുകള്‍ കഴിഞ്ഞാല്‍ ആവശ്യത്തിനു വിശ്രമം കത്രീനയ്ക്ക് നിര്‍ബന്ധമാണ്‌. ഉറക്കം നന്നാകാനാണ് മുറിയിലെ ഈ വെള്ളനിറം എന്ന് താരം പറയുന്നു. ഐവറി നിറത്തില്‍ തടിയില്‍ തീര്‍ത്തതാണ് കത്രീനയുടെ ബാത്റൂം.

katrina-mumbai-home

സിനിമയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ ലൈംലൈറ്റിൽ നിന്നും  അകന്നു നിൽക്കാനാണ് കത്രീനയ്ക്കിഷ്ടം. സിനിമയില്‍ സൗഹൃദങ്ങള്‍  കുറവാണെങ്കിലും സിനിമയ്ക്ക് പുറത്ത് ഒരുപിടി നല്ല സുഹൃത്തുക്കള്‍ താരത്തിനുണ്ട്. അവരോടൊപ്പം ഈ വീടിന്റെ സ്വസ്ഥതയിലും സന്തോഷത്തിലും സമയം ചെലവിടാനാണ് കത്രീനയ്ക്കിഷ്ടം.

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA