sections
MORE

'ആ വാർത്ത വ്യാജം, ഞങ്ങൾക്കിനിയും രണ്ടു സ്വപ്നങ്ങളുണ്ട്': പ്രിയങ്ക ചോപ്ര

priyanka-nick
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ബോളിവുഡിലും ഹോളിവുഡിലുമായി ആരാധകര്‍, പോപ്‌ സ്റ്റാര്‍ കൂടിയായ ഭര്‍ത്താവ്, ചുറ്റിലും സുഹൃത്തുക്കളുടെ സംഘം..പ്രിയങ്ക ചോപ്രയുടെ ജീവിതം ഏതൊരു നടിയുടെയും സ്വപ്നമാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. പഴയ മിസ് വേൾഡിൽ നിന്നും പ്രിയങ്കയുടെ വളർച്ച അസൂയാവഹമായിരുന്നു. കരിയറിന്റെ തുടക്കത്തിൽ പ്രിയങ്ക മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. എന്നാൽ പിന്നീട് ഹോളിവുഡിലേക്ക് ചേക്കേറിയപ്പോൾ അവിടം ഏറെനാൾ അടഞ്ഞു കിടന്നു. മുംബൈയും ന്യൂയോര്‍ക്കും ഇന്ന് പ്രിയങ്കയ്ക്ക് ഇന്ന് ഒരുപോലെയാണ്.  താരം അക്ഷരാർഥത്തിൽ രണ്ടു രാജ്യങ്ങളില്‍ പറന്നു നടക്കുകയാണ്. 

priyanka-newyork-home

കുറച്ചുവർഷങ്ങൾക്ക് മുൻപ് ന്യൂയോർക്കിൽ ഒരു ഫ്ലാറ്റ് പ്രിയങ്ക സ്വന്തമാക്കിയിരുന്നു.  ന്യൂയോര്‍ക്ക്‌ നഗരത്തിന്റെ മനോഹരമായ വ്യൂ ലഭിക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളിലൊന്നിലാണ് പ്രിയങ്കയുടെ ഫ്ലാറ്റ്.   തന്റെ വളര്‍ത്തുനായ ഡയാനയുടെ കൂടെ ന്യൂയോർക്കിലെ വീട്ടിൽ ചെലവിടുന്ന ചിത്രങ്ങൾ പ്രിയങ്ക പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

priyanka-chopra-flat

പിന്നീട് ഗായകൻ നിക് ജൊനാസുമായുള്ള വിവാഹശേഷം പ്രിയങ്ക നിക്കിന്റെ വീട്ടിലേക്ക് മാറി. ഇരുവരും ബെവർലി ഹിൽസിൽ  ഒരു ആഡംബര വീട് സ്വന്തമാക്കിയിരുന്നു എങ്കിലും അടുത്തിടെ അത് വിറ്റു. ഇതുമൂലം ഇരുവരും പിരിയുകയാണെന്ന രീതിയിൽ വരെ വാർത്തകൾ പ്രചരിച്ചു. എന്നാൽ ഇത് അടിസ്ഥാരഹിതമാണ് എന്ന് പ്രിയങ്ക പറയുന്നു. ഇരുവരും ഇപ്പോൾ ലൊസാഞ്ചലസിലാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്.

priyanka-chopra-nick
ഇരുവരും വിറ്റ ബെവർലി ഹിൽസിലെ വീട്

അടുത്തിടെ ഒരു രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അടുത്തതായി സാധ്യമാക്കാൻ ആഗ്രഹിക്കുന്ന രണ്ടാഗ്രഹങ്ങൾ പ്രിയങ്ക പങ്കുവച്ചു. ഒന്ന് ഒരു കുഞ്ഞിന് ജന്മം നൽകുക. രണ്ടാമത് ലൊസാഞ്ചലസിൽ ഒരു സുന്ദരഭവനം സ്വന്തമാക്കുക. 'എന്നെ സ്നേഹിക്കുന്ന ആളുകൾ ഉള്ള ഇടങ്ങളെല്ലാം എനിക്ക് സ്വന്തം വീടുതന്നെയാണ്. എങ്കിലും ഞാനും നിക്കും ഞങ്ങളുടെ കുഞ്ഞും മാത്രമുള്ള ഒരു കൊച്ചു വീട് ഞാൻ ഇപ്പോൾ സ്വപ്നം കണ്ടുതുടങ്ങിയിരിക്കുന്നു'. പ്രിയങ്ക പറയുന്നു.

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA