sections
MORE

തമ്പി ആന്റണിയുടെ വീടിനെ പ്രശംസിച്ച് സൂര്യ കൃഷ്ണമൂർത്തി

SHARE

നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ അമേരിക്കയിലെ വീട്ടിൽ അതിഥി ആയി എത്തിയതാണ് ആർട്ടിസ്റ്റ് സൂര്യ കൃഷ്ണമൂർത്തി. ആദ്യ കാഴ്ചയിൽ തന്നെ വിരുന്നുകാരന്റെ മനസ്സിൽ ആ വീട് കയറിപ്പറ്റി. തുടർന്ന് ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ മുൻപന്തിയിൽ നിന്നതും വീട്ടുവിശേഷങ്ങളായിരുന്നു. ലോകരാഷ്ട്രീയവും ഇതിനിടയിൽ വിഷയമായി. അതിന്റെ പ്രസക്തഭാഗങ്ങൾ വായിക്കാം...

സൂര്യ കൃഷ്ണമൂര്‍ത്തി : ചില വീടുകളിൽ വരുമ്പോൾ വല്ലാ ത്തൊരു എനർജി തോന്നും. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഇവിടുത്തെ പ്രാർത്ഥനയുടെ ഫലമായിരിക്കാം, അല്ലെങ്കിൽ ഇവിടത്തെ ഭൂപ്രകൃതിയുടെ പ്രത്യേകതയാകാം.

തമ്പി ആന്റണി:  നിരവധി വീടുകൾ തേടി നടന്ന ശേഷമാണ് ഈ വീട് എന്നിലേക്കെത്തുന്നത്. ആദ്യ കാഴ്ചയിൽ തന്നെ നാട്ടിലെ വീടിനെ എനിക്ക് ഓർമ വന്നു. പിന്നെ കയ്യോടെ വാങ്ങുകയായിരുന്നു.

സൂര്യ കൃഷ്ണമൂർത്തി : ശരിയാണ്. ഇവിടെ ഇരുന്നു ഭക്ഷണം കഴിച്ചപ്പോൾ നാട്ടിൽ നമ്മുടെ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നപോലൊരു ഫീലിങ് തോന്നി. വീടുകൾക്ക് ജീവനുണ്ട് എന്ന് പറയുന്നത് വെറുതെയല്ല. ചില വീടുകളിൽ പോകുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടലായിരിക്കും. എങ്ങനെയും അവിടെ നിന്നും പോയാൽ മതി എന്നു തോന്നും. പക്ഷേ ഇവിടെ നേർവിപരീതമായി തോന്നി.

തമ്പി ആന്റണി : ശരിയാണ്. ഇവിടെ വരുമ്പോൾ ആ ഒരു ഫീൽ ഉണ്ട്. വേറെവിടെയും അത് കിട്ടാറില്ല. 

സൂര്യ കൃഷ്ണമൂർത്തി : ഈ വീട് വളരെ കലാപരമായി ഒരുക്കിയിരിക്കുന്നു. വന്നു കേറിയപ്പോൾ തന്നെ വളരെയധികം പോസിറ്റീവ് എനർജി ഇവിടെ നിന്നു കിട്ടുന്നു. ഒരു ക്രിയേറ്റീവ് വർക്കിന് വേണ്ട അന്തരീക്ഷം ഇവിടെ നിറയുന്നുണ്ട്. നല്ല പച്ചപ്പ്, സുന്ദരമായ പ്രകൃതി, കാറ്റ്, വെളിച്ചം....

surya-krishnamurthi-thampi-antony

തമ്പി ആന്റണി : അമേരിക്കയിൽ വന്നിട്ട് എങ്ങനെയുണ്ടായിരുന്നു?

സൂര്യ കൃഷ്ണമൂർത്തി : അമേരിക്ക എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു രാജ്യമാണ്. ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയുടെ മൂന്നിൽ ഒന്നുമാത്രമേ ഈ രാജ്യത്തുള്ളൂ. എന്നിട്ടും ലോക ത്തെ നിയന്ത്രിക്കുന്നത് അമേരിക്കയാണ്. യുനൈറ്റഡ് നേഷൻസ് എന്നു പറയുന്നതേ അമേരിക്കയാണ്. 

തമ്പി ആന്റണി: പിന്നെ ഫുഡ്. എല്ലാം അവർക്കിവിടെ തന്നെയുണ്ട്. ആരെയും ആശ്രയിക്കേണ്ട. ഗൾഫ് രാജ്യങ്ങളിൽ അവർക്കെല്ലാം പുറത്തു നിന്ന് കൊണ്ടുവരണം. ഇവർക്കെല്ലാം ഇവിടെ ഉണ്ട്. 

സൂര്യ കൃഷ്ണമൂർത്തി: ഓയിലുൾപ്പെടെ ഇവിടെ ഉണ്ട്. 

തമ്പി ആന്റണി : ആ ഒരു സ്വയംപര്യാപ്തതയാണ് ഇവരുടെ പവർ. എല്ലാ രാജ്യത്തിനും അതില്ല. റഷ്യയിലൊക്കെ അവസാ നം സംഭവിച്ചത് ഫുഡ് ഇല്ലാതെ വന്നതാണ്. അവിടെ ഡിഫെൻസ് മാത്രമേയുള്ളൂ. നമ്മുടെ ഇന്ത്യയിലും അങ്ങനെ തന്നെ. ഡിഫെൻസിനാണ് പണം മുഴുവൻ ചിലവാക്കുന്നത്. 

സൂര്യ കൃഷ്ണമൂർത്തി : പിന്നെ ഏത് പ്രസിഡന്റ് വന്നാലും ഇന്ത്യയെ സപ്പോർട്ട് ചെയ്യാറുണ്ട്. എന്തോ ഒരു അറ്റാച്ച്മെന്റ് ഇന്ത്യയുമായി അവർക്കൊക്കെ ഉണ്ട്. 

തമ്പി ആന്റണി : അവർക്ക് ഇന്ത്യയെ ആവശ്യമുണ്ട്. അമേരിക്കയുടെ മൈൻഡിൽ എപ്പോഴും ഇന്ത്യാക്കാരുണ്ട്. ഇന്ത്യ അത്രയും പവർഫുൾ ആണ് അതുകൊണ്ടാണ് അമേരിക്ക ഇന്ത്യയെ സപ്പോർട്ട് ചെയ്യുന്നത്. 

സൂര്യ കൃഷ്ണമൂർത്തി : എല്ലാ രാജ്യങ്ങളെയും നമ്മുടെ കൂടെ നിർത്താനുള്ള ഒരു കഴിവ് ഇന്ത്യയ്ക്കുണ്ട്. അമേരിക്കയുടെ ബ്രെയിൻ എന്നു പറയുന്നത് ഇന്ത്യാക്കാരാണ്. നാസ, ഐടി ഫീൽഡ്, ഡോക്ടർമാർ എല്ലാം മേഖലയിലും ഇന്ത്യാക്കാരാണ് മുൻപന്തിയിൽ. അതൊക്കെ വലിയ കാര്യമാണ്. 

തമ്പി ആന്റണി: ഇന്ത്യയിൽ വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം നൽകുന്നതിന്റെ ഫലമാണ് അത്. 

സൗഹൃദ സംഭാഷണം കഴിഞ്ഞു പിരിയുമ്പോഴും വീടിന്റെ ഊഷ്മളത അതിഥിയിലും ആതിഥേയനിലും നിറഞ്ഞുനിന്നു.

Content Summary: Soorya Krishnamoorthy Visits Thampi Antony's Home in America

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA