sections
MORE

കഷ്ടപ്പാടിൽ തുണയായത് ദൈവം നൽകിയ ആ രണ്ടു വഴികൾ: രാജേഷ് പറവൂർ

rajesh-paravoor-thatteem
SHARE

മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പരയായ തട്ടീം മുട്ടീമിലെ സഹദേവനെ പരിചയമില്ലാത്ത കുടുംബപ്രേക്ഷകർ ചുരുക്കമായിരിക്കും. അർജുനൻ എന്ന കഥാപാത്രത്തിന്റെ പൊങ്ങച്ചക്കാരനായ എൻആർഐ അനിയൻ. രാജേഷ് പറവൂർ എന്ന കലാകാരനാണ് സഹദേവനെ അവതരിപ്പിക്കുന്നത്. എല്ലാവരെയും ചിരിപ്പിക്കുന്ന രാജേഷ്, എന്നാൽ ജീവിതത്തിൽ ധാരാളം കഷ്ടപ്പാടുകൾ താണ്ടിയാണ് ഇവിടെ വരെയെത്തിയത്. മിനിസ്‌ക്രീനിൽ ചിരിവിതറുന്ന താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

വീട്ടുകാരെ എതിർത്ത്  കലാകാരനായി...

എറണാകുളം പറവൂരാണ് എന്റെ നാട്.അച്ഛൻ,അമ്മ, അനിയൻ, അനിയത്തി എന്നിവരായിരുന്നു എന്റെ കുടുംബം. അച്ഛൻ എക്സ്-മിലിട്ടറി ആയിരുന്നു. അമ്മ വീട്ടമ്മയും. ആർക്കും കലാമേഖലയുമായി ബന്ധമുണ്ടായിരുന്നില്ല. ഞാൻ സ്‌കൂൾ കാലഘട്ടത്തിലെ മിമിക്രിയിലും നാടകത്തിലും സജീവമായിരുന്നു. വീട്ടുകാരെല്ലാവരും ഒരുമിച്ചെതിർത്തെങ്കിലും, പഠനശേഷം കലാമേഖല തന്നെ ഉപജീവനമാർഗമായി തിരഞ്ഞെടുത്തു.

കൊച്ചിൻ ഗിന്നസ്, നവോദയ തുടങ്ങിയ ട്രൂപ്പുകളിൽ പ്രവർത്തിച്ചു. സ്റ്റേജ് ഷോകൾ സീസണുകളിൽ മാത്രമേ കാണുകയുള്ളൂ. ബാക്കി മാസങ്ങളിൽ ജീവിതം തള്ളിനീക്കാൻ നന്നേ ബുദ്ധിമുട്ടിയിട്ടുണ്ട്. വിവാഹം കൂടി കഴിഞ്ഞതോടെ പ്രാരാബ്ധം കൂടി. തറവാട്ടിൽ നിന്നും മാറിത്താമസിക്കണമല്ലോ. കുറച്ച് വർഷം വാടകയ്ക്കു താമസിച്ചു. ജനിച്ച നാട് വിട്ടൊരു ജീവിതം വേണ്ട എന്നാദ്യമേ തീരുമാനിച്ചിരുന്നു. അതുകൊണ്ട്  പത്തു വർഷം  മുൻപ് തറവാടിനടുത്ത് കുറച്ചു  സ്ഥലവും പഴയൊരു വീടും വാങ്ങി താമസമായി. 

പക്ഷേ അപ്പോഴൊന്നും കഷ്ടപ്പാടുകൾ എന്റെ വീട്ടുകാരോട് പറയാൻ ആത്മാഭിമാനം അനുവദിച്ചില്ല. അവരെ എതിർത്ത്  ഞാൻ സ്വയം തിരഞ്ഞെടുത്ത വഴിയാണല്ലോ ഇത്. പക്ഷേ എല്ലാവർക്കും ഒരു ദിവസമുണ്ട് എന്ന് പറയുന്നതുപോലെ ഞാൻ എന്റെ ദിവസത്തിനായി കാത്തിരുന്നു.. 

രണ്ടു വഴിത്തിരിവുകൾ... 

rajesh-paravoor-mazhavil

മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവലിൽ വിജയികളായതാണ് ജീവിതത്തിലെ ആദ്യ വഴിത്തിരിവ്. അന്ന് സാജു നവോദയയും എന്റെ കൂടെയുണ്ട്. അവൻ ഷോയിൽ ചെയ്ത പാഷാണം ഷാജി എന്ന കഥാപാത്രം ഹിറ്റായതോടെ അവന്റെ ശരിക്കുള്ള പേര് പിന്നെ ആരും വിളിക്കാതായി! കോമഡി ഫെസ്റ്റിവലിനുശേഷം എനിക്കും സിനിമകളിൽ ചെറിയ വേഷങ്ങൾ ലഭിച്ചു.തട്ടീം മുട്ടീമിൽ അഭിനയിക്കാനായി വിളിച്ചതാണ് രണ്ടാമത്തെ വഴിത്തിരിവ്.

അർജുനൻ എന്ന പ്രധാനകഥാപാത്രത്തിന്റെ അനിയന്റെ വേഷമാണ്. ആദ്യം പേടി തോന്നിയെങ്കിലും പിന്നീട് എല്ലാം ട്രാക്കിലേക്ക് എത്തി. സഹദേവൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഭാര്യ വിധുബാലയെ അവതരിപ്പിക്കുന്നത് ശാലു കുര്യനാണ്. പൊങ്ങച്ചക്കാരായ എൻആർഐ ദമ്പതികളെ പതിയെ പ്രേക്ഷകരും ഇഷ്ടപ്പെട്ടു തുടങ്ങി. സഹു-വിധു കെമിസ്ട്രി വർക്ക്ഔട്ട് ആയതാണ് പ്രധാനകാരണം. 

rajes-serial

ഇപ്പോൾ കലാപ്രവർത്തനങ്ങൾ തുടങ്ങിയിട്ട് 20 വർഷങ്ങൾ കഴിഞ്ഞു. പക്ഷേ അപ്പോഴൊന്നും ലഭിക്കാതിരുന്ന പ്രേക്ഷകശ്രദ്ധയും സ്വീകാര്യതയും തട്ടീം മുട്ടീമിലെ സഹദേവൻ എന്ന കഥാപാത്രത്തിലൂടെ ലഭിച്ചു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഇട്ടിമാണി തുടങ്ങിയ ചിത്രങ്ങളിൽ ലാലേട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതാണ് മറ്റൊരു ഭാഗ്യം.

കുടുംബം...

rajesh-paravoor

ഭാര്യ ഡെജി വീട്ടമ്മയാണ്. രണ്ടു മക്കൾ. മൂത്തവൻ ഇമ്മാനുവൽ പോളിടെക്നിക് പഠിക്കുന്നു. ഇളയവൻ സാമുവൽ പ്ലസ്‌ടുവിൽ പഠിക്കുന്നു.

English Summary- Thatteem Mutteem Actor Rajesh Paravoor

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA