sections
MORE

പ്രിയങ്കയും നിക്കും പുതിയ വീട്ടിലേക്ക്; റെക്കോർഡുകൾ തകർക്കുന്ന വില; ഒപ്പം ഒരു സസ്‌പെൻസും...

priyanka-nick
Representative Image
SHARE

നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജോനാസും കലിഫോര്‍ണിയയിലെ ആഡംബര വീട് വിറ്റത് ഏറെ ഗോസിപ്പുകൾക്ക് വഴിവച്ചിരുന്നു. വിവാഹത്തോട് അനുബന്ധിച്ച് നിക്ക് വാങ്ങിയ വീട് ഒരു വർഷം പോലും തികയും മുന്‍പേ ദമ്പതികള്‍ വിറ്റത്. എന്നാൽ ഗോസിപ്പുകൾക്ക് മറുപടിയുമായി പ്രിയങ്ക പുതിയ വാർത്ത പുറത്തുവിട്ടു. റിയല്‍ എസ്റ്റേറ്റ്‌ റെക്കോര്‍ഡുകള്‍ തകര്‍ത്ത് കൊണ്ട് പ്രിയങ്കയും നിക്കും ലൊസാഞ്ചലസില്‍  പുത്തന്‍ വീട് വാങ്ങിയിരിക്കുന്നു. വില കൂടി കേട്ടോളൂ. 20 മില്യന്‍ ഡോളര്‍. അതായതു  144 കോടി ഇന്ത്യന്‍ രൂപ! 

ലൊസാഞ്ചലസിലെ  സാൻ ഫെർണാണ്ടോ വാലിയിലാണ് ഈ വീട്.  ഏഴു കിടപ്പറകളും 11 ബാത്ത്റൂമുകളും ഔട്ട്‌ഡോര്‍ ഇടങ്ങളും ധാരാളമുള്ള വമ്പന്‍ വീടാണ് ഇരുവരും വാങ്ങിയിരിക്കുന്നത്. ഒപ്പം തടി കൊണ്ടുളള സീലിങ്ങുകളും, ഗ്ലാസിൽ തീർത്ത സ്റ്റെയർകേസും, വലിയ ഡൈനിങ് റൂമും, ഔട്ട്‌ഡോർ പൂളിൽ നിന്ന് പർവതങ്ങളുടെ കാഴ്ചയുള്ള ഡൈനിങ് ഏരിയകളും പ്രിയങ്കയുടെ പുതിയ വീട്ടിലുണ്ടെന്ന് പറയപ്പെടുന്നു. എന്തായാലും ഒന്നും കാണാതെ പ്രിയങ്കയും നിക്കും ഇത്രയും പണം ചെലവഴിക്കില്ല എന്നാണ് ആരാധകര്‍ പറയുന്നത്. 

നിക്ക് ജൊനാസുമായുള്ള വിവാഹശേഷം പ്രിയങ്ക അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ നിക് തന്റെ വീട് 6.9 മില്യൻ ഡോളറിന് വിറ്റതായി വാർത്തകൾ വന്നിരുന്നു. 

Priyanka-Nick-Beverly-home
പഴയ വീട്

വീട് വിറ്റ ശേഷം സങ്കല്‍പത്തിന് അനുസരിച്ചുളള പുതിയ വീട് തേടി നടക്കുകയായിരുന്നു ദമ്പതികള്‍. അങ്ങനെയാണ് ഈ 20,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീട് ഇവര്‍ സ്വന്തമാക്കിയത്. തീര്‍ന്നില്ല നിക്കിന്റെ സഹോദരന്‍ ജോ ജോനാസും ഭാര്യ സോഫിയ ടര്‍ണറും മൂന്നു മൈല്‍ അകലെയായി മറ്റൊരു റെക്കോര്‍ഡ്‌ ഭവനം കൂടി വാങ്ങിയിട്ടുണ്ട്. അതിന്റെ മൂല്യം ഏതാണ്ട് 14.1 മില്യന്‍ അമേരിക്കന്‍ ഡോളര്‍ ആണെന്നാണ് റിപ്പോര്‍ട്ട്‌. ജോ-സോഫിയ ദമ്പതികളുടെ വീട്ടിൽ 10 ബെഡ്റൂമുകളും 14 ബാത്റൂമുകളുമുണ്ട്.

priyanka-nick-bought-new-house

കഴിഞ്ഞ സെപ്റ്റംബറിൽ വോഗ് മാഗസിനു നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ ബാക്കിയുള്ള രണ്ടു സ്വപ്നങ്ങൾ പ്രിയങ്ക ചോപ്ര പങ്കുവച്ചിരുന്നു. സ്വന്തമായി ഒരു കുഞ്ഞും ലോസാഞ്ചലസിൽ ഒരു വീടും ആയിരുന്നു ആ സ്വപ്നങ്ങൾ. അതിൽ രണ്ടാമത്തെ സ്വപ്നം പ്രിയങ്കയും നിക്കും സഫലമാക്കിയിരിക്കുന്നു. 2018 ഡിസംബറിലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. ഇരുവരും ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനുളള ഒരുക്കത്തിലാണ്. ബോളിവുഡില്‍ നിന്നൊരു ബ്രേക്ക് എടുത്ത പ്രിയങ്ക ഫര്‍ഹാന്‍ അക്തറിന്റെ ഒപ്പം 'സ്കൈ ഈസ് പിങ്ക് ' എന്ന ചിത്രത്തിലൂടെ തിരിച്ചു വരാനിരിക്കുകയാണ്.  അടുത്ത സ്വപ്നം പൂവണിയുന്നതിനായി കാത്തിരിക്കുകയാണ് പ്രിയങ്കയെപ്പോലെ ആരാധകരും...

English Summary- Priyanka Chopra Nick Jonas Bought New House

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA