sections
MORE

ഇത് സൂപ്പർതാരം ടോം ക്രൂസിന്റെ വീടുകൾ! സിനിമയേക്കാൾ സൂപ്പർ

tom-cruise-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഹോളിവുഡ് സൂപ്പര്‍ ഹീറോ ടോം ക്രൂസിനെ അറിയാത്തവര്‍ ചുരുക്കം. സിനിമയുടെയും കഥാപാത്രത്തിന്റെയും പൂർണതയ്ക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത നടനാണ് ടോം.  ഇതേ പൂർണത ടോം മറൊരിടത്തു കൂടി ആഗ്രഹിക്കുന്നുണ്ട്. തന്റെ വീടുകളുടെ കാര്യത്തില്‍.. ആഡംബരഭവനങ്ങളുടെ ഒരുനിര തന്നെ താരത്തിനു സ്വന്തമായുണ്ട്‌. എങ്കിലും സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ ടോം ക്രൂസിന് പ്രിയപ്പെട്ട രണ്ടു വീടുകളുണ്ട് അങ്ങ് ടെല്ലുറയിഡിലും ബെവര്‍ല്ലി ഹിൽസിലും. 

tom-cruise-village-home

59 മില്യന്‍ ഡോളര്‍ മുടക്കിയാണ് ടെല്ലുറയിഡിലെ വീട് താരം സ്വന്തമാക്കിയത്. റിസോര്‍ട്ട് നഗരമായ ടെല്ലുറയിഡില്‍ നിന്നും വെറും പന്ത്രണ്ടു കിലോമീറ്റര്‍ മാറിയാണ് 298 എക്കറില്‍ ടോം ക്രൂസിന്റെ ഭവനം. മനോഹരമായ ഭൂപ്രകൃതിയോടു ചേര്‍ന്നതാണ് ഈ പ്രദേശം. വീടിന്റെ മുന്‍ ഗേറ്റില്‍ നിന്നും വീട്ടിലേക്ക് എത്താന്‍ തന്നെ ഒരു കിലോമീറ്റര്‍ ദൂരമുണ്ട്.

tom-cruise-home-exterior

10,000 ചതുരശ്രയടിയില്‍ ഏഴു കിടപ്പറകള്‍ അടങ്ങിയതാണ് വീട്. തടിയിലാണ് വീടിനുള്ളിലെ മിക്ക പണികളും ചെയ്തിരിക്കുന്നത്. ഫ്ലോര്‍ ടു സീലിംഗ് ജനലുകള്‍ വീടിനുള്ളില്‍ പ്രകാശം നിറയ്ക്കുന്നതിനൊപ്പം പുറത്തെ പ്രകൃതിഭംഗി ആവോളം കാണാന്‍ അവസരമൊരുക്കുന്നു.

tom-cruise-home-interior

വലിയ ലിവിംഗ് റൂമുകള്‍, ഡൈനിങ്ങ്‌, അടുക്കള, കസ്റ്റം ലൈബ്രറി, റിക്രിയെഷന്‍ ഹാള്‍, പൂള്‍ എന്നിങ്ങനെ ആഡംബരങ്ങള്‍ ഒട്ടും കുറയ്ക്കാതെയാണ് ടോം ക്രൂസ് ഈ അവധിക്കാലവസതി ഒരുക്കിയിരിക്കുന്നത്. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും മാറിയാല്‍ ഇവിടെയാണ്‌ മിക്കപ്പോഴും ടോം ക്രൂസും കുടുംബവും എത്തുക.

tom-cruise-home-living

ടെല്ലുറയിഡിലെ വീട് വിട്ടാല്‍ ടോം ക്രൂസിന്റെ ഏറ്റവും പ്രിയപ്പെട്ട വീടാണ് ലൊസാഞ്ചലസിലെ ബെവര്‍ലി ഹില്‍സിലെ കൊട്ടാരസദൃശ്യമായ മാളിക. മുന്‍ ഭാര്യ കാത്തി ഹോംസുമായി ക്രൂസ് കഴിഞ്ഞിരുന്ന വസതിയാണിത്.

tom-cruise-luxury

1937 ല്‍ 30,000 ചതുരശ്രയടി വലിപ്പത്തില്‍ പണിത ഈ മാളിക ഒന്നരയേക്കറിലാണ് പടര്‍ന്നു കിടക്കുന്നത്. ഏഴു കിടപ്പറകളും ഒന്‍പതു ബാത്ത്റൂമുകളും അടങ്ങിയതാണ് ഈ വീട്. വെനീസ് മാതൃകയിലുള്ള കതകും ജനലും ഓക്ക് മരത്തിന്റെ തടികൊണ്ടുള്ള തറയും, ഇറ്റാലിയന്‍ ഫാം സ്‌റ്റൈല്‍ കിച്ചണും ഇവിടെയുണ്ട്. കൂടാതെ വൈന്‍ പാര്‍ലറുകളും ഒരുക്കിയിട്ടുണ്ട്. കാത്തിയുമായുള്ള വിവാഹമോചനത്തോടെ ഈ വീട് ആര്‍ക്ക് ലഭിക്കും എന്ന കാര്യത്തില്‍ ഇപ്പോള്‍ കേസ് നടന്നു കൊണ്ടിരിക്കുകയാണ്.

English Summary- Tom Cruise Luxury Houses; Celebrity Home

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA